വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഇന്ത്യന്‍ ക്യാപ്റ്റനാക്കുമെന്ന് ഒരു ഗ്യാരണ്ടിയുമില്ല, രാഹുലിന് ഗംഭീറിന്റെ മുന്നറിയിപ്പ്

ലഖ്‌നൗ ടീമിന്റെ നായകനാണ് രാഹുല്‍

ഐപിഎല്ലിന്റെ 15ാം സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നയിക്കാനൊരുങ്ങുന്ന ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ രാഹുലിനു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഫ്രാഞ്ചൈസിയുടെ ഉപദേശകനായ ഗൗതം ഗംഭീര്‍. ടൂര്‍ണമെന്റില്‍ ഇത്തവണ അരങ്ങേറുന്ന രണ്ടു ഫ്രാഞ്ചൈസികളിലൊന്ന് കൂടിയാണ് ലഖ്‌നൗ. മറ്റൊരു ടീം ഗുജറാത്ത് ടൈറ്റന്‍സാണ്.

1

കഴിഞ്ഞ രണ്ടു സീസണുകളിലും പഞ്ചാബ് കിങ്‌സിന്റെ നായകനായിരുന്നു രാഹുല്‍. ഈ സീസണുകളില്‍ പ്ലേഓഫില്‍പ്പോലും ടീം എത്തിയതുമില്ല. സീസണിനു ശേഷം അദ്ദേഹം ടീം വിടുകയായിരുന്നു. ലേലത്തിനു മുമ്പ് 17 കോടി രൂപ മുടക്കിയാണ് രാഹുലിനെ ലഖ്‌നൗ ടീമിലേക്കു കൊണ്ടുവന്നത്. അദ്ദേഹത്തിനു നായകസ്ഥാനവും ഏല്‍പ്പിക്കുകയായിരുന്നു.

2

ഐപിഎല്ലില്‍ ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റനാണെന്നു കരുതി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ലഭിക്കുമെന്ന് ഒരു ഗ്യാരണ്ടിയുമില്ലെന്ന മുന്നറിയിപ്പാണ് കെഎല്‍ രാഹുലിനു ഗൗതം ഗംഭീര്‍ നല്‍കിയത്.
നിലവില്‍ ഇന്ത്യന്‍ ടീമിന്റൈ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. രോഹിത് ശര്‍മയ്ക്കു ശേഷം അടുത്ത നായകനായി ചൂണ്ടിക്കാണിക്കപ്പെടുന്ന താരമാണ് രാഹുല്‍. രോഹിത്തിന്റെ അഭാവത്തില്‍ രാഹുല്‍ കുറച്ചു മല്‍സരങ്ങളില്‍ ടീമിനെ നയിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ മൂന്ന് ഏകദിനങ്ങളിലും ഒരു ടെസ്റ്റിലുമായിരുന്നു അദ്ദേഹെ നായകനായത്. ഈ മല്‍സരങ്ങളിലെല്ലാം ഇന്ത്യ പരാജയപ്പെടുകയും ചെയ്തു.

3

ആത്യന്തികമായി ഒരു ടീമിന്റെ പതാകവാഹകനാണ് നായകന്‍. അതിനാല്‍ കളിക്കളത്തിനകത്തും പുറത്തും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നയിക്കുക കെഎല്‍ രാഹുലാണ്. എന്നെ സംബന്ധിച്ച് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ, രാഹുലെന്ന ബാറ്ററാണ് ഏറ്റവും പ്രധാനം. മറിച്ച് നായകനായ, അതോടൊപ്പം ബാറ്റും ചെയ്യുന്ന രാഹുലിനെയല്ല വേണ്ടത്. ഈ വ്യത്യാസം നിങ്ങളെ മനസ്സിലാക്കിത്തരാന്‍ തനിക്കു കഴിഞ്ഞുവെന്നു താന്‍ പ്രതീക്ഷിക്കുന്നതായും ഗൗതം ഗംഭീര്‍ വ്യക്തമാക്കി.

4

ഐപിഎല്ലില്‍ രാഹുലിന്റെ നമ്പറുകളിലേക്കു വന്നാല്‍ അദ്ദേഹം 94 മല്‍സരങ്ങളില്‍ ഇതിനകം കളിച്ചുകഴിഞ്ഞു. ഇവയില്‍ നിന്നും 47.43 ശരാശരിയില്‍ 3273 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്. രണ്ടു സെഞ്ച്വറികളും 27 ഫിഫ്റ്റികളും ഇതിലുല്‍പ്പെടുന്നു. പഞ്ചാബ് ടീമിന്റെ ഭാഗമായതോടെയാണ് രാഹുല്‍ ബാറ്റിങിലും ഗംഭീര പ്രകടനം നടത്തിയത്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്ക്വാഡ്

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്ക്വാഡ്

കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), , മാര്‍ക്കസ് സ്റ്റോയ്‌നിസ്, രവി ബിഷ്‌നോയ്, ക്വിന്റണ്‍ ഡി കോക്ക്, മനീഷ് പാണ്ഡെ, ജേസണ്‍ ഹോള്‍ഡര്‍, ദീപക് ഹൂഡ, ക്രുനാല്‍ പാണ്ഡ്യ, മാര്‍ക്ക് വുഡ്, അവേശ് ഖാന്‍, അങ്കിത് രാജ്പൂത്, കെ ഗൗതം, ദുഷ്മന്ത ചമീര, ഷഹബാസ് നദീം, മനന്‍ വോറ, മൊഹ്സിന്‍ ഖാന്‍, ആയുഷ് ബഡോണി, കൈല്‍ മയേഴ്‌സ്, കരണ്‍ ശര്‍മ്മ, എവിന്‍ ലൂയിസ്, മായങ്ക് യാദവ്.

Story first published: Wednesday, March 23, 2022, 18:40 [IST]
Other articles published on Mar 23, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X