വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ആര്‍ക്കും ഇതു സംഭവിക്കും, ഗെയ്‌ലിനോടു സ്വയം താരതമ്യം ചെയ്ത് ഇഷാന്‍!

ഈ സീസണില്‍ താരം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നിട്ടില്ല

മുംബൈ ഇന്ത്യന്‍സിന്റെ ഈ സീസണിണിലെ ഫ്‌ളോപ്പുകളിലൊരാളാണ് യുവ ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷന്‍. കഴിഞ്ഞ സീസണിനു ശേഷം കൈവിട്ട അദ്ദേഹത്തെ ഇത്തവണ മെഗാ ലേലത്തില്‍ മോഹവിലയെറിഞ്ഞ് മുംബൈ തിരികെ കൊണ്ടുവരികയായിരുന്നു. 15.125 കോടിയെന്ന റെക്കോര്‍ഡ് തുകയാണ് ഇഷാനു വേണ്ടി മുംബൈയ്ക്കു വാരിയെറിയേണ്ടി വന്നത്. പക്ഷെ ഈ മൂല്യത്തിനൊത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ ഇഷാനു സാധിച്ചിട്ടില്ല.

1

13 മല്‍സരങ്ങളില്‍ നിന്നും 30.83 ശരാശരിയില്‍ 370 റണ്‍സാണ് ഈ സീസണില്‍ ഇഷാന്റെ സമ്പാദ്യം. വെറും മൂന്നു ഫിഫ്റ്റികള്‍ മാത്രമേ താരത്തിന്റെ അക്കൗണ്ടിലുള്ളൂ. പക്ഷെ സ്വന്തം ഫോമില്‍ തനിക്കു ആശങ്കയില്ലെന്നും വമ്പന്‍ താരങ്ങള്‍ വരെ ഇതുപോലെ പതറിയിട്ടുണ്ടെന്നുമാണ് ഇഷാന്‍ പറയുന്നത്. വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിനോടു സ്വയം താരതമ്യം ചെയ്യാനും അദ്ദേഹം മടിച്ചില്ല.
സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുളള അവസാന മല്‍സരത്തില്‍ മുംബൈ മൂന്നു റണ്‍സിന്റെ തോല്‍വിയേറ്റു വാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു ഇഷാന്‍.

2

വലിയ താരങ്ങള്‍ക്കു പോലും ഈ തരത്തില്‍ മോശം ഫോമിലൂടെ കടന്നു പോവേണ്ടി വരും. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ തകര്‍ത്തടിക്കാന്‍ ക്രിസ് ഗെയ്‌ലിനെപ്പോലെയുള്ളവര്‍ വരെ സമയമെടുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
ഓരോ ദിവസവും പുതിയതാണ്, ഓരോ മല്‍സരവും പുതിയതാണ്. ചില ദിവസങ്ങളില്‍ നിങ്ങള്‍ക്കു നല്ല തുടക്കം ലഭിക്കും. ചില ദിവസങ്ങള്‍ നല്ല തയ്യാറെടുപ്പോടെയെത്തുന്ന ബൗളര്‍മാര്‍ മികച്ച ഏരിയകളില്‍ ബൗള്‍ ചെയ്യുമ്പോള്‍ പ്രതീക്ഷിച്ചതു പോലെ റണ്‍സെടുക്കാനും കഴിയില്ലെന്നും ഇഷാന്‍ കിഷന്‍ വ്യക്തമാക്കി.

3

പുറമെയുള്ള ആളുകള്‍ ആഗ്രഹിക്കുന്നതു പോലെയായിരിക്കില്ല ഡ്രസിങ് റൂമിനുള്ളിലെ പ്ലാനിങ്. ക്രീസിലെത്തിയാല്‍ സാഹചര്യം വിലയിരുത്താതെ ആഞ്ഞടിക്കുകയല്ല തന്റെ റോളെന്നും ഇഷാന്‍ കിഷന്‍ പറയുന്നു.
ക്രിക്കറ്റില്‍ നിങ്ങള്‍ക്കു ഒരു റോള്‍ മാത്രമേയുള്ളൂവെന്നു ഒരിക്കലും ഉറപ്പിക്കാന്‍ സാധിക്കില്ല. അതുകൊണ്ടു തന്നെ ക്രീസിലെത്തിയാല്‍ ഉടന്‍ തന്നെ കണ്ണുംപൂട്ടി ബാറ്റ് വീശുകയെന്നതു സാധ്യതമല്ല. നിങ്ങള്‍ ടീമിനെക്കുറിച്ച് ചിന്തിക്കുകയാണങ്കില്‍ നിങ്ങളുടെ റോളിനെക്കുറിച്ച് മനസ്സിലാക്കേണ്ടത് പ്രധാനമാണെന്നും ഇഷാന്‍ കിഷന്‍ കൂട്ടിച്ചേര്‍ത്തു. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള മല്‍സരത്തില്‍ 34 ബോളില്‍ 43 റണ്‍സെടുത്ത് താരം പുറത്തായിരുന്നു.

4

എതിര്‍ ടീം ബൗളര്‍മാര്‍ നന്നായി പന്തെറിയുന്നുണ്ടെങ്കില്‍ നിങ്ങള്‍ അവര്‍ക്കു ബഹുമാനം നല്‍കേണ്ടത് ആവശ്യമാണ്. വിക്കറ്റ് നഷ്ടപ്പെടുത്താതെ കാക്കാനായാല്‍ പിന്നീട് ബാറ്റ് ചെയ്യാനെത്തുന്നവര്‍ക്കു കാര്യങ്ങള്‍ എളുപ്പമാവുകയും ചെയ്യും.
ഒരു മല്‍സരത്തില്‍ സാഹചര്യം എല്ലായ്‌പ്പോഴും ഒന്നായിരിക്കില്ല. വലിയൊരു ടോട്ടലാണ് നിങ്ങള്‍ ചേസ് ചെയ്യുന്നതെങ്കില്‍ തുടക്കം മുതല്‍ അഗ്രസീവായി ഷോട്ടുകള് പായിക്കേണ്ടിവരും. എന്നാല്‍ ചില ദിവസങ്ങളില്‍ എതിര്‍ ടീമിന്റെ ബൗളിങ് കരുത്ത് വിലയിരുത്തേണ്ടത് പ്രധാനമാണ്. ഡെത്ത് ഓവറുകളില്‍ മികച്ച ബൗളര്‍മാര്‍ അവര്‍ക്കുണ്ടോയെന്നതും പരിശോധിക്കണം, വിക്കറ്റ് കൈവിടാതെ കാത്തുസൂക്ഷിക്കണമോയെന്നതും നോക്കണമെന്നും ഇഷാന്‍ കിഷന്‍ ചൂണ്ടിക്കാട്ടി.

5

ടിം ഡേവിഡ് പുറത്താവാതെ നിന്നിരുന്നെങ്കില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള അവസാനത്തെ മല്‍സരം മുംബൈ ഇന്ത്യന്‍സിനു ജയിക്കാന്‍ സാധിക്കുമായിരുന്നുവെന്നും ഇഷാന്‍ കിഷന്‍ പറയുന്നു. നിര്‍ഭാഗ്യവശാലാണ് ടിം ഡേവിഡ് റണ്ണൗട്ടായത്. അദ്ദേഹം ഇന്നിങ്‌സിന്റെ അവസാനം വരെ ക്രീസില്‍ നിന്നിരുന്നെങ്കില്‍ മല്‍സരം ഫിനിഷ് ചെയ്യുമായിരുന്നുവെന്നും കിഷന്‍ കൂട്ടിച്ചേര്‍ത്തു.
വെറും 18 ബോളില്‍ 46 റണ്‍സ് ഡേവിഡ് അടിച്ചെടുത്തിരുന്നു. മൂന്നു ഫോറുകളും നാലു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. 18ാം ഓവറിലായിരുന്നു ഡേവിഡ് പുറത്തായത്. ഈ ഓവറില്‍ തുടര്‍ച്ചയായി മൂന്നു സിക്‌സറുകള്‍ പായിച്ച അദ്ദേഹം അവസാന ബോളിലാണ് റണ്ണൗട്ടായത്.

Story first published: Wednesday, May 18, 2022, 17:24 [IST]
Other articles published on May 18, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X