IPL 2023: മിസ്സാക്കരുത് ഈ സൂപ്പര്‍ മാച്ചുകള്‍, നഷ്ടം നിങ്ങള്‍ക്ക്! അറിയാം

നിലവിലെ ചാംപ്യന്‍മാരായ ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സും നാലു തവണ ജേതാക്കളായ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് കന്നിയങ്കം. അഹമ്മദബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് ഈ പോരാട്ടം.
കഴിഞ്ഞ സീസണിലേതു പോലെ 10 ടീമുകള്‍ തന്നെയാണ് ഇന്ത്യയിലെ ചാംപ്യന്‍ ഫ്രാഞ്ചൈസിയാവാന്‍ പോര്‍ക്കളത്തിലിറങ്ങുക. 12 വേദികളിലായി ആകെ 74 മല്‍സരങ്ങളാണ് സീസണിലുള്ളത്. മേയ് 28നാണ് ഫൈനല്‍. അഞ്ചു വീതം ടീമുകളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചിരിക്കുകയാണ്.
ഗ്രൂപ്പ് എയില്‍ മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരാണുള്ളത്. ഗ്രൂപ്പ് ബിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റന്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്‌സ് എന്നിവരുമുണ്ട്.
വരാനിരിക്കുന്ന സീസണില്‍ ക്രിക്കറ്റ് പ്രേമികള്‍ ഒരിക്കലും മിസ്സാക്കാന്‍ പാടില്ലാത്ത ചില സൂപ്പര്‍ പോരാട്ടങ്ങളുണ്ട്. ഇവ ഏതൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ചെന്നൈ- ഗുജറാത്ത്
ചെന്നൈ സൂപ്പര്‍ കിങ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള ഉദ്ഘാടന മല്‍സരമാണ് ഇതില്‍ ആദ്യത്തേത്. ഇതിഹാസ നായകന്‍ എംഎസ് ധോണിയും ശിക്ഷ്യനായ ഹാര്‍ദിക് പാണ്ഡ്യയും മുഖാമുഖം വരുമ്പോള്‍ ജയം ആര്‍ക്കൊപ്പമായിരിക്കുമെന്ന് കാത്തിരുന്നു തന്നെ കാണണം.
നിലവിലെ ചാംപ്യന്‍മാരെന്ന തലയെടുപ്പോടെയായിരിക്കും ജിടി ഇറങ്ങുക. ജേതാക്കളായതിനാല്‍ തന്നെ പുതിയ സീസണ്‍ ജയത്തോടെ തന്നെ തുടങ്ങാന്‍ അവര്‍ ശ്രമിക്കുമെന്നുറപ്പാണ്.
എന്നാല്‍ മറുഭാഗത്ത് അവസാന സീസണിന് ഇറങ്ങുന്ന ധോണിയും വിജയത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടില്ല. കഴിഞ്ഞ തവണ ചെന്നൈയും ഗുജറാത്തും രണ്ടു തവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ടിലും ജയം ജിടിക്കായിരുന്നു.
അതുകൊണ്ടു തന്നെ ഈ തോല്‍വിക്കു കണക്കു തീര്‍ക്കുകയെന്ന ലക്ഷ്യം കൂടി സിഎസ്‌കെയ്ക്കുണ്ട്.

രാജസ്ഥാന്‍ - ഹൈദരാബാദ്
രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള പോരാട്ടമാണ് മിസ്സാക്കാന്‍ പാടില്ലാത്ത മറ്റൊരു ത്രില്ലര്‍. ഏപ്രില്‍ രണ്ടിനു വൈകീട്ട് 3.30ന് ഹൈദരാബാദിലാണ് ഈ മല്‍സരം.
പല കാരണങ്ങള്‍ കൊണ്ടും ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മല്‍സരമാണിത്. കളിയിലെ പ്രധാന ആകര്‍ഷണം സഞ്ജു സാംസാണ്.
റോയല്‍സ് നായകനെന്ന നിലയില്‍ സഞ്ജു കസറുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ബാറ്റിങില്‍ അദ്ദേഹത്തില്‍ നിന്നും ഒരു വെടിക്കെട്ട് ഇന്നിങ്‌സും ആരാധകര്‍ സ്വപ്‌നം കാണുന്നു.
ഇന്ത്യന്‍ ടീമില്‍ നിന്നം തഴയപ്പെട്ടതിന്റെ നിരാശ സഞ്ജു ഈ മല്‍സത്തില്‍ മായ്ക്കുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. മറുഭാഗത്തു ഹൈദരാബാദ് ടീമിനെ നയിക്കുന്നത് സൗത്താഫ്രിക്കയുടെ എയ്ഡന്‍ മര്‍ക്രാമാണ്.
എസ്ആര്‍എച്ച് ക്യാപ്റ്റനായുള്ള അദ്ദേഹത്തിന്റെ കന്നിയങ്കം കൂടിയാണിത്. കണക്കുകളെത്താല്‍ റോയല്‍സ്- ഹൈദരാബാദ് മാച്ചില്‍ ആര്‍ക്കും മുന്‍തൂക്കമില്ല. ഇതുവരെ 16 മല്‍സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇരുടീമും എട്ടു ജയം വീതം പങ്കിട്ടു.

മുംബൈ- ബാംഗ്ലൂര്‍
മുംബൈ ഇന്ത്യന്‍സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള പോരാട്ടവും മിസ്സാക്കരുത്. രോഹിത് ശര്‍മയും വിരാട് കോലിയും നേര്‍ക്കുനേര്‍ വരുന്നതാണ് കളിയുടെ പ്രധാന ആകര്‍ഷണം.
മുംബൈയെ രോഹിത് നയിക്കുമ്പോള്‍ മറുഭാഗത്ത് ആര്‍സിബിയില്‍ ക്യാപ്റ്റന്‍സിയില്ലാത്തതിനാല്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററായിട്ടാവും കോലിയെ കാണുക. എങ്കിലും രോഹിത്-കോലി ഏറ്റുമുട്ടല്‍ എന്ന രീതിയില്‍ തന്നെയായിരിക്കും ആരാധകര്‍ ഈ കളിയെ സമീപിക്കുക.
പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലില്‍ കളിച്ചുകൊണ്ടിരിക്കുന്നരാണ് മുംബൈയും ആര്‍സിബിയും. ഇതുവരെ 30 മല്‍സരങ്ങളില്‍ ഇരുടീമും കൊമ്പുകോര്‍ത്തു.
ഇതില്‍ 17 മല്‍സരങ്ങളില്‍ മുംബൈ ജയിച്ചപ്പോള്‍ 13 മല്‍സരങ്ങളില്‍ ബാംഗ്ലൂരും വിജയം കൊയ്തു.
Also Read:IND vs AUS: സൂര്യ ഏകദിനം കളിക്കില്ല! ഈ പരമ്പരയോടെ തീരുമാനമാവും, കാരണങ്ങള്‍

ചെന്നൈ- മുംബൈ
ഐപിഎല്ലിലെ എല്‍ ക്ലാസിക്കോയെന്നു ആരാധകര്‍ വിശേഷിപ്പിക്കുന്ന മുംബൈ ഇന്ത്യന്‍സ്- ചെന്നൈ സൂപ്പര്‍ കിങ്‌സ് പോരാട്ടം ആര്‍ക്കാണ് മിസ്സാക്കാന്‍ സാധിക്കുക?
ഏപ്രില്‍ എട്ടിന് മുംബൈയിലെ വാംഖഡെയാണ് എംഎസ് ധോണിയും രോഹിത് ശര്‍മയും കൊമ്പുകോര്‍ക്കുക.
അഞ്ചു തവണ ചാംപ്യന്മാാരായി റെക്കോര്‍ഡിട്ട ടീമാണ് മുംബൈയെങ്കില്‍ നാല തവണ ജേതാക്കളായ ചെന്നൈ തൊട്ടുതാഴെയുണ്ട്. ഇവര്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ ഒരിക്കലും ആരാധകരെ നിരാശപ്പെടുത്തിയിട്ടില്ല.
സൂപ്പര്‍ താരങ്ങളുടെ നിര തന്നെ ഇരുടീമുകളിലും നമുക്കു ഇത്തവണയും കാണാം. ഒന്നിലേറെ ഫൈനലുകളിലടക്കം ഇതുവരെ 34 തവണ മുംബൈയും ചെന്നൈയും കൊമ്പുകോര്‍ത്തു.
ഇതില്‍ 20 എണ്ണത്തില്‍ മുംബൈ ജയിച്ചപ്പോള്‍ ചെന്നൈക്കു ജയിക്കാനായത് 14 കളികളാണ്.
Also Read: IND vs AUS: മൂന്നാമങ്കത്തില്‍ സൂര്യ ഇന്ത്യന്‍ ടീമില്‍ വേണ്ട, പകരമാര്? നോക്കാം

മുംബൈ- ഗുജറാത്ത്
രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സും ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള പോരാട്ടമാണ് മറ്റൊരു ശ്രദ്ധേയമായ മല്‍സരം. ഏപ്രില്‍ 25നു അഹമ്മാബാദില്‍ വച്ചാണ് ആദ്യപാദത്തില്‍ ഇവര്‍ കൊമ്പുകോര്‍ക്കുന്നത്.
തന്നെ സൂപ്പര്‍ താര പദവിയിലേക്കുയര്‍ത്തിയ മുംബൈയ്‌ക്കെതിരേ ഗുജറാത്തിന്റെ നായകനായി ഹാര്‍ദിക് ഇറങ്ങുമ്പോള്‍ അതു ആരാധകരെ സംബന്ധിച്ച് വല്ലാത്തൊരു ഫീല്‍ തന്നെയായിരിക്കും. ഹാര്‍ദിക്കും ഇത്തരമൊരു വൈകാരികമായ രീതിയിലായിരിക്കും കളിയെ സമീപിക്കുക.
കണക്കുകളില്‍ മുംബൈയ്ക്കും ഗുജറാത്തിനും കാര്യമായ മുന്‍തൂക്കം അവകാശപ്പെടാനില്ല. ഇതുവരെ രണ്ടു തവണ മാത്രമേ ഇരുടീമും മുഖാമുഖം വന്നിട്ടുള്ളൂ. കഴിഞ്ഞ സീസണില്‍ മുംബൈയും ഗുജറാത്തും ഓരോ ജയം വീതം പങ്കിടുകയുമായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications