IND vs AUS: മൂന്നാമങ്കത്തില്‍ സൂര്യ ഇന്ത്യന്‍ ടീമില്‍ വേണ്ട, പകരമാര്? നോക്കാം

ഫൈനലിനു തുല്യമായ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനം ബുധനാഴ്ച നടക്കാനിരിക്കുകയാണ്. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് പകലും രാത്രിയുമായി മൂന്നാമങ്കം.
ഓരോ ജയം വീതം നേടി ഇന്ത്യയും ഓസ്‌ട്രേലിയയും 1-1ന് ഒപ്പം നില്‍ക്കുന്നതിനാല്‍ അടുത്ത കളി ജയിക്കുന്നവര്‍ക്കു പരമ്പര പോക്കറ്റിലാക്കാം അതുകൊണ്ടു തന്നെ ഇരുടീമുകളും കൈയ്‌മെയ് മറന്ന് പോരാടുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
മുംബൈയിലെ ആദ്യ മാച്ചില്‍ ഇന്ത്യ അഞ്ചു വിക്കറ്റിനു ജയിച്ചപ്പോള്‍ വിശാഖട്ടണത്തെ രണ്ടാം മാച്ചില്‍ ഓസ്‌ട്രേലിയ ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു. പത്തു വിക്കറ്റിനാണ് ഇന്ത്യയെ ഓസീസ് വാരിക്കളഞ്ഞത്.
ബാറ്റിങ് നിര സമ്പൂര്‍ണ പരാജമായ കളിയില്‍ സൂര്യകുമാര്‍ യാദവും ക്ലിക്കായില്ല. തുടരെ രണ്ടാമത്തെ മല്‍സരത്തിലും അദ്ദേഹം ഗോള്‍ഡന്‍ ഡെക്കാവുകയായിരുന്നു. മിച്ചെല്‍ സ്റ്റാര്‍ക്കാണ് സമാനമായ രീതില്‍ വിക്കറ്റിനു മുന്നില്‍ കുരുക്കിയത്.
അതുകൊണ്ടു തന്നെ അവസാന മാച്ചില്‍ സൂര്യയെ പ്ലെയിങ് ഇലവനില്‍ നിന്നും ഇന്ത്യ മാറ്റിനിര്‍ത്തിയേക്കും. അദ്ദേഹത്തിനു പകരം ടീമില്‍ ഇടം പിടിക്കാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാവുമെന്നു പരിശോധിക്കാം.

ഇഷാന്‍ കിഷന്‍
യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനാണ് സൂര്യകുമാര്‍ യാദവിന്റെ പകക്കാരനായി ഇന്ത്യന്‍ ഇലവനില്‍ എത്താനിടയുള്ള ഒരാള്‍. സൂര്യയെപ്പോലെ ഇഷാനും ബാറ്റിങില്‍ ഫോമിലല്ല.
എങ്കിലും ടീമില്‍ പകരക്കാരായി മറ്റു ഓപ്ഷനുകള്‍ ഇല്ലെന്നതിനാല്‍ ഇഷാനെ ഇന്ത്യ കളിപ്പിച്ചേക്കും. നേരത്തേ ആദ്യ കളിയില്‍ നായകന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ അദ്ദേഹം ഓപ്പണറായി ഇറങ്ങിയിരുന്നു.
പക്ഷെ മൂന്നു റണ്‍സ് മാത്രമെടുത്ത് ഇഷാന്‍ പുറത്താവുകയായിരുന്നു. അടുത്ത മാച്ചില്‍ ഓപ്പണിങില്‍ അദ്ദേഹത്തെ കളിപ്പിക്കാനിടയില്ല.
രോഹിത്തും ശുഭ്മന്‍ ഗില്ലും തന്നെയായിരിക്കും ഓപ്പണ്‍ ചെയ്യുക. സൂര്യയുടെ പൊസിഷനില്‍ നാലാമനായി തന്നെയാവും ഇഷാന്‍ ബാറ്റ് ചെയ്‌തേക്കുക.
മധ്യനിരയില്‍ വേറെ ഇടംകൈയന്‍ ബാറ്റര്‍മാരില്ലാത്തതിനാല്‍ താരത്തിന്റെ സാന്നിധ്യം ഇന്ത്യക്കു മുതല്‍ക്കൂട്ടായേക്കും. നേരത്തേ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി മധ്യനിരയില്‍ കളിച്ച അനുഭവസമ്പത്ത് ഇഷാനുണ്ട്.
Also Read: ധോണിയുടെ ധൈര്യം സമ്മതിക്കണം! ഈ തീരുമാനം മറ്റാര് എടുക്കും? അറിയാം

വാഷിങ്ടണ്‍ സുന്ദര്‍
ഇടംകൈയന്‍ ബാറ്റിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറാണ് സൂര്യകുമാര്‍ യാദവിനു പകരം ഇന്ത്യന്‍ ഇലവനിലേക്കു വരാന്‍ സാധ്യതയുള്ള മറ്റൊരാള്‍. ഓള്‍റൗണ്ടറാണെന്നതു താരത്തിനു പ്ലസ് പോയിന്റാണ്.
മാത്രമല്ല സ്പിന്നര്‍മാരെ തുണയ്ക്കുന്ന സ്ലോ പിച്ചുകളില്‍ വാഷിങ്ടണിനു ബൗളിങില്‍ തിളങ്ങാനും സാധിക്കും. ഇഷാന്‍ കിഷനെപ്പോലെ ഇടംകൈയന്‍ ബാറ്ററാറെന്നതും താരത്തിനു ആനുകൂല്യം നല്‍കുന്ന കാര്യമാണ്.
വാഷിങ്ടണിനെ സൂര്യക്കു പകരം നാലാം നമ്പറിലേക്കു ഇന്ത്യ പ്രൊമോട്ട് ചെയ്യുകയാണെങ്കില്‍ അതു തീര്‍ച്ചയായും നല്ലൊരു നീക്കമായിരിക്കും.
തന്റെ ഹോംഗ്രൗണ്ട് കൂടിയായ ചെന്നൈയിലെ പിച്ചിനെക്കുറിച്ച് നല്ല ധാരണയുള്ളതിനാല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ അതു താരത്തെ സഹായിക്കും.
Also Read: IPL: ഇന്ത്യയുടെ സൂപ്പര്‍ ബൗളര്‍മാര്‍, അവരുടെ കന്നി വിക്കറ്റ് ആരുടേത്? അറിയാം

ഇന്ത്യന്‍ ഏകദിന ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്, ഷര്‍ദുല്‍ ടാക്കൂര്‍, ജയ്ദേവ് ഉനാട്കട്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications