Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ഹൈദരാബാദിന് പുതിയ കോച്ച്, കളി പഠിപ്പിക്കാന്‍ ലാറയെത്തും, ടോം മൂഡി പുറത്ത്

1

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായി നിര്‍ണ്ണായക നീക്കവുമായി സണ്‍റൈസേഴ്‌സ് ഹൈദരബാദ്. പുതിയ സീസണില്‍ ഹൈദരാബാദിനെ കളി പഠിപ്പിക്കാന്‍ ബ്രയാന്‍ ലാറയെത്തുകയാണ്. ടോം മൂഡിയെ മാറ്റി മുന്‍ വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയെ ഹൈദരാബാദ് മുഖ്യ പരിശീലകനാക്കിയിരിക്കുകയാണ്. അവസാന സീസണില്‍ ടീം നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയതോടെയാണ് മൂഡിയുടെ കസേര തെറിച്ചത്.

ലാറയെ മുഖ്യ പരിശീലകനാക്കിയ വിവരം ട്വിറ്റര്‍ പേജിലൂടെ ഹൈദരാബാദ് തന്നെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അവസാന സീസണില്‍ ബാറ്റിങ് പരിശീലകനായും സ്റ്റാറ്റജിത് അഡ്വെയസറായും ലാറ ഹൈദരാബാദിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ മൂഡിക്ക് കീഴില്‍ ടീമിന്റെ പ്രകടനം മോശമായതോടെ പുതിയ പരിശീലകന ഹൈദരാബാദ് നിയമിക്കുകയായിരുന്നു. ആദ്യമായാണ് ലാറ ഒരു ഐപിഎല്‍ ടീമിന്റെ മുഖ്യ പരിശീലകനാവുന്നത്.

1

ബാറ്റിങ്ങുകൊണ്ട് വിസ്മയിപ്പിച്ചിരുന്ന ലാറ പരിശീലക വേഷത്തിലെത്തുന്നത് എങ്ങനെയാവും ഹൈദരാബാദിനെ മാറ്റിമറിക്കുകയെന്ന് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. 2013ലാണ് മൂഡി ഹൈദരാബാദിലെത്തുന്നത്. 2016ല്‍ ഹൈദരാബാദ് കന്നി ഐപിഎല്‍ കിരീടം നേടിയപ്പോള്‍ പരിശീലകനായത് മൂഡിയായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷവും അദ്ദേഹത്തിന് കീഴില്‍ ഹൈദരാബാദ് നിരാശപ്പെടുത്തിയതോടെയാണ് ടീം മാനേജ്‌മെന്റ് ലാറയെ മുഖ്യ പരിശീലകനാക്കിയത്.

ഇതോടെ മികച്ച പരിശീലക സംഘമാണ് ഹൈദരാബാദിനൊപ്പമുള്ളത്. ബൗളിങ് പരിശീലകനായി മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയിനും സ്പിന്‍ പരിശീലകനായി ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനുമുണ്ട്. ഇവരെല്ലാം അന്താരാഷ്ട്ര ക്രിക്കറ്റില്‍ വലിയ റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഈ കൂട്ടുകെട്ട് ക്ലിക്കാവുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്റും ആരാധകരും.

IND vs PAK: ഇന്ത്യക്ക് ഈ 11 പോരാ, രണ്ട് മാറ്റങ്ങള്‍ അനിവാര്യം!, ഇവരുടെ സീറ്റ് തെറിക്കും

2

കഴിഞ്ഞിടെ യുഎഇ അന്താരാഷ്ട്ര ലീഗ് ടി20യിലെ ടീമായ ഡിസേര്‍ട്ട് വൈപേഴ്‌സിന്റെ ഡയറക്ടറായിരുന്നു. അദ്ദേഹത്തിന്റെ തീരുമാനപ്രകാരമാണ് ഹൈദരാബാദ് വിട്ടതെന്നാണ് വിവരം. പുതിയ സീസണിന് മുന്നോടിയായുള്ള മിനി താരലേലം നടക്കാനിരിക്കെ ലാറയെ നേരത്തെ എത്തിച്ച് ടീമില്‍ വലിയ അഴിച്ചുപണിയാണ് ഹൈദരാബാദ് ഉദ്ദേശിക്കുന്നത്.

3

ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ മോശം ഫോമിലാണ്. ഡേവിഡ് വാര്‍ണര്‍ ടീം മാനേജ്‌മെന്റുമായി തെറ്റിപ്പിരിഞ്ഞതോടെ ടീമിന്റെ പ്രകടനത്തെയാകെ അത് ബാധിച്ചു. വില്യംസണ്‍ ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും വമ്പന്‍ പരാജയമായിരുന്നു. അതുകൊണ്ട് തന്നെ നായക മാറ്റം ഉള്‍പ്പെടെ ഹൈദരാബാദ് നടത്തിയേക്കും.

IND vs AUS: ടീം പ്രഖ്യാപനം അടുത്ത ആഴ്ച, സഞ്ജുവെത്തും!, സാധ്യതാ ടീമിനെ അറിയാം

4

അവസാന രണ്ട് സീസണിലും തീര്‍ത്തും നിരാശപ്പെടുത്തിയ ടീമിന് തിരിച്ചുവരാന്‍ വലിയ അഴിച്ചുപണി ടീമിന് വേണ്ടിവന്നേക്കും, 2021ല്‍ മൂന്ന് ജയം മാത്രം നേടി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു ഹൈദരാബാദ്. അവസാന സീസണില്‍ 6 ജയം മാത്രം നേടി ടീം എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഡിസംബര്‍ അവസാനത്തോടെയോ ജനുവരി ആദ്യത്തോടെയോ പുതിയ സീസണിന് മുന്നോടിയായുള്ള ലേലം നടന്നേക്കും. വലിയ മാറ്റങ്ങളോടെ ശക്തമായ തിരിച്ചുവരവാണ് ഹൈദരാബാദ് സ്വപ്‌നം കാണുന്നത്.

Story first published: Saturday, September 3, 2022, 14:36 [IST]
Other articles published on Sep 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+