Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജു രോക്കോയെപ്പോലെ!! ആരു വന്നാലും പകരമാവില്ല, പുതിയ പ്ലാന്‍ പറഞ്ഞ് പരാഗ്

ഐപിഎല്ലില്‍ മുന്‍ ക്യാപ്റ്റനും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണിന്റെ അഭാവം രാജസ്ഥാന്‍ റോയല്‍സിനു ഒരിക്കലും നികത്താന്‍ സാധിക്കില്ലെന്നു തുറന്നു സമ്മതിച്ചിരിക്കുകയാണ് പുതിയ ക്യാപ്റ്റന്‍ റിയാന്‍ പരാഗ്. സ്ഥിരം ക്യാപ്റ്റന്‍സിയേറ്റെടുത്ത ശേഷം കോച്ച് കുമാര്‍ സങ്കയ്ക്കാരയ്‌ക്കൊപ്പം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

റോയല്‍സില്‍ സഞ്ജുവിന്റെ സ്ഥാനത്തേക്കു ആരെ കൊണ്ടുവന്നാലും ആ വിടവ് നികത്താന്‍ കഴിയില്ലെന്നു തന്നെയാണ് പരാഗ് ഉറച്ചു വിശ്വസിക്കുന്നത്. പുതിയ സീസണില്‍ റോയല്‍സിന്റെ ആദ്യ പോരാട്ടം 30ന് ചെന്നൈ സൂപ്പര്‍ കിങ്‌സുമായാണ്. റോയല്‍സ് വിട്ട ശേഷം സഞ്ജു തന്റെ പഴയ ടീമുമായി നേര്‍ക്കുനേര്‍ വരുന്നുവെന്നതാണ് ഈ കളിയെ സ്‌പെഷ്യലാക്കുന്നത്.

SANJU PARAG

സഞ്ജുവിനു റീപ്ലേസ്‌മെന്റില്ല

രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജു സാംസണിന്റെ പകരക്കാരനെ കുറിച്ച് തങ്ങള്‍ ഒരിക്കലും ആലോചിച്ചിട്ടില്ലെന്നാണ് റിയാന്‍ പരാഗ് തുറന്നു പറഞ്ഞിരിക്കുന്നത്.

സഞ്ജു ഭയ്യയെ (സഞ്ജു സാംസണ്‍) കുറിച്ച് പറയുകയാണെങ്കില്‍ അദ്ദേഹത്തിനു പകരം ആര് എന്നതിനെ കുറിച്ച് ഞങ്ങള്‍ ഒരിക്കലും ചിന്തിച്ചിട്ടിട്ടില്ല. കാരണം അദ്ദേഹം പകരം വയ്ക്കാന്‍ കഴിയാത്തയാളാണ്. സഞ്ജു ഭയ്യ പോയ ഒഴിവിലേക്ക് അതേ മികവുള്ള ഒരാളെ, അതേ സ്ഥാനത്തു ബാറ്റിങിനായി കൊണ്ടുവരാനായേക്കും.

പക്ഷെ നിങ്ങള്‍ വിരാട് കോലിയെയും രോഹിത് ശര്‍മയെയും പറ്റി പറയുന്നത് പോലെയാണിത്. രണ്ടു പേര്‍ക്കും റീപ്ലേസ്‌മെന്റില്ല. സഞ്ജു ഭയ്യയുടെ കാര്യത്തിലും നമുക്ക് ഇതേ കാര്യം തന്നെ പറയാന്‍ സാധിക്കും. കാരണം അദ്ദേഹം അത്രയും മികച്ച താരമാണെന്നും പരാഗ് വ്യക്തമാക്കി.

റോയല്‍സിന്റെ പുതിയ പ്ലാന്‍

കഴിഞ്ഞ സീസണിലെ തിരിച്ചടികളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് രാജസ്ഥാന്‍ റോയല്‍സ് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം ഇത്തവണ പുറത്തെടുക്കുമെന്നും റിയാന്‍ പരാഗ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

'ഈ സീസണില്‍ കൂടുതല്‍ നന്നായി കാര്യങ്ങള്‍ പ്ലാന്‍ ചെയ്യേണ്ടതുണ്ട്. കഴിഞ്ഞ സീസണില്‍ അഞ്ച്- ആറ് മല്‍സരങ്ങള്‍ ഞങ്ങള്‍ അവസാന ഓവറിലോ, അവസാനത്തെ രണ്ട്- മൂന്ന് ഓവറുകളിലോ പരാജയപ്പെട്ടിട്ടുണ്ട്. ചില കളികളാവട്ടെ അവസാന രണ്ട്- മൂന്ന് ബോളുകളിലും തോല്‍ക്കുകയും ചെയ്തു.

RIYAN PARAG

സമാനമായ സാഹചര്യങ്ങള്‍ ഇത്തവണയുമുണ്ടായാല്‍ ഞങ്ങള്‍ അതു മറികടക്കേണ്ടതുണ്ട്. കഴിഞ്ഞ തവണ ഞങ്ങള്‍ നന്നായി കളിച്ച് ആ മല്‍സരങ്ങളില്‍ ജയിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ ഇതേക്കുറിച്ച് ചോദിക്കില്ല. കാരണം കൈവിട്ടുപോയ ആ അഞ്ചു മല്‍സരങ്ങളില്‍ ജയിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ പ്ലേഓഫിലേക്കും യോഗ്യത നേടുമായിരുന്നു.

അതു പോലെയുള്ള നിര്‍ണായമായ സാഹചര്യങ്ങള്‍ ടി20 മല്‍സരങ്ങളിലുണ്ടാവും. ഒരു ടി20യില്‍ കളി മാറ്റിയേക്കാവുന്ന 3-4 തീരുമാനങ്ങള്‍ നമുക്കു എടുക്കേണ്ടതായും വരും. 40 ഓവറുകള്‍ മാത്രമുള്ള ഗെയിമാണിത്.

വളരെ ചെറിയ തീരുമാനങ്ങള്‍ മാത്രമല്ല, ചില പ്രധാന തീരുമാനങ്ങളും എടുക്കേണ്ടത് ആവശ്യമാണ്. ടോസ് ജയിച്ചാല്‍ എന്തു ചെയ്യണമെന്നതടക്കമുള്ള കാര്യങ്ങള്‍ ഇതില്‍പ്പെടും. കൂടുതല്‍ പ്ലാന്‍ ചെയ്ത് അവ പ്രാവര്‍ത്തികമാക്കാനായാല്‍ റോയല്‍സിനു ഈ വര്‍ഷം വ്യത്യസ്തമായിരിക്കുമെന്നും പരരാഗ് കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, March 19, 2026, 18:06 [IST]
Other articles published on Mar 19, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+