IPL 2021: കോലിയടക്കം രണ്ടു ക്യാപ്റ്റന്‍മാര്‍ ഒഴിയുന്നു, അടുത്ത സീസണില്‍ ആരൊക്കെ തുടരും?

ഐപിഎല്ലില്‍ വര്‍ഷങ്ങളായി പല ഫ്രാഞ്ചൈസിയുടെയും മുഖമായി മാറിയത് അവരുടെ ക്യാപ്റ്റന്‍മാരാണെന്നു നിസംശയം പറയാന്‍ കഴിയും. കാരണം ചില ടീമുകളുടെ പേര് പറയുമ്പോള്‍ അവരുടെ ക്യാപ്റ്റനായിരിക്കും എല്ലാവരുടെയും മനസ്സിലേക്കു വരിക. ചെന്നൈ സൂപ്പര്‍ കിങ്‌സെന്നാല്‍ എംഎസ് ധോണിയും മുംബൈ ഇന്ത്യന്‍സെന്നാല്‍ രോഹിത് ശര്‍മയും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരെന്നാല്‍ വിരാട് കോലിയുമായിരുന്നു. ഇവരെ കേന്ദ്രീകരിച്ചാണ് ഈ ഫ്രാഞ്ചൈസികള്‍ ടീമുകളെ ഒരുക്കിയത്. എന്നാല്‍ ഈ സീസണ്‍ കഴിയുന്നതോടെ പല ഫ്രാഞ്ചൈസികളുടെയും മുഖച്ഛായ തന്നെ മാറാന്‍ പോവുകയാണ്.

അടുത്ത സീസണില്‍ പുതിയ രണ്ടു ഫ്രാഞ്ചൈസികള്‍ കൂടി വരാനിരിക്കെ മെഗാ താരലേലവും ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്. മുഴുവന്‍ ടീമുകളിലും ഇതു വന്‍ അഴിച്ചുപണിക്കു വഴിയൊരുക്കും. പലരുടെയും ക്യാപ്റ്റന്‍മാരും മാറിയേക്കും. കോലി ഇതിനകം തന്നെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു രാജിവച്ചു കഴിഞ്ഞു. അടുത്ത സീസണില്‍ ഓരോ ഫ്രാഞ്ചൈസികളുടെയും ക്യാപ്റ്റന്‍മാരുടെ ഭാവിയും സാധ്യതകളും പരിശോധിക്കാം.

 വിരാട് കോലി (ആര്‍സിബി- സ്ഥാനമൊഴിഞ്ഞു)

വിരാട് കോലി (ആര്‍സിബി- സ്ഥാനമൊഴിഞ്ഞു)

2013 മുതല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നയിച്ച വിരാട് കോലി ഈ സീസണ്‍ കഴിഞ്ഞതോടെ ക്യാപ്റ്റന്റെ തൊപ്പി അഴിച്ചു വച്ചിരിക്കുകയാണ്. യുഎഇയിലെ രണ്ടാംപാദത്തിനിടെയാണ് താന്‍ ഈ സീസണിനു ശേഷം നായകസ്ഥാനം ഒഴിയുകയാണെന്നു അദ്ദേഹം പ്രഖ്യാപിച്ചത്. ജോലിഭാരം കുറയ്ക്കുന്നതിനു വേണ്ടിയാണ് ഇതെന്നും അടുത്ത സീസണില്‍ കളിക്കാരനായി ആര്‍സിബിയില്‍ തന്നെയുണ്ടാവുമെന്നും കോലി വ്യക്തമാക്കിയിരുന്നു. കിരീട വിജയത്തോടെ ക്യാപ്റ്റന്‍സിയില്‍ നിന്നും ഒഴിയുകയെന്ന അദ്ദേഹത്തിന്റെ ആഗ്രഹം പക്ഷെ നടന്നില്ല. എലിമിനേറ്ററില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു തോറ്റ് ബാംഗ്ലൂര്‍ പുറത്താവുകയായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ വിജയശരാശരി 48.16 ശതമാനമാണ്.

സഞ്ജു സാംസണ്‍ (രാജസ്ഥാന്‍ റോയല്‍സ്- സംശയത്തില്‍)

സഞ്ജു സാംസണ്‍ (രാജസ്ഥാന്‍ റോയല്‍സ്- സംശയത്തില്‍)

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍ അടുത്ത സീസണിലും നായകസ്ഥാനത്തു തുടരുന്ന കാര്യം സംശയമാണ്. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ കന്നി സീസണായരുന്നു ഇത്. പക്ഷെ റോയല്‍സ് ഏഴാംസ്ഥാനത്താണ് ഇത്തവണ ഫിനിഷ് ചെയ്തത്. ബാറ്റ്‌സ്മാനെന്ന നിലയില്‍ സഞ്ജു തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. 400ന് മുകളില്‍ റണ്‍സാണ് താരം അടിച്ചെടുത്തത്. പക്ഷെ ടീമിനെ പ്ലേഓഫിലെത്തിക്കാന്‍ സഞ്ജുവിനായില്ല. 14 മല്‍സരങ്ങളില്‍ അഞ്ചെണ്ണത്തില്‍ ജയിച്ച റോയല്‍സ് ഒമ്പതു തോല്‍വികളുമേറ്റുവാങ്ങി.

കെഎല്‍ രാഹുല്‍ (പഞ്ചാബ് കിങ്‌സ്- സ്ഥാനമൊഴിയുന്നു)

കെഎല്‍ രാഹുല്‍ (പഞ്ചാബ് കിങ്‌സ്- സ്ഥാനമൊഴിയുന്നു)

പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനും ഓപ്പണറുമായ കെഎല്‍ രാഹുല്‍ ടീമിന്റെ ക്യാപ്റ്റന്‍സി ഒഴിയാന്‍ പോവുകയാണെന്നാണ് പുറത്തുവരുന്ന വിവരം. മാത്രമല്ല പഞ്ചാബ് വിടാനും അദ്ദേഹം ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ബാറ്റിങില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു രാഹുല്‍ നടത്തിയത്. ഈ സീസണിലും 600ന് മുകളില്‍ റണ്‍സ് അദ്ദേഹം വാരിക്കൂട്ടി.

2018 മുതല്‍ പഞ്ചാബിന്റെ ഭാഗമായ രാഹുല്‍ ഇതുവരെയുള്ള നാലു സീസണുകളിലും 500ന് മുകളില്‍ റണ്‍സ് നേടിയിട്ടുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ പ്രകടനം പഞ്ചാബിനെ രക്ഷിച്ചില്ല. ഏഴാംസ്ഥാനം, ആറാംസ്ഥാനം, ആറാംസ്ഥാനം, ആറാസ്ഥാനം എന്നിങ്ങനെയാണ് പഞ്ചാബ് ഫിനിഷ് ചെയ്തത്. അടുത്ത സീസണില്‍ രാഹുലിന് പല ഫ്രാഞ്ചൈസികളില്‍ നിന്നും ഓഫറുകളുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹം വൈകാതെ ടീം വിടുമെന്നാണ് സൂചന.

കെയ്ന്‍ വില്ല്യംസണ്‍ (എസ്ആര്‍എച്ച്, സംശയത്തില്‍)

കെയ്ന്‍ വില്ല്യംസണ്‍ (എസ്ആര്‍എച്ച്, സംശയത്തില്‍)

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിനെ അടുത്ത സീസണിലും ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കൂടിയായ കെയ്ന്‍ വില്ല്യംസണ്‍ നയിക്കുന്ന കാര്യം സംശയമാണ്. ഈ സീസണിന്‍െ പകുതിയില്‍ വച്ചാണ് ഡേവിഡ് വാര്‍ണര്‍ക്കു പകരം അദ്ദേഹം ചുമതലയേറ്റത്. ആദ്യത്തെ ആറു കളികളില്‍ അഞ്ചിലും എസ്ആര്‍എച്ച് തോല്‍വിയേറ്റു വാങ്ങിയപ്പോള്‍ വാര്‍ണറെ ഒഴിവാക്കി വില്ല്യംസണിനെ ചുമതലയേല്‍പ്പിക്കുകയായിരുന്നു. പക്ഷെ അതുകൊണ്ടും ടീം രക്ഷപ്പെട്ടില്ല. അവസാനസ്ഥാനത്താണ് ഹൈദരാബാദ് ഫിനിഷ് ചെയ്തത്.

 റിഷഭ് പന്ത് (ഡിസി, സംശയത്തില്‍)

റിഷഭ് പന്ത് (ഡിസി, സംശയത്തില്‍)

ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഈ സീസണില്‍ നടത്തിയ ഏറ്റവും വലിയ പരീക്ഷണം റിഷഭ് പന്തിനെ നായകസ്ഥാനം ഏല്‍പ്പിച്ചതായിരുന്നു. ശ്രേയസ് അയ്യര്‍ക്കു പരിക്കു കാരണം പിന്‍മാറേണ്ടി വന്നതിനെ തുടര്‍ന്നായിരുന്നു ഇത്. റിഷഭ് തന്റെ റോള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഭംഗിയായാണ് നിറവേറ്റിയത്. ലീഗ് ഘട്ടത്തില്‍ ഡിസിയെ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

എന്നാല്‍ അടുത്ത സീസണില്‍ റിഷഭ് തന്നെ ക്യാപ്റ്റായി തുടരുമോയെന്ന കാര്യം സംശയമാണ്. റിഷഭിനെ നിലനിര്‍ത്തി ശ്രേയസിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ഡല്‍ഹി തിരികെ കൊണ്ടുവരാനുമിടയുണ്ട്.

ഒയ്ന്‍ മോര്‍ഗന്‍ (കെകെആര്‍, സംശയത്തില്‍)

ഒയ്ന്‍ മോര്‍ഗന്‍ (കെകെആര്‍, സംശയത്തില്‍)

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പുറത്താവലിന്റെ വക്കില്‍ നി്ന്നും ഗംഭീര തിരിച്ചുവരവ് നടത്തിയാണ് ഈ സീസണില്‍ പ്ലേഓഫിലേക്കു കുതിച്ചത്. ഇന്ത്യയിലെ ആദ്യപാദം കഴിഞ്ഞപ്പോള്‍ ഏഴാമതായിരുന്നു കെകെആര്‍. എന്നാല്‍ യുഎഇയില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ കൊല്‍ക്കത്ത നാലാംസ്ഥാനത്തു ഫിനിഷ് ചെയ്ത് പ്ലേഓഫിലെത്തുകയായിരുന്നു. എലിമിനേറ്ററില്‍ ആര്‍സിബിയെ തോല്‍പ്പിച്ച് അവര്‍ സെമിക്കു തുല്യമായ ക്വാളിഫയര്‍ രണ്ടിലെത്തിക്കഴിഞ്ഞു.

എങ്കിലും മോര്‍ഗന്റെ ക്യാപ്റ്റന്‍സി അടുതത്ത സീസണില്‍ ഉറപ്പില്ല. അദ്ദേഹത്തിന്റെ മോശം ബാറ്റിങ് പ്രകടനം തന്നെയാണ് കാരണം. കെകെആര്‍ ടീമിലെ ഏറ്റവും ദുര്‍ബലമായ കണ്ണി നിലവില്‍ മോര്‍ഗന്‍ തന്നെയാണ്. നായകനായിരുന്നില്ലെങ്കില്‍ അദ്ദേഹം നേരത്തേ തന്നെ ടീമിനു പുറത്താവുമായിരുന്നു.

 എംഎസ് ധോണി (സിഎസ്‌കെ, സംശയത്തില്‍)

എംഎസ് ധോണി (സിഎസ്‌കെ, സംശയത്തില്‍)

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ നായകന്‍ എംഎസ് ധോണിയും അടുത്ത സീസണില്‍ ക്യാപ്റ്റന്‍ സ്ഥാനത്തു തുടരുമോയെന്നത് ഉറപ്പില്ല. 40കാരനായ അദ്ദേഹം അടുത്ത സീസണിലും കളിക്കുമെന്ന സൂചനയാണ് നല്‍കിയതെങ്കിലും സിഎസ്‌കെ നായകസ്ഥാനത്തു നിലനിര്‍ത്തുമോയെന്നത് സംശയമാണ്. പ്രായം ധോണിക്ക് എതിരാണ്. ബാറ്റിങില്‍ പഴയ ഫോമും അദ്ദേഹത്തിന് ഇപ്പോഴില്ല.

ഈ സീസണിനു ശേഷം വിരമിച്ച് അടുത്ത തവണ സിഎസ്‌കെയുടം ഉപദേശകനായി ധോണി വന്നേക്കുമെന്നുള്ള അഭ്യൂഹങ്ങളും ശക്തമാണ്. ധോണിക്കു പകരം അടുത്ത മൂന്നു വര്‍ഷം മുന്നില്‍ കണ്ട് ഒരു യുവ ക്യാപ്റ്റനെ ചെന്നൈ ദൗത്യമേല്‍പ്പിക്കാനും സാധ്യതയുണ്ട്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ക്യാപ്റ്റനായേക്കുമെന്നുള്ള അഭ്യൂഹങ്ങളും ശക്തമാണ്.

 രോഹിത് ശര്‍മ (മുംബൈ, നിലനിര്‍ത്തും)

രോഹിത് ശര്‍മ (മുംബൈ, നിലനിര്‍ത്തും)

അടുത്ത സീസണില്‍ ക്യാപ്റ്റന്‍ സ്ഥാനം നിലനിര്‍ത്തുമെന്ന് ഉറപ്പുള്ള ഒരേയൊരാള്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ്. അടുത്ത സീസണിലും ഹിറ്റ്മാനെ മുംബൈ നിലനിര്‍ത്തുകയും ക്യാപ്റ്റന്‍ സ്ഥാനം നല്‍കുകയും ചെയ്യും. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡുള്ള രോഹിത് അഞ്ചു തവണയാണ് മുംബൈയെ ചാംപ്യന്‍മാരാക്കിയത്. ഈ സീസണില്‍ പ്ലേഓഫിലത്താതെ പുറത്തായെങ്കിലും അടുത്ത തവണ ആറാം കിരീടത്തിനായി ഹിറ്റ്മാനു കീഴില്‍ തന്നെ മുംബൈയെ അങ്കത്തിനിറങ്ങുമെന്നതില്‍ സംശയമില്ല.

ഐസിസി ടി 20 ലോകകപ്പ് 2021 പ്രവചനങ്ങൾ
Match 17 - October 25 2021, 07:30 PM
അഫ്ഗാനിസ്താന്‍
സ്കോട്ട്ലാന്‍ഡ്
Predict Now
For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, October 13, 2021, 18:58 [IST]
Other articles published on Oct 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X