വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: എങ്ങോട്ടും ഷോട്ട് പായിക്കും, അപകടകാരി, അണ്ടര്‍ റേറ്റഡ് താരത്തെക്കുറിച്ച് സച്ചിന്‍

ഈ സീസണിലെ അണ്ടര്‍ റേറ്റഡായ താരത്തെ ചൂണ്ടിക്കാട്ടി വാനോളം പ്രശംസിച്ചിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രം പരിശോധിച്ചാല്‍ പ്രതിഭകൊണ്ട് വിസ്മയിപ്പിച്ച നിരവധി താരങ്ങളെ കാണാനാവും. ചിലര്‍ വണ്‍ സീസണ്‍ വണ്ടറായപ്പോള്‍ മറ്റ് ചിലര്‍ ഇതിഹാസങ്ങളായി വളര്‍ന്നു. എന്നാല്‍ സ്ഥിരതയോടെ കളിച്ചിട്ടും ഒന്നുമാവാതെ പോയൊരു വിഭാഗവും ഐപിഎല്ലിലുണ്ട്. അര്‍ഹിച്ച അംഗീകാരം ലഭിക്കാതെ തഴയപ്പെടുന്ന ഒരു വിഭാഗം. നിരവധി സൂപ്പര്‍ താരങ്ങളെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനാവും. ഇപ്പോഴിതാ ഈ സീസണിലെ അണ്ടര്‍ റേറ്റഡായ താരത്തെ ചൂണ്ടിക്കാട്ടി വാനോളം പ്രശംസിച്ചിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

അത് മറ്റാരുമല്ല സീനിയര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഗുജറാത്ത് ടൈറ്റന്‍സിന്റെ വൃദ്ധിമാന്‍ സാഹയെയാണ് സച്ചിന്‍ പ്രശംസിച്ചത്. യുട്യൂബ് വീഡിയോയിലൂടെയാണ് സച്ചിന്റെ പ്രശംസ. 'വൃദ്ധിമാന്‍ സാഹ അണ്ടര്‍ റേറ്റഡായിട്ടുള്ള താരമാണ്. അപകടകാരിയായ താരമെന്ന നിലയില്‍ അവന് ഉയര്‍ന്ന റേറ്റിങ്ങാണ് ഞാന്‍ നല്‍കുന്നത്. സ്പിന്നിനെതിരേയും പേസിനെതിരേയും എങ്ങോട്ട് വേണമെങ്കിലും ഷോട്ട് കളിക്കാനുള്ള മികവുണ്ട്. ആദ്യ മത്സരങ്ങളില്‍ താളം കണ്ടെത്താനാവാതെ അല്‍പ്പം പ്രയാസപ്പെട്ടിരുന്നു. എന്നാല്‍ പല മത്സരങ്ങളിലും കൂടുതല്‍ സ്‌ട്രൈക്ക് അവന് ലഭിക്കുന്നില്ല. ഒരു ബാറ്റ്‌സ്മാന്‍ നന്നായി കളിച്ചാല്‍ അവന് കൂടുതല്‍ സ്‌ട്രൈക്ക് ലഭിക്കേണ്ടതായുണ്ട്'- സച്ചിന്‍ പറഞ്ഞു.

1

ആദ്യ മത്സരങ്ങളില്‍ ഗുജറാത്തിന്റെ പ്ലേയിങ് 11ല്‍ സാഹക്ക് ഇടമില്ലായിരുന്നു. എന്നാല്‍ മാത്യു വേഡ് ഓപ്പണിങ്ങില്‍ നിറം മങ്ങിയതോടെയാണ് സാഹക്ക് അവസരം ലഭിച്ചത്. 37കാരനായ താരം ആദ്യ മത്സരങ്ങളില്‍ പ്രതീക്ഷക്കൊത്ത് തിളങ്ങിയില്ലെങ്കിലും പിന്നീടങ്ങോട്ട് ഫോമിലേക്കെത്തി. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 39 ശരാശരിയില്‍ 312 റണ്‍സാണ് സാഹ നേടിയത്. മൂന്ന് അര്‍ധ സെഞ്ച്വറി നേടിയ അദ്ദേഹം 39 ഫോറും ഏഴ് സിക്‌സും ഇതിനോടകം നേടിയിട്ടുണ്ട്.

ഗുജറാത്ത് ഇത്തവണ ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തുമ്പോള്‍ ശ്രദ്ധേയമാകുന്നത് സാഹയുടെ പ്രകടനമാണ്. ഗുജറാത്തിനായി സ്ഥിരതയോടെ കളിക്കാന്‍ സാഹക്ക് സാധിക്കുന്നുണ്ട്. ഗുജറാത്തിന്റെ മുന്നോട്ടുള്ള മത്സരങ്ങളില്‍ സാഹയുടെ പ്രകടനം നിര്‍ണ്ണായകമാവും. ഇന്ത്യയുടെ ടി20 ടീം സാഹയുടെ പ്രതിഭയെ വേണ്ടവിധം ഉപയോഗിച്ചിട്ടില്ലെങ്കിലും ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള താരമാണ് സാഹ.

2

ഗുജറാത്ത് ടൈറ്റന്‍സ് ആര്‍സിബി മത്സരത്തില്‍ മാത്യു വേഡിന്റെ പുറത്താകലിനെക്കുറിച്ചും സച്ചിന്‍ പ്രതികരിച്ചു. ' സാഹയും വേഡും ചേര്‍ന്ന് കാര്യമായി എന്തെങ്കിലും ചെയ്യുമെന്നാണ് കരുതിയത്. എന്നാല്‍ ദൗര്‍ഭാഗ്യകരമായാണ് വേഡ് പുറത്തായത്. എന്നെ സംബന്ധിച്ച് പറഞ്ഞാല്‍ വളരെ മോശം തീരുമാനമാണ് അവനെ പുറത്താക്കിയത്. കൃത്യമായും ബാറ്റ് പന്തില്‍ ഉരസിയിരുന്നു'- സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. ഈ മത്സരത്തില്‍ സാഹ നന്നായി കളിച്ച് മുന്നേറവെ നായകന്‍ ഹര്‍ദിക് പാണ്ഡ്യയുടെ അനാവശ്യ റണ്‍സിനായുള്ള ശ്രമത്തില്‍ സാഹ റണ്ണൗട്ടാവുകയായിരുന്നു.

3

ഐപിഎല്ലില്‍ സെഞ്ച്വറിയടക്കം നേടിയിട്ടുള്ള താരമാണ് സാഹ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, പഞ്ചാബ് കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കായി സാഹ കളിച്ചിട്ടുണ്ട്. 142 ഐപിഎല്ലില്‍ നിന്നായി 2422 റണ്‍സാണ് സാഹ നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഇന്ത്യക്കായി 40 ടെസ്റ്റില്‍ നിന്ന് 1353 റണ്‍സും 9 ഏകദിനത്തില്‍ നിന്ന് 41 റണ്‍സുമാണ് നേടിയത്. ഇന്ത്യയുടെ ടി20 ടീമില്‍ ഇതുവരെ സാഹക്ക് അവസരം ലഭിച്ചിട്ടില്ല.

ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രമാണ് അദ്ദേഹം സജീവമായി ഉണ്ടായിരുന്നത്. എന്നാല്‍ റിഷഭ് പന്തിന്റെ വളര്‍ച്ചയോടെ സാഹ നിലവില്‍ ടീമിന് പുറത്താണ്. കഴിഞ്ഞിടെ ഒരു അഭിമുഖത്തില്‍ ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്കെതിരേ സാഹ തുറന്നടിച്ചത് വലിയ വിവാദമായിരുന്നു. ഇനി സാഹ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനുള്ള സാധ്യത കുറവാണ്.

Story first published: Saturday, May 21, 2022, 17:26 [IST]
Other articles published on May 21, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X