IPL 2023: ഇംപാക്ട് പ്ലയര്‍ നിയമം ഇവര്‍ക്ക് ഗുണം ചെയ്യും, കൂടുതല്‍ അവസരം ഉറപ്പ്, നാല് പേരിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള താരലേലം നടക്കാന്‍ പോവുകയാണ്. ഇത്തവണ വലിയ മാറ്റങ്ങളോടെയാണ് ഐപിഎല്‍ എത്തുന്നത്. അവസാന സീസണില്‍ മെഗാ ലേലം നടന്നതിനാല്‍ ഇത്തവണ മിനി താരലേലമാണ് നടക്കുന്നത്. കൂടാതെ ചരിത്രത്തിലാദ്യമായി ഇംപാക്ട് പ്ലയര്‍ നിയമവും നടപ്പിലാക്കാന്‍ പോവുകയാണ്. ഇതോടെ ഫുട്‌ബോളിലേതുപോലെ മത്സരത്തിന്റെ സാഹചര്യത്തിനനുസരിച്ച് പകരക്കാരനായി താരങ്ങളെ കളത്തിലിറക്കാനാവും.
2022 സീസണില്‍ പല വമ്പന്‍ ടീമുകളും താരങ്ങളും നിരാശപ്പെടുത്തിയിരുന്നു. പല പ്രമുഖരേയും ടീമുകള്‍ ഒഴിവാക്കിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ മിനി ലേലം കൂടുതല്‍ ആവേശകരമാവും. 2022 സീസണിലുടെനീളം ബെഞ്ചിലിരിക്കുകയും എന്നാല്‍ ഇത്തവണ ഇംപാക്ട് പ്ലയര്‍ നിയമം വരുന്നതോടെ കൂടുതല്‍ അവസരം ലഭിക്കുകയും ചെയ്യാന്‍ സാധ്യതയുള്ള നാല് പേര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഷഹബാസ് നദീം
ഐപിഎല്ലില്‍ അനുഭവസമ്പത്തുള്ള താരമാണ് ഷഹബാസ് നദീം. നേരത്തെ ഡല്‍ഹിക്കായടക്കം കളിച്ചിട്ടുള്ള നദീം ഇന്ത്യന്‍ ടീമിലും ഇടം നേടിയിരുന്നു. അവസാന സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പമായിരുന്നു നദീമുണ്ടായിരുന്നത്. ഇക്കോണമിയില്‍ വലിയ മോശമില്ലാത്ത സ്പിന്നറാണ് നദീം. 72 ഐപിഎല്ലില്‍ നിന്ന് 48 വിക്കറ്റാണ് നദീം വീഴ്ത്തിയത്. 7.56 എന്ന മികച്ച ഇക്കോണമിയും നദീമിനുണ്ട്. ഇന്ത്യക്കായി രണ്ട് ടെസ്റ്റ് കളിച്ച് നദീം എട്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്. പിന്നീട് ഇന്ത്യന്‍ ടീമിലേക്ക് അവസരം ലഭിച്ചില്ല. ഇത്തവണ ഇംപാക്ട് പ്ലയറെന്ന നിലയില്‍ നദീമിന് കൂടുതല്‍ അവസരം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
Also Read: IPL 2023: അവസാന സീസണില്‍ ഫ്‌ളോപ്പ്, ഇവരുടെ പ്രതിഫലം കുറയും, അഞ്ച് താരങ്ങളിതാ

പ്രിയം ഗാര്‍ഗ്
സണ്‍റൈസേഴ്‌സ് ഹൈദരാബാദിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് പ്രിയം ഗാര്‍ഗ്. ഇന്ത്യ അണ്ടര്‍ 19 ക്യാപ്റ്റനായിരുന്ന ഗാര്‍ഗിന് അവസാന സീസണില്‍ കാര്യമായൊന്നും ചെയ്യാനായില്ല. എന്നാല്‍ പെട്ടെന്ന് മത്സരഫലത്തെ മാറ്റാന്‍ കഴിവുള്ളവനാണ് പ്രിയം ഗാര്‍ഗ്. വെടിക്കെട്ട് നടത്താന്‍ 22കാരന് കഴിവുണ്ട്. 21 മത്സരത്തില്‍ നിന്ന് 251 റണ്‍സാണ് ഗാര്‍ഗ് ഇതുവരെ നേടിയത്. ഇതില്‍ ഒരു ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും. ഇംപാക്ട് പ്ലയര്‍ നിയമം വന്നാല്‍ കൂടുതല്‍ പരിഗണന ലഭിക്കാന്‍ സാധ്യതയുള്ള താരമാണ് പ്രിയം ഗാര്‍ഗ്. ഇത്തവണ കൂടുതല്‍ അവസരം താരത്തിന് ലഭിച്ചേക്കും.

ഗുര്‍കീരത് സിങ് മാന്‍
മധ്യനിരയില്‍ കളിക്കാന്‍ കെല്‍പ്പുള്ള താരമാണ് ഗുര്‍കീരത് സിങ് മാന്‍. പഞ്ചാബ് കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നീ ടീമുകളുടെ ഭാഗമായിരുന്നു ഗുര്‍കീരത് സിങ്. അവസാന സീസണില്‍ ഗുജറാത്തിനൊപ്പമുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും ഗുര്‍കീരത് സിങ്ങിന് അവസരം ലഭിച്ചില്ല. എന്നാല്‍ ഇത്തവണ ഇംപാക്ട് പ്ലയര്‍ നിയമം വരുന്നതോടെ ഗുര്‍കീരതിന് കൂടുതല്‍ അവസരം ലഭിച്ചേക്കും. 41 ഐപിഎല്ലില്‍ നിന്ന് 511 റണ്‍സാണ് താരകം നേടിയത്. രണ്ട് ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും. 7.46 ഇക്കോണമിയില്‍ 5 വിക്കറ്റും താരം വീഴ്ത്തിയിട്ടുണ്ട്. പന്തുകൊണ്ടും ബാറ്റുകൊണ്ടും പെട്ടെന്ന് ഇംപാക്ട് വരുത്താന്‍ സാധ്യതയുള്ള താരമാണ് ഗുര്‍കീരതെന്ന് പറയാ.ം അതുകൊണ്ട് തന്നെ കൂടുതല്‍ അവസരം ലഭിച്ചേക്കും.

ജയന്ത് യാദവ്
ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ജയന്ത് യാദവ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ടീമുകള്‍ക്കായെല്ലാം കളിച്ചിട്ടുള്ള താരമാണ് ജയന്ത്. ഇന്ത്യക്കായി ടെസ്റ്റിലടക്കം കളിച്ചിട്ടുള്ള ജയന്തിന് മധ്യ ഓവറുകളില്‍ റണ്ണൊഴുക്ക് തടുത്തുനിര്‍ത്താനാവും. സ്പിന്‍ സൗഹൃദ പിച്ചുകളില്‍ മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ ജയന്തിന് സാധിക്കും. അതുകൊണ്ട് ഇംപാക്ട് താരമെന്ന നിലയില്‍ ജയന്തിന് കൂടുതല്‍ അവസരം ലഭിച്ചേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications