For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: രോഹിത്തും ഹാര്‍ദിക്കുമല്ല!! ഈ 3 പേര്‍ മിന്നിച്ചാല്‍ മുംബൈയ്ക്ക് കപ്പുറപ്പ്, രണ്ടും വിദേശികള്‍

ഐപിഎല്ലില്‍ ആറാം കിരീടമെന്ന മോഹവുമായിട്ടാവും മുന്‍ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ് ഇത്തവണയിറങ്ങുക. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ അതിശക്തമായ നിരയാണ് മുംബൈയ്ക്കുള്ളത്. ക്വിന്റണ്‍ ഡികോക്കിനെയടക്കം കഴിഞ്ഞ ലേലത്തില്‍ തിരികെ കൊണ്ടുവന്ന് ടീമിനെ മുംബൈ കൂടുതല്‍ മിനുക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ മുംബൈ ഇത്തവണ ചാപ്യന്‍മാരാവണമെങ്കില്‍ പ്രധാനമായും മൂന്നു താരങ്ങള്‍ മനസു വയ്ക്കംണം. ഇതില്‍ രണ്ടു പേര്‍ വിദേശികളുമാണ്. മുംബൈ നിരയിലെ ഏറെ നിര്‍ണാകമായ ഈ താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കുനോക്കാം.

SURYAKUMAR YADAV

സൂര്യകുമാര്‍ യാദവ്

ഇന്ത്യയുടെ ടി20 ലോകപ്പ് വിന്നിങ് ക്യാപ്റ്റനും 360 ബാറ്ററുമായ സൂര്യകുമാര്‍ യാദവാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. മുംബൈ ബാറ്റിങ് നിരയിലെ എക്‌സ് ഫാക്ടറെന്നു തന്നെ അദ്ദേഹത്തെ വിശേഷിപ്പിക്കാം. ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ സ്‌കൈയെ പുറത്താക്കുകയെന്നത് ഏറെ ദുഷ്‌കരമാണ്. എത്ര മികച്ച ബോള്‍ പോലും അദ്ദേഹം ഗ്രൗണ്ടിന്റെ എല്ലാ മൂലകളിലേക്കും പായിക്കും.

IPL 2026: രോഹിത് ഔട്ട്!! കോലി- സഞ്ജു ഓപ്പണിങ്, ശ്രേയസ് നയിക്കും; ഏറ്റവും ശമ്പളമുള്ളവരുടെ 11IPL 2026: രോഹിത് ഔട്ട്!! കോലി- സഞ്ജു ഓപ്പണിങ്, ശ്രേയസ് നയിക്കും; ഏറ്റവും ശമ്പളമുള്ളവരുടെ 11

ടീം ഇന്ത്യക്കൊപ്പം സൂര്യക്കു സമീപകാലത്തു അത്ര മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ലെന്നത് ശരിയാണ്. ഇതു അദ്ദേഹം ക്യാപ്റ്റന്‍സിക്കു കൂടുതല്‍ പ്രധാന്യം നല്‍കുന്നതു കൊണ്ടാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍ മുംബൈയി സൂര്യക്കു ക്യാപ്റ്റന്‍സി സമ്മര്‍ദ്ദങ്ങളൊന്നുമില്ല. അതിനാല്‍ ബാറ്റിങില്‍ പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കും.

മുംബൈയ്ക്കു വേണ്ടി ഇതുവരെയുള്ള സീസണുകളിലെല്ലാം സ്ഥിരതയാര്‍ന്ന പ്രകടനങ്ങളാണ് സൂര്യ നടത്തിയിട്ടുള്ളത്. ഐപിഎല്ലില്‍ 5000ത്തിന് മുകളില്‍ റണ്‍സും അദ്ദേഹം ഇതിനകം അടിച്ചെടുത്തു കഴിഞ്ഞു.

2025ലെ ഐപിഎല്ലിലായിരുന്നു സൂര്യയുടെ കരിയര്‍ ബെസ്റ്റ് പ്രകടനം കണ്ടത്, 65.18 ശരാശരിയില്‍ 717 റണ്‍സ് അദ്ദേഹം വാരിക്കൂട്ടി. ടീമിനെ പ്ലേഓഫിലെത്തിക്കുന്നതില്‍ ഈ പ്രകടനം ഏറെ നിര്‍ണായകമാവുകയും ചെയ്തു.

ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്

വെസ്റ്റ് ഇന്‍ഡീസിന്റെ വമ്പനടിക്കാരനായ മധ്യനിര ബാറ്റര്‍ ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. കഴിഞ്ഞ എസ്എ20യില്‍ പ്രെട്ടോറിയ ക്യാപ്പിറ്റല്‍സിനായി അദ്ദേഹം തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. ലീഗിലെ ഏറ്റവും മികച്ച ബാറ്റററെന്നു തന്നെ റൂതര്‍ഫോര്‍ഡിനെ വിളിക്കാം. അതിനു ശേഷം ടി20 ലോകകപ്പില്‍ വിന്‍ഡീസിനൊപ്പവും അദ്ദേഹം ഫോം തുടര്‍ന്നു.

സഞ്ജുവിന്റെ ഉപദേശം തള്ളി, പിന്നാലെ ഔട്ട്!! അടുത്ത കളിയില്‍ ചെയ്തതിങ്ങനെ; അഭി പറയുന്നുസഞ്ജുവിന്റെ ഉപദേശം തള്ളി, പിന്നാലെ ഔട്ട്!! അടുത്ത കളിയില്‍ ചെയ്തതിങ്ങനെ; അഭി പറയുന്നു

കഴിഞ്ഞ ഐപിഎല്‍ സീസണിനു ശേഷമുള്ള ട്രേഡിലാണ് ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും റുതര്‍ഫോര്‍ഡ് മുംബൈയിലേക്കു കൂടുമാറിയത്. മധ്യനിരയില്‍ പലപ്പോഴും രണ്ടു റോളുകളിലാണ് അദ്ദേഹത്തെ കാണാറുള്ളത്. ചിലപ്പോള്‍ ആങ്കറായിരിക്കുമെങ്കില്‍ മറ്റു ചിലപ്പോള്‍ ഫിനിഷറുമായിരിക്കും.

മുംബൈയുടെ മധ്യനിരയ്ക്കു കൂടുതല്‍ കരുത്തും ആഴവും നല്‍കാന്‍ റുതര്‍ഫോര്‍ഡിനു കഴിയും. മുന്‍നിര ക്ലിക്കായില്ലെങ്കിലിലും അദ്ദേഹം സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയാല്‍ അതു മുംബൈയെ വലിയ നേട്ടങ്ങളിലേക്കു നയിക്കുമെന്നുറപ്പാണ്.

WILL JACKS

വില്‍ ജാക്‌സ്

ഇംഗ്ലണ്ടിന്റെ ബാറ്റിങ് ഓള്‍റൗണ്ടര്‍ വില്‍ ജാക്‌സാണ് ലിസ്റ്റിലെ മൂന്നാമന്‍. കരിയര്‍ ബെസ്റ്റ് ഫോമിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇംണ്ടിനെ സെമി ഫൈനല്‍ വരെയെത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് അദ്ദേഹം വഹിച്ചത്. നാലു മല്‍സരങ്ങളില്‍ പ്ലെയര്‍ ഓഫ് ദി മാച്ചാവുകയും ചെയ്തു.

ടോപ് ഓര്‍ഡര്‍ ബാറ്ററാണെങ്കിലും ലോകപ്പില്‍ ഫ്ിനിഷറുടെ സര്‍പ്രൈസ് റോളാണ് ജാക്‌സിനു ലഭിച്ചത്. അദ്ദേഹം ഇതു ഗംഭീരവുമാക്കി. ഇനി മുംബൈയിലും ഈ റോള്‍ തന്നെയാവും താരത്തിനു നല്‍കിയേക്കുക. കഴിഞ്ഞ സീസണിലാണ് ജാക്‌സ് മുംബൈ ടീമിനോടൊപ്പം ചേര്‍ന്നത്. 233 റണ്‍സ് നേടുന്നതിനൊപ്പം ആറു വിക്കറ്റുകളുമെടുത്ത അദ്ദേഹം ശ്രദ്ധേയമായ പ്രകടനവും നടത്തി.

Story first published: Thursday, March 19, 2026, 13:36 [IST]
Other articles published on Mar 19, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+