Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023:'ആരാധകരെ ശാന്തരാകുവിന്‍', സിഎസ്‌കെയെ ധോണി തന്നെ നയിക്കും, തല മാറില്ല

1

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ ടീമുകള്‍ ആരംഭിച്ച് കഴിഞ്ഞു. അവസാന സീസണിലെ പ്രകടനം വിലയിരുത്തി ടീമിലെ മാറ്റങ്ങളെക്കുറിച്ചുള്ള പദ്ധതികള്‍ മെനയുന്ന തയ്യാറെടുപ്പിലാണ് ടീം മാനേജ്‌മെന്റ്. അന്താരാഷ്ട്ര താരങ്ങളല്ലാത്ത യുവതാരങ്ങള്‍ക്ക് പരിശീലന ക്യാംപും പുരോഗമിക്കുകയാണ്. ടൂര്‍ണമെന്റില്‍ വലിയ ആരാധക പിന്തുണയുള്ള ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്.

എംഎസ് ധോണിയെന്ന നായകനും സംഘവും ഇറങ്ങുമ്പോള്‍ പലപ്പോഴും ഗ്യാലറി മഞ്ഞക്കടലാവും. അവസാന സീസണില്‍ രവീന്ദ്ര ജഡേജക്ക് കീഴിലിറങ്ങിയ സിഎസ്‌കെയ്ക്ക് തൊട്ടതെല്ലാം പിഴച്ചിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാത്ത ജഡേജ നായകനെന്ന നിലയില്‍ നിറം മങ്ങി. പിന്നാലെ പരിക്കേറ്റ് താരത്തിന് പുറത്തുപോവേണ്ടിയും വന്നു.

1

ടീം മാനേജ്‌മെന്റുമായി ജഡേജ ഉടക്കി പിരിഞ്ഞെന്ന വാര്‍ത്തകളും സജീവമാകവെ അടുത്ത സീസണില്‍ സിഎസ്‌കെയെ ആര് നയിക്കുമെന്നത് വലിയ ചോദ്യമായി ഉയര്‍ന്ന് കേട്ടിരുന്നു. ധോണി കളിക്കുമോയെന്നതും ആകാംക്ഷ ഉയര്‍ത്തുന്ന കാര്യമാണ്. ഇപ്പോഴിതാ സിഎസ്‌കെയുടെ നായകനായി അടുത്ത സീസണിലും ധോണി ഉണ്ടാവുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍.

ഇന്‍സൈഡ് സ്‌പോട്ടാണ് കാശി വിശ്വനാഥനെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അവസാന സീസണില്‍ വിരമിക്കുമോയെന്ന ചോദ്യത്തിന് ഇല്ലെന്നാണ് ധോണി മറുപടി നല്‍കിയത്. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയ ധോണി നിലവില്‍ സിഎസ്‌കെയ്ക്കായി മാത്രമാണ് കളിക്കുന്നത്. ധോണി ഈ സീസണില്‍ കളിക്കേണ്ടത് ടീമിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്.

Asia Cup: ഹര്‍ദിക്കിന്റെ മാറ്റത്തിന് കാരണം മകള്‍!, കൂടുതല്‍ പക്വത വന്നു, ചൂണ്ടിക്കാട്ടി നെഹ്‌റ

2

പുതിയ നായകനെ സിഎസ്‌കെയ്ക്ക് വളര്‍ത്തിക്കൊണ്ടുവരാന്‍ ടീമിനുള്ളില്‍ ധോണി വേണ്ടതാണ്. അതുകൊണ്ട് തന്നെ ധോണി കളിക്കുമെന്നുറപ്പ്. ധോണിയുടെ അവസാന സീസണായിരിക്കും 2023ലേതെന്ന് ഏറെക്കുറെ ഉറപ്പിക്കാം. സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിച്ച് വിരമിക്കണമെന്ന ആഗ്രഹം നേരത്തെ തന്നെ ധോണി തുറന്ന് പറഞ്ഞിട്ടുള്ളതാണ്. ധോണി ക്യാപ്റ്റനായിത്തന്നെ കളിച്ച് പടിയിറക്കം നടത്താനുള്ള സാധ്യത ഇപ്പോള്‍ കൂടുതലാണെന്ന് പറയാം.

3

അവസാന സീസണില്‍ ടീമിന്റെ ബാറ്റിങ് നിര തീര്‍ത്തും നിരാശപ്പെടുത്തി. അതുകൊണ്ട് തന്നെ വലിയ പൊളിച്ചെഴുത്ത് ടീമില്‍ വേണ്ടിവരും. ഫഫ് ഡുപ്ലെസിസിനെ വിട്ടുകളഞ്ഞത് ടീമിന് തിരിച്ചടിയായി. റുതുരാജ് ഗെയ്ക് വാദ്- ഡെവോണ്‍ കോണ്‍വെ ഓപ്പണിങ് കൂട്ടുകെട്ട് ക്ലിക്കായില്ല. അമ്പാട്ടി റായിഡു ഉള്‍പ്പെടെയുള്ള സീനിയര്‍ ബാറ്റ്‌സ്മാന്‍മാരും നിറം മങ്ങി. എന്നാല്‍ ധോണി തന്റെ വെടിക്കെട്ട് മികവ് നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിച്ച് കൈയടി നേടി.

ASIA CUP: കോലി തിരിച്ചുവരും, പക്ഷെ ഹര്‍ദിക്കിന്റെ കാര്യത്തില്‍ ആശങ്ക, കപില്‍ ദേവ് പറയുന്നു

4

ബൗളര്‍മാര്‍ പ്രതീക്ഷ നല്‍കിയതിനാല്‍ ബാറ്റിങ് നിരയിലാവും ടീം പൊളിച്ചെഴുത്ത് നടത്തുക. രവീന്ദ്ര ജഡേജ ടീമിലേക്ക് തിരിച്ചെത്താനുള്ള സാധ്യത വളരെ കുറവാണ്. അതുകൊണ്ട് തന്നെ സൂപ്പര്‍ താരങ്ങളെത്തന്നെ സിഎസ്‌കെയ്ക്ക് ഒപ്പം കൂട്ടേണ്ടതായുണ്ട്. ബെന്‍ സ്റ്റോക്‌സിനെ സിഎസ്‌കെ നോട്ടമിടുന്നുണ്ടെന്നാണ് വിവരം. ഡിസംബര്‍ അവസാനത്തിലോ ജനുവരി തുടക്കത്തിലോ താരലേലം നടക്കാനിരിക്കെ എന്താവും സിഎസ്‌കെയുടെ പദ്ധതിയെന്നത് കാത്തിരുന്ന് കാണാം.

Story first published: Sunday, September 4, 2022, 13:14 [IST]
Other articles published on Sep 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+