വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: നാല് മാസത്തെ ഇടവേളക്ക് ശേഷം അവന്‍ വരുന്നു, നെറ്റ്‌സ് പരിശീലനം ആരംഭിച്ച് ശ്രേയസ് അയ്യര്‍

മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെ തോളിന് പരിക്കേറ്റ് പുറത്തായ ഇന്ത്യയുടെ ശ്രേയസ് അയ്യര്‍ തിരിച്ചെത്താന്‍ തയ്യാറെടുക്കുന്നു. നാല് മാസത്തെ ഇടവേള,കൃത്യമായി പറഞ്ഞാല്‍ 96 ദിവസത്തെ ഇടവേളക്ക് ശേഷം ശ്രേയസ് പരിശീലനം പുനരാരംഭിച്ചിരിക്കുകയാണ്. നെറ്റ്‌സില്‍ പരിശീലനം നടത്തുന്ന ശ്രേയസിന്റെ വീഡിയോ ഇന്‍സ്റ്റ്ഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

ഇതോടെ ഐപിഎല്‍ 2021ന്റെ രണ്ടാം പാദത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനായി ശ്രേയസ് തിരിച്ചെത്തിയേക്കും. ആദ്യ പാദത്തില്‍ റിഷഭ് പന്തിന്റെ ക്യാപ്റ്റന്‍സിയിലിറങ്ങിയ ഡല്‍ഹി പോയിന്റ് പട്ടികയില്‍ തലപ്പത്താണ്. ശ്രേയസ് വരുന്നത് ഡല്‍ഹിക്ക് കൂടുതല്‍ കരുത്തേകും. ഐപിഎല്ലില്‍ തിളങ്ങേണ്ടത് ശ്രേയസിനും അനിവാര്യമാണ്. അല്ലാത്ത പക്ഷം ടി20 ലോകകപ്പിനുള്ള ടീമില്‍ ഇടം പിടിക്കുക പ്രയാസമാവും.

shreyasiyer

മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ച 45 താരങ്ങളടങ്ങുന്ന പരിശീലന ക്യാംപില്‍ ശ്രേയസ് അയ്യരും ഉള്‍പ്പെടും. ഇന്ത്യയുടെ നാലാം നമ്പറിലെ വിശ്വസ്തനായ താരത്തിന് എത്രയും വേഗം കായിക ക്ഷമത വീണ്ടെടുക്കേണ്ടതുണ്ട്. മിന്നും ഫോമില്‍ കളിച്ച് മുന്നേറവെയാണ് ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ പരിക്ക് വെല്ലുവിളിയുമായെത്തിയത്. ഫീല്‍ഡിങ് ശ്രമത്തിനിടെ ശ്രേയസിന്റെ തോളിനാണ് പരിക്കേറ്റത്.

ശ്രേയസിന് ടി20 ലോകകപ്പ് ടീമില്‍ ഇടം പിടിക്കുക എളുപ്പമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് ശ്രേയസിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു. മധ്യനിരയില്‍ മികച്ച പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് സൂര്യകുമാര്‍. ശ്രീലങ്കന്‍ പരമ്പരയിലും ഐപിഎല്‍ രണ്ടാം പാദത്തിലും സൂര്യകുമാര്‍ തിളങ്ങിയാല്‍ ശ്രേയസിനെ മറികടന്ന് സൂര്യകുമാര്‍ പ്ലേയിങ് 11ലേക്കെത്താനും സാധ്യതയുണ്ട്.

എന്നാല്‍ അനുഭവസമ്പത്തിന്റെ കരുത്ത് കൂടുതല്‍ ശ്രേയസിനുണ്ട്. എത്രത്തോളം വേഗത്തില്‍ കായിക ക്ഷമത വീണ്ടെടുക്കാനാവും എന്നതിനെ ആശ്രയിച്ചാവും ശ്രേയസിന്റെ ടി20 ലോകകപ്പിലെ സാധ്യതകളും. ഇന്ത്യക്കായി 22 ഏകദിനത്തില്‍ നിന്ന് 813 റണ്‍സും 28 ടി20യില്‍ നിന്ന് 550 റണ്‍സും 79 ഐപിഎല്ലില്‍ നിന്ന് 2200 റണ്‍സുമാണ് ശ്രേയസിന്റെ പേരിലുള്ളത്.

30കാരനായ സൂര്യകുമാര്‍ ഇംഗ്ലണ്ട് പരമ്പരയിലൂടെയാണ് ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞത്. മൂന്ന് ടി20യിലൂടെ 89 റണ്‍സും 108 ഐപിഎല്ലില്‍ നിന്ന് 2197 റണ്‍സുമാണ് സൂര്യയുടെ സമ്പാദ്യം. കണക്കുകളിലെ കേമന്‍ ശ്രേയസ് തന്നെയാണ്. എന്നാല്‍ കോലിക്ക് നിലനില്‍പ്പിന്റെ പ്രശ്‌നമായ ലോകകപ്പില്‍ ആര്‍ക്കാവും മുഖ്യ പരിഗണന നല്‍കുകയെന്ന് കാത്തിരുന്ന് കാണാം.

Story first published: Thursday, July 15, 2021, 10:31 [IST]
Other articles published on Jul 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X