Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ലേലത്തിലെ 'ചാണക്യര്‍', മൂല്യമറിഞ്ഞ് താരങ്ങളെ റാഞ്ചുന്ന അഞ്ച് പേരിതാ

1

കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം നടക്കാന്‍ പോവുകയാണ്. അവസാന സീസണില്‍ നിറം മങ്ങിയ പല പ്രമുഖ ടീമുകള്‍ക്കും ഇത്തവണത്തെ സീസണ്‍ തിരിച്ചുവരാനുള്ളത്. അതുകൊണ്ട് തന്നെ മിനി താരലേലം വാശിയേറിയതാവുമെന്നുറപ്പ്. നിരവധി താരങ്ങളാണ് ഇത്തവണ ലേലത്തിനായി രജിസ്റ്റര്‍ ചെയ്തത്. ഏകദേശം 991 താരങ്ങള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും 87 താരങ്ങളെ മാത്രമാണ് ടീമുകള്‍ക്ക് പരമാവധി ആവിശ്യമായിട്ടുള്ളത്.

ഇത്തവണ ലേലത്തില്‍ ബുദ്ധിപൂര്‍വ്വം കളിക്കേണ്ടത് പല ടീമുകളെ സംബന്ധിച്ചും വളരെ നിര്‍ണ്ണായകമാണ്. അതുകൊണ്ട് തന്നെ കൃത്യമായ കണക്കുകൂട്ടലുകളോടെയാണ് ഓരോ ടീമും ഇത്തവണ ലേലത്തിനൊരുങ്ങുന്നത്. ലേലത്തില്‍ ബുദ്ധിപരമായ നീക്കങ്ങള്‍ക്കൊണ്ട് കൈയടി നേടുന്ന ചിലരുണ്ട്. കണക്കുകൂട്ടലുകളിലൂടെ വിസ്മയിപ്പിക്കുന്ന ലേലത്തിലെ ബുദ്ധിരാക്ഷസരെ അറിയാം.

കിരണ്‍ കുമാര്‍ ഗ്രാന്ധി

കിരണ്‍ കുമാര്‍ ഗ്രാന്ധി

ഡല്‍ഹി ക്യാപിറ്റല്‍സ് ഉടമസ്ഥനായ കിരണ്‍ കുമാര്‍ ഗ്രാന്ധി താരലേലത്തിലെ ശ്രദ്ധേയനായ മുഖമാണ്. 2022ലെ മെഗാ താരലേലത്തിലെ കിരണ്‍ കുമാറിന്റെ നിര്‍ണ്ണായക നീക്കങ്ങളാണ് ഏറ്റവും വിസ്മയിപ്പിച്ചത്. ഡല്‍ഹിക്ക് കപ്പിലേക്കെത്താനായില്ലെങ്കിലും മികച്ച താരങ്ങളുടെ വലിയൊരു നിരയെ കെട്ടിപ്പടുക്കാന്‍ ഡല്‍ഹിക്ക് സാധിച്ചതിന് പിന്നില്‍ കിരണ്‍ കുമാറിന്റെ മികവാണ്. ശ്രേയസ് അയ്യരെ ഒഴിവാക്കി റിഷഭ് പന്തിനെ ഡല്‍ഹി നായകനാക്കിയതെല്ലാം കിരണ്‍ കുമാറിന്റെ ബുദ്ധിയാണ്.

Also Read: സച്ചിന്റെ റെക്കോഡ് കോലി തകര്‍ക്കുന്നതിലല്ല കാര്യം, ട്രോഫി നേടുന്നതിലാണ്-മുന്‍ പാക് താരം

കാവ്യ മാരന്‍

കാവ്യ മാരന്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉടമസ്ഥയാണ് കാവ്യ മാരന്‍. ഒട്ടുമിക്ക ലേലത്തിലും കാവ്യ സജീവമായി പങ്കെടുക്കാറുണ്ട്. അവസാന സീസണില്‍ കാവ്യ മാരനെടുത്ത പല തീരുമാനങ്ങളും വിമര്‍ശനം നേരിട്ടിരുന്നെങ്കിലും ക്രിക്കറ്റിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ളയാളാണ് കാവ്യ. ഡേവിഡ് വാര്‍ണറെ ഒഴിവാക്കിയതും കെയ്ന്‍ വില്യംസണെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകസ്ഥാനത്ത് നിന്ന് നീക്കിതയുമെല്ലാം കാവ്യയുടെ ബുദ്ധിയാണ്. ബ്രയാന്‍ ലാറയെ പരിശീലകനാക്കി ഇത്തവണ ശക്തമായ തിരിച്ചുവരവാണ് ഹൈദരാബാദ് പദ്ധതിയിടുന്നത്. ഇത്തവണയും ലേലത്തില്‍ സജീവമായിത്തന്നെ കാവ്യയുണ്ടാവും.

മൈക്ക് ഹെസന്‍

മൈക്ക് ഹെസന്‍

ആര്‍സിബിയുടെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ഓപ്പണറേഷന്‍ തലവനാണ് മൈക്ക് ഹെസന്‍. 2019 ഓഗസ്റ്റ് മുതല്‍ മൈക്ക് ഹെസന്‍ ആര്‍സിബിക്കൊപ്പമുണ്ട്. ടീമെന്ന നിലയില്‍ സമീപകാലത്തായി ആര്‍സിബി നടത്തിയ മുന്നേറ്റങ്ങള്‍ ശ്രദ്ധേയമാണ്. അവസാന സീസണിലടക്കം മികച്ച യുവതാരങ്ങളെ ഒപ്പം കൂട്ടി പൊരുതാന്‍ ആര്‍സിബിക്കായിരുന്നു. ടീമെന്ന നിലയില്‍ ആര്‍സിബിയുടെ കുതിപ്പിന് മുന്നില്‍ മൈക്ക് ഹെസന്റെ പങ്ക് വളരെ വലുതാണ്. ഇത്തവണ മിനി ലേലത്തിലും ആര്‍സിബി വലിയ പ്രതീക്ഷയിലാണ്.

പ്രീതി സിന്‍ദ

പ്രീതി സിന്‍ദ

ബോളിവുഡ് സൂപ്പര്‍ നായികമാരിലൊരാളായ പ്രീതി സിന്‍ദ പഞ്ചാബ് കിങ്‌സിന്റെ ഉടമസ്ഥരിലൊരാളാണ്. തുടക്ക സീസണ്‍ മുതല്‍ പഞ്ചാബിനൊപ്പം പ്രീതി സിന്‍ദയുണ്ട്. അവസാന മെഗാ ലേലത്തില്‍ പ്രീതി പഞ്ചാബിനൊപ്പമില്ലായിരുന്നു. കുഞ്ഞിന് ജന്മം നല്‍കിയതിനാലാണ് പ്രീതി ലേലത്തില്‍ നിന്ന് വിട്ടുനിന്നത്. ഇത്തവണത്തെ മിനി ലേലലത്തിലും പ്രീതി പങ്കെടുത്തേക്കില്ല. പഞ്ചാബിന്റെ ടീം തിരഞ്ഞെടുപ്പില്‍ എപ്പോഴും നിര്‍ണ്ണായക ഇടപെടല്‍ നടത്താന്‍ പ്രീതിക്കായിട്ടുണ്ട്. യുവരാജിനെ നായകസ്ഥാനത്തേക്കെത്തിച്ചതെല്ലാം പ്രീതിയുടെ ബുദ്ധിയായിരുന്നു.

Also Read: IND vs SL ODI: ഇന്ത്യയുടെ സാധ്യതാ ടീം ഇതാ, റിഷഭ് പുറത്താവും, സഞ്ജുവെത്തും, അറിയാം

ഗൗതം ഗംഭീര്‍

ഗൗതം ഗംഭീര്‍

മുന്‍ ഇന്ത്യന്‍ ഓപ്പണറും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റനുമായിരുന്നു ഗൗതം ഗംഭീര്‍. അവസാന സീസണിലെത്തിയ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പമാണ് നിലവില്‍ ഗംഭീറുള്ളത്. രണ്ട് തവണ കെകെആറിനെ ചാമ്പ്യന്മാരാക്കിയ ഗംഭീറിന്റെ ബുദ്ധിയാണ് ലേലത്തിലും കണ്ടത്. അവസാന സീസണില്‍ കപ്പിലേക്കെത്താനായില്ലെങ്കിലും മികച്ച പ്രകടനം ലഖ്‌നൗ കാഴ്ചവെച്ചു. മികച്ച താരങ്ങളെ ഒപ്പം കൂട്ടാന്‍ ലഖ്‌നൗവിന് സാധിച്ചതിന് പിന്നില്‍ ഗംഭീറിന്റെ ബുദ്ധിയാണ്. ഇത്തവണയും ഗംഭീറിന്റെ തന്ത്രങ്ങളില്‍ ലഖ്‌നൗ വലിയ പ്രതീക്ഷവെക്കുന്നു.

Story first published: Tuesday, December 13, 2022, 10:23 [IST]
Other articles published on Dec 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+