വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: മൂന്നാം നമ്പറില്‍ സിഎസ്‌കെയില്‍ അവന്‍ ക്ലിക്ക്, കോപ്പിയടിച്ച ആര്‍സിബിയില്‍ മെഗാ ഫ്‌ളോപ്പ്

By Vaisakhan MK

ദില്ലി: റോയല്‍ ചലഞ്ചേഴ്‌സ് ഇത്തവണ കളിച്ച അഞ്ച് കളിയിലും പരാജയപ്പെട്ടൊരു കാര്യമുണ്ട്. അത് ഒരു ബാറ്റിംഗ് പൊസിഷനില്‍ വന്ന മാറ്റമാണ്. യഥാര്‍ത്ഥത്തില്‍ ഇത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിജയകരമായി നടപ്പാക്കിയ തന്ത്രമാണ്. ഈ സീസണില്‍ മാത്രമല്ല, കഴിഞ്ഞ സീസണിലും ഇത്തരമൊരു വജ്രായുധം മഹേന്ദ്ര സിംഗ് ധോണി പ്രയോഗിച്ചിരുന്നു. എന്നാല്‍ ടീം മൊത്തത്തില്‍ മുങ്ങിപ്പോയപ്പോള്‍ അതും വേണ്ട വിധത്തില്‍ ശ്രദ്ധിക്കപ്പെട്ടില്ല. ഇത്തവണ പക്ഷേ ടീമിനൊപ്പം ആ തന്ത്രവും വിജയിച്ചിരിക്കുകയാണ്. ആര്‍സിബിയിലാണെങ്കില്‍ അതേ തന്ത്രം കോപ്പിയടിച്ചപ്പോള്‍ വന്‍ ഫ്‌ളോപ്പുമായി.

സിഎസ്‌കെയില്‍ ക്ലിക്കായി

സിഎസ്‌കെയില്‍ ക്ലിക്കായി

സിഎസ്‌കെ മൂന്നാം നമ്പറില്‍ കളിപ്പിച്ച താരങ്ങളാണ് വിജയകരമായി മാറിയിരിക്കുന്നത്. മോയിന്‍ അലിയാണ് ഈ സീസണിലെ താരം. നാല് ഇന്നിംഗ്‌സുകളില്‍ നിന്ന് 144 റണ്‍സ് ഇതുവരെ അടിച്ചെടുത്തിട്ടുണ്ട് മോയിന്‍ അലി. നാല് വിക്കറ്റും ഇതുവരെ മോയിന്‍ അലി നേടിയിട്ടുണ്ട്. ടീമിന്റെ റണ്‍റേറ്റ് ഉയര്‍ത്തുന്നതില്‍ മോയിന്‍ അലി വലിയ പങ്ക് വഹിക്കുകയും ചെയ്തു. സുരേഷ് റെയ്‌നയും അമ്പാട്ടി റായിഡുവും ടീമിലുണ്ടായിട്ടും മൂന്നാം നമ്പറില്‍ മോയിന്‍ അലി ഇറങ്ങിയത് ധോണിയുടെ തന്ത്രമായിരുന്നു. ഈ സീസണില്‍ വിക്കറ്റ് പോവാതെ മൂന്നാം നമ്പര്‍ റണ്‍റേറ്റ് ഉയര്‍ത്തിയത് റായിഡുവിനും റെയ്‌നയ്ക്കും കൂടുതല്‍ തകര്‍ത്തടിക്കാനുള്ള അവസരം അവസാന ഓവറുകളില്‍ ലഭിക്കുന്നതിനും കാരണമായി.

കോപ്പിയടിച്ച് ഫ്‌ളോപ്പായി

കോപ്പിയടിച്ച് ഫ്‌ളോപ്പായി

ഇതേ രീതി ആര്‍സിബി കോപ്പയടിക്കുന്നതാണ് കണ്ടത്. ചെന്നൈ കഴിഞ്ഞ സീസണില്‍ സാം കറനെയും ഇതുപോലെ മൂന്നാം നമ്പറില്‍ ഉപയോഗിച്ചിരുന്നു. ശരിക്കും പറഞ്ഞാല്‍ ഇടങ്കൈയ്യന്‍മാരെ തന്ത്രപരമായി ഉപയോഗിക്കുകയായിരുന്നു ധോണി. വിരാട് കോലി ആര്‍സിബിക്കായി ആ തന്ത്രം കോപ്പിയടിച്ചു. പകരം ഇറക്കിയത് വാഷിംഗ്ടണ്‍ സുന്ദറിനെയാണ്. താരം വന്‍ ഫ്‌ളോപ്പായി. മുംബൈക്കെതിരെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തതായിരുന്നു ആദ്യത്തെ പരീക്ഷണം. 16 പന്തില്‍ പത്ത് റണ്‍സാണ് സുന്ദര്‍ എടുത്തത്. പിന്നീട് രജത് പാട്ടീദാറിനെ മൂന്നാം നമ്പറില്‍ ഇറക്കി നോക്കിയെങ്കിലും പാളി. സിഎസ്‌കെയ്‌ക്കെതിരെ സുന്ദര്‍ മൂന്നാം നമ്പറില്‍ എത്തി വീണ്ടും ഫ്‌ളോപ്പായി. പതിനൊന്ന് പന്തില്‍ എടുത്തത് 7 റണ്‍സ്.

മൂന്നാം നമ്പര്‍ റിസ്‌ക്

മൂന്നാം നമ്പര്‍ റിസ്‌ക്

വിരാട് കോലിയാണ് മൂന്നാം നമ്പറില്‍ കളിക്കാന്‍ ഏറ്റവും ബെസ്റ്റ് താരം. ഓപ്പണര്‍ സ്ഥാനത്ത് നിന്ന് അദ്ദേഹം മാറിയില്ലെങ്കില്‍ കോലിക്കും നേട്ടമുണ്ടാകില്ല. വാഷിംഗ്ടണ്‍ സുന്ദര്‍ മോശം ബാറ്റ്‌സ്മാന്‍ ആയത് കൊണ്ടല്ല പ്രശ്‌നം. ടെസ്റ്റില്‍ അദ്ദേഹം ബാറ്റ് ചെയ്ത അവസരങ്ങളില്‍ റിസ്ക് അദ്ദേഹത്തിനുണ്ടായിരുന്നില്ല. സ്വതന്ത്രമായി കളിക്കാന്‍ സാധിച്ചതും സുന്ദറിന് നേട്ടമായിരുന്നു. എന്നാല്‍ ആര്‍സിബിയില്‍ മൂന്നാം സ്ഥാനവും ഓപ്പണിംഗും വലിയ സമ്മര്‍ദം നല്‍കുന്നതാണ്. ധോണിയുടെ ടീമില്‍ പക്ഷേ അങ്ങനെയല്ല. റെയ്‌നയും റായിഡുവും മധ്യനിരയില്‍ ഫിറ്റാവുന്ന കളിക്കാരാണ്. അവര്‍ക്ക് മൂന്നാം സ്ഥാനത്തേക്കാള്‍ ചേരുക നാലും അഞ്ചും കളിക്കുന്നതാണ്. അത് അവരെ കൂടുതല്‍ അപകടകാരികളാക്കും.

അവന്‍ വരണം

അവന്‍ വരണം

ഗ്ലെന്‍ മാക്‌സ്‌വെല്‍ മൂന്നാം സ്ഥാനത്ത് കളിക്കണം. ബെസ്റ്റ് പൊസിഷന്‍ ആണത്. നല്ലൊരു ഓപ്പണര്‍ ഇല്ലാത്തത് കൊണ്ട് കോലിക്ക് ഓപ്പണിംഗില്‍ നിന്ന് മാറാന്‍ സാധിക്കില്ല. മാക്‌സ്‌വെല്‍ ഈ സീസണില്‍ ഗംഭീര ഫോമിലാണ്. അഞ്ച് കളിയില്‍ നിന്ന് 198 റണ്‍സ് താരം അടിച്ച് കഴിഞ്ഞു. ആര്‍സിബിയുടെ ടോപ് സ്‌കോറര്‍ താരവും മാക്‌സ്‌വെല്‍ തന്നെയാണ്. വിരാട് കോലി 151 റണ്‍സും ദേവദത്ത് പടിക്കല്‍ 171 റണ്‍സും നേടിയിട്ടുണ്ട്. മാക്‌സ്‌വെല്‍ മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങുന്നത് ഡിവില്യേഴ്‌സിനും സമ്മര്‍ദം കുറയ്ക്കും. റണ്‍റേറ്റ് കുറയാതിരിക്കാനും ആര്‍സിബിയെ സഹായിക്കും. ഡല്‍ഹിക്കെതിരെ സെയ്‌നിക്ക് പകരം ഷഹബാസ് അഹമ്മദും കളിക്കാനാണ് സാധ്യത.

Story first published: Tuesday, April 27, 2021, 3:34 [IST]
Other articles published on Apr 27, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X