വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: 'മക്കല്ലം പോലും ഇങ്ങനെ അടിച്ചിട്ടില്ല', കമ്മിന്‍സിന്റെ പ്രകടനത്തെ പ്രശംസിച്ച് സ്വാന്‍

ipl 2022, pat cummins, kkr: ഐപിഎല്‍ 2022, പാറ്റ് കമ്മിന്‍സ്, കെകെആര്‍

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലേക്കുള്ള തന്റെ വരവ് രാജകീയമാക്കിയിരിക്കുകയാണ് ഓസീസ് പേസ് ഓള്‍റൗണ്ടര്‍ പാറ്റ് കമ്മിന്‍സ്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ പന്തുകൊണ്ട് മികവിനൊത്ത് ഉയരാനാവാത്തതിന്റെ ക്ഷീണം വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ടാണ് കമ്മിന്‍സ് മറികടന്നത്. മുംബൈ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യത്തെ നാല് ഓവര്‍ ബാക്കി നിര്‍ത്തിയാണ് കെകെആര്‍ മറികടന്നത്. 15 പന്തില്‍ നാല് ഫോറും ആറ് സിക്സും ഉള്‍പ്പെടെ 56 റണ്‍സുമായാണ് കമ്മിന്‍സ് മുംബൈയുടെ അന്തകനായത്.

മികച്ച രീതിയില്‍ പന്തെറിഞ്ഞ മുംബൈ കെകെആറിനെ സമ്മര്‍ദ്ദത്തിലാക്കുന്ന പ്രകടനമാണ് നടത്തിയതെങ്കിലും കമ്മിന്‍സ് എത്തിയതോടെ കളി മാറി. 373.33 സ്ട്രൈക്കറേറ്റിലായിരുന്നു കമ്മിന്‍സിന്റെ അപരാജിത ഇന്നിങ്സ്. നാല് ഓവര്‍ പന്തെറിഞ്ഞ് രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും 49 റണ്‍സ് അദ്ദേഹത്തിന് വഴങ്ങേണ്ടി വന്നിരുന്നു. ഇതിന്റെ പേരിലേറ്റ വിമര്‍ശനങ്ങളെയെല്ലാം വെടിക്കെട്ട് ബാറ്റിങ് പ്രകടനംകൊണ്ട് കമ്മിന്‍സ് മായ്ച്ചുകളഞ്ഞു.

1

കമ്മിന്‍സിന്റെ ബാറ്റിങ് വെടിക്കെട്ടിന് പ്രശംസിച്ച് പല പ്രമുഖരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കെകെആര്‍ മുഖ്യ പരിശീലകനും മുന്‍ ന്യൂസീലന്‍ഡ് വെടിക്കെട്ട് ഓപ്പണറുമായ ബ്രണ്ടന്‍ മക്കല്ലം പോലും ഇത്തരത്തില്‍ വമ്പനടി നടത്തിയിട്ടില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ഗ്രയിം സ്വാന്‍. കമ്മിന്‍സിന്റെ പ്രകടനത്തെ വാനോളമാണ് സ്വാന്‍ പ്രശംസിച്ചത്.

'ആന്‍ഡ്രേ റസല്‍ പുറത്തായപ്പോള്‍ ഇത് മുംബൈയുടെ മത്സരമാണെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ പാറ്റ് കമ്മിന്‍സ് ഈ ധാരണകളെല്ലാം മാറ്റി. അവന്‍ പാകിസ്താന്‍ പരമ്പരയില്‍ എന്താണ് കഴിച്ചതെന്ന് ചോദിക്കണം. അവന്‍ വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള പേസറാണ്. എന്നാല്‍ മുംബൈക്കെതിരായ പ്രകടനം അത്ഭുതപ്പെടുത്തുന്നതായിരുന്നു. മുംബൈയില്‍ അവന്‍ മത്സരം നേടിയെടുത്തതിനെ അത്ഭുതമെന്നേ വിളിക്കാനാവു. കെകെആര്‍ മുഖ്യ പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലം പോലും ഇത്തരമൊരു വെടിക്കെട്ട് പ്രകടനം നടത്തിയിട്ടുണ്ടെന്ന് കരുതുന്നില്ല'- സ്വാന്‍ പറഞ്ഞു.

2

മത്സരത്തില്‍ റണ്‍ ചേസിനിറങ്ങിയ കെകെആറിന് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. റണ്‍റേറ്റ് ഉയര്‍ത്തുന്നതില്‍ ടോപ് ഓഡര്‍ പരാജയപ്പെട്ടു. ആന്‍ഡ്രേ റസല്‍ പുറത്തായപ്പോള്‍ മുംബൈ വിജയ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ കമ്മിന്‍സ് ഒരവസരം പോലും മുംബൈക്ക് നല്‍കാതെ കടന്നാക്രമിച്ചു. ആദ്യ പന്ത് മുതല്‍ കടന്നാക്രമിച്ച കമ്മിന്‍സ് മുംബൈ ബൗളര്‍മാരെ ശരിക്കും സമ്മര്‍ദ്ദത്തിലാക്കി.

ഒരു ബൗളറുടെ ടി20യിലെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനങ്ങളിലൊന്നാണിതെന്നും സ്വാന്‍ പ്രശംസിച്ചു. ' ടി20യിലെ ഒരു പേസ് ബൗളറുടെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനമെന്ന് കമ്മിന്‍സിന്റെ പ്രകടനത്തെ വിശേഷിപ്പിക്കാം. ലെഗ്സൈഡിലെ ആദ്യ സിക്സ് തന്നെ അവന്റെ പ്രതിഭ കാട്ടുന്നതായിരുന്നു. പന്തിന്റെ സ്വിങ് മനസിലാക്കി കൃത്യമായ ഭാഗങ്ങളിലേക്ക് ഷോട്ട് കളിക്കാന്‍ അവനായി. ഒരു ബൗളര്‍ ഇത്രയും ഭംഗിയോടെ കളിക്കുമ്പോള്‍ ഒന്നും തന്നെ ചെയ്യാനാവില്ല' -സ്വാന്‍ കൂട്ടിച്ചേര്‍ത്തു.

3

പാറ്റ് കമ്മിന്‍സിന്റെ സാന്നിധ്യം കെകെആറിനെ കൂടുതല്‍ ശക്തമാക്കുന്നു. അവസാന സീസണിലും കെകെആറിന്റെ ഭാഗമായിരുന്നു കമ്മിന്‍സ്. ഓസ്ട്രേലിയയുടെ ടെസ്റ്റ് നായകനായ കമ്മിന്‍സിന് ആദ്യ മത്സരങ്ങള്‍ പാകിസ്താന്‍ പരമ്പരയെത്തുടര്‍ന്ന് നഷ്ടമായിരുന്നു. ഈ സീസണില്‍ കളിക്കുന്ന ആദ്യ മത്സരത്തില്‍ത്തന്നെയാണ് കമ്മിന്‍സിന്റെ വെടിക്കെട്ടെന്നതാണ് എടുത്തു പറയേണ്ടത്. മത്സരത്തിന് മുമ്പ് കാര്യമായ ബാറ്റിങ് പരിശീലനം നടത്താതെയാണ് കമ്മിന്‍സ് ഇത്തരമൊരു വെടിക്കെട്ട് കാഴ്ചവെച്ചതെന്നതാണ് കൗതുകകരം. വിദേശത്ത് പരമ്പരക്ക് ശേഷം ഇന്ത്യയിലേക്കെത്തിയിട്ടും തന്റെ പ്രകടന മികവ് നഷ്ടപ്പെടാതെ കാക്കാന്‍ കമ്മിന്‍സിനായി എന്നത് എടുത്തു പറയേണ്ടതാണ്.

എന്തായാലും മുംബൈയുടെ അന്തകനായി മാറാന്‍ കമ്മിന്‍സിന് സാധിച്ചു. അവസാന സീസണിലെ റണ്ണറപ്പുകളായ കെകെആര്‍ ഇത്തവണ കപ്പ് ഉറപ്പിക്കാനുള്ള മാറ്റങ്ങളോടെയാണ് ഇറങ്ങിയത്. നായകന്‍ ശ്രേയസ് അയ്യര്‍ക്ക് കീഴില്‍ കെകെആറിന്റെ ഇതുവരെയുള്ള പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നത് തന്നെയാണ്.

Story first published: Thursday, April 7, 2022, 16:39 [IST]
Other articles published on Apr 7, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X