സച്ചിന്റെ റെക്കോഡ് കോലി തകര്‍ക്കുന്നതിലല്ല കാര്യം, ട്രോഫി നേടുന്നതിലാണ്-മുന്‍ പാക് താരം

മുംബൈ: ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ വിരാട് കോലിയുടെ സെഞ്ച്വറിയോടെ വമ്പന്‍ റെക്കോഡാണ് താരം സ്വന്തമാക്കിയത്. അന്താരാഷ്ട്ര സെഞ്ച്വറി നേട്ടക്കാരില്‍ 71 സെഞ്ച്വറിയുള്ള വിരാട് കോലിയെ മറികടന്ന് രണ്ടാം സ്ഥാനത്തേക്കെത്തിയിരിക്കുകയാണ് കോലി. ഇനി സച്ചിന്റെ റെക്കോഡ് മാത്രമാണ് കോലിക്ക് മുന്നിലുള്ളത്. 100 സെഞ്ച്വറികളെന്ന സച്ചിന്റെ ചരിത്ര നേട്ടത്തിലേക്കെത്താന്‍ കോലിക്ക് സാധിക്കുമോയെന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്.
രണ്ട് വര്‍ഷത്തിലേറെ മോശം ഫോമിലായിരുന്ന കോലി സമീപകാലത്തായി ഫോം വീണ്ടെടുത്ത് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇന്ത്യക്കൊപ്പം കോലി ഉള്‍പ്പെടെ സൂപ്പര്‍ താരങ്ങളേറെയുണ്ടായിട്ടും ഐസിസി ട്രോഫിയിലേക്കെത്താന്‍ ഇന്ത്യക്ക് സാധിക്കുന്നില്ല. ഇപ്പോഴിതാ സച്ചിന്റെ റെക്കോഡ് കോലി തകര്‍ക്കുന്നതിലല്ല ഇന്ത്യ ഐസിസി ട്രോഫി നേടുന്നതിലാണ് കാര്യമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാക് നായകന്‍ റാഷിദ് ലത്തീഫ്.

സെഞ്ച്വറി എണ്ണാനുള്ള സമയമല്ലിത്
സെഞ്ച്വറികളുടെ എണ്ണം നോക്കാനുള്ള സമയമല്ലിത്. അതിലല്ല കാര്യം. ഇന്ത്യക്കിപ്പോള്‍ ആവിശ്യം കപ്പാണ്. ഇന്ത്യ ഐസിസി ട്രോഫി നേടിയിട്ട് വര്‍ഷങ്ങളായിരിക്കുകയാണ്. കോലി 100 സെഞ്ച്വറി നേടിയോ 200 സെഞ്ച്വറി നേടിയോ എന്നതിലല്ല കാര്യം. ഇന്ത്യന്‍ ടീമും ആരാധകരും ആവിശ്യപ്പെടുന്നത് കിരീടമാണ്. സാമ്പത്തികമായി നോക്കുമ്പോള്‍ ഇന്ത്യന്‍ ടീം വളരെ മുന്നിലാണ്. എന്നാലിപ്പോള്‍ മാധ്യമങ്ങളും ആരാധകരും കപ്പിനായി ടീമിനെ സമ്മര്‍ദ്ദത്തിലാക്കുകയാണ്- റാഷിദ് ലത്തീഫ് പറഞ്ഞു.
Also Read: IND vs SL ODI: ഇന്ത്യയുടെ സാധ്യതാ ടീം ഇതാ, റിഷഭ് പുറത്താവും, സഞ്ജുവെത്തും, അറിയാം

100 സെഞ്ച്വറി കോലിയുടെ മാത്രം കാര്യം
കോലിക്ക് വേണമെങ്കില്‍ 100 സെഞ്ച്വറിയിലേക്കെത്താനാവും. എന്നാല്‍ ഇന്ത്യ ഇപ്പോള്‍ ആവിശ്യപ്പെടുന്നത് അതല്ല. ഏഷ്യാ കപ്പ്, ചാമ്പ്യന്‍സ് ട്രോഫി, 2019 ലോകകപ്പ്, അവസാന രണ്ട് ടി20 ലോകകപ്പ് എന്നിവയിലൊന്നും ഇന്ത്യക്ക് കപ്പ് നേടാനായില്ല. 100 സെഞ്ച്വറിയെന്നത് കോലിയെ മാത്രം ബാധിക്കുന്ന കാര്യമാണ്. എന്നാല്‍ ഇന്ത്യന്‍ ടീമും ക്രിക്കറ്റ് ബോര്‍ഡും ആവിശ്യപ്പെടുന്നത് കിരീടമാണ്'-റാഷിദ് ലത്തീഫ് പറഞ്ഞു.

ഇന്ത്യയുടെ അവസാന കിരീടം 2013ല്‍
ഇന്ത്യ അവസാനമായി ഐസിസി ട്രോഫി നേടിയത് 2013ലായിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു ഇത്. എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു ഇന്ത്യയുടെ നേട്ടം. അതിന് ശേഷം വിരാട് കോലിയും പിന്നീടിപ്പോള്‍ രോഹിത് ശര്‍മയും ഇന്ത്യയുടെ നായകനായി. എന്നാല്‍ കിരീടത്തിലേക്കെത്താന്‍ ഇന്ത്യക്കായില്ല. 2022ലെ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെയായിരുന്നു. വമ്പന്‍ ടീമുമായി ഇറങ്ങിയ ഇന്ത്യ ഗ്രൂപ്പിലെ ചാമ്പ്യന്മാരായെങ്കിലും സെമിയില്‍ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് തോറ്റ് പുറത്തായി. ഇതിന്റെയെല്ലാം ക്ഷീണം മാറ്റാന്‍ ഇന്ത്യക്ക് ഐസിസി കിരീടത്തിലേക്കെത്തേണ്ടതായുണ്ട്.

ഏകദിന ലോകകപ്പ് കിരീടം നിര്‍ണ്ണായകം
2023ല്‍ നടക്കുന്ന ഏകദിന ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ഇന്ത്യ വേദിയാവുന്ന ലോകകപ്പില്‍ കപ്പില്‍ കുറഞ്ഞൊന്നും ഇന്ത്യ ചിന്തിക്കുന്നില്ല. ഇത്തവണ തകര്‍പ്പന്‍ താരനിരയാണ് ഇന്ത്യക്കൊപ്പമുള്ളത്. എന്നാല്‍ തന്ത്രങ്ങളുടെ പാളിച്ച ഇന്ത്യയെ തകര്‍ക്കുന്നു. രോഹിത് നായകനായി തുടര്‍ന്നേക്കും. എന്നാല്‍ പല സീനിയര്‍ താരങ്ങളുടെയും ചീട്ടുകീറാന്‍ സാധ്യതയുണ്ട്. പ്രധാന മത്സരങ്ങളില്‍ സൂപ്പര്‍ താരങ്ങള്‍ നിരാശപ്പെടുത്തുന്നത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്നു. അതുകൊണ്ട് തന്നെ ഫോം വിലയിരുത്തി ഇന്ത്യക്ക് മുന്നോട്ട് പോകേണ്ടതായുണ്ട്.
Also Read: IND vs BAN Test: രാഹുല്‍-ഗില്‍ ഓപ്പണിങ്, റിഷഭ് ആറാമന്‍, ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാ

പ്രതിഭയുള്ളവര്‍ക്ക് അവസരം വേണം
ഇന്ത്യ പല യുവതാരങ്ങളെയും തഴയുന്ന രീതിയാണ് പിന്തുടരുന്നത്. പൃഥ്വി ഷാ, സഞ്ജു സാംസണ്‍ തുടങ്ങിയ മികവ് കാട്ടുന്ന പല താരങ്ങള്‍ക്കും ദേശീയ ടീമില്‍ അവസരമില്ല. ഈ രീതി മാറേണ്ടതായുണ്ട്. ഇന്ത്യക്കൊപ്പം മികവ് കാട്ടാന്‍ കഴിവുള്ള യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്. തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകാന്‍ ടീമിന് സാധിക്കാത്ത പക്ഷം സമാന തകര്‍ച്ചകള്‍ ആവര്‍ത്തിക്കപ്പെട്ടാലും അത്ഭുതപ്പെടാനാവില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications