Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജുവെത്തി, ഇനി ചെന്നൈ കിടുക്കും!! ആ സൂപ്പര്‍ താരത്തിന്റെ ജഴ്‌സി നമ്പര്‍ സ്വന്തം

ചെന്നൈ: ഐപിഎല്ലിന്റെ 19ാം സീസണിന്റെ ആവേശം ഇരട്ടിയാക്കാന്‍ സഞ്ജു സാംസണുമെത്തി. പുതിയ തട്ടതമായ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ചേര്‍ന്നിരിക്കുകയാണ് ഇന്ത്യയുടെ ടി20 ലോകകപ്പ് ഹീറോ. രാജസ്ഥാന്‍ റോയല്‍സുമായുള്ള നീണ്ട ബന്ധം അവസാനിപ്പിച്ചാണ് മലയാളി സൂപ്പര്‍ താരം സിഎസ്‌കെയുടെ മഞ്ഞക്കുപ്പായത്തിലേക്കു മാറിയത്.

കഴിഞ്ഞ ട്രേഡ് വിന്‍ഡോയിലാണ് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഫറുകളിലൊന്നിന് ക്രിക്കറ്റ് ലോകം സാക്ഷിയായത്. റോയല്‍സ് വിട്ട് സഞ്ജു ചെന്നൈയിലെത്തിയപ്പോള്‍ ഇവിടെ നിന്നും രവീന്ദ്ര ജഡേജയും സാം കറെനും മറുഭാഗത്തു കൂടുമാറുകയും ചെയ്തു.

SANJU SAMSON IPL 2026

photocredit/Chennaiipl

സഞ്ജുവിന്റെ വരവ്

ഐപിഎല്ലിന്റൈ 19ാം സീസണിനു മുന്നോടിയായി സഞ്ജു സാംസണ്‍ തങ്ങള്‍ക്കൊപ്പം ചേര്‍ന്നുവെന്ന കാര്യം ചെന്നൈ സൂപ്പര്‍ കിങ്‌സ് തന്നെയാണ് അവരുടെ സോഷ്യല്‍ മീഡിയ ഹാന്റിലിലൂടെ പങ്കുവച്ചത്.

ചെന്നൈയില്‍ വിമാനമിറങ്ങിയ ശേഷം സഞ്ജു പുറത്തേക്കു വരുന്നതിന്റെ വീഡിയോയാണ് സിഎസ്‌കെ പങ്കുവച്ചിരിക്കുന്നത്. സഞ്ജുവിന്റെ പ്രഭാവലയം ചെന്നൈയിലും അനുഭവപ്പെടാന്‍ തുടങ്ങി എന്നായിരുന്നു വീഡിയോക്ക് അവര്‍ നല്‍കിയ ക്യാപ്ഷന്‍.

ജഴ്‌സി നമ്പര്‍

ചെന്നൈ സൂപ്പര്‍ കിങ്‌സിനായി പുതിയ സീസണില്‍ ധരിക്കാന് പോവുന്ന ജഴ്‌സി നമ്പറും സഞ്ജു സാംസണ്‍ പുറത്തു വിട്ടിരിക്കുകയാണ്. 11ാം നമ്പര്‍ കുപ്പായത്തിലാവും അദ്ദേഹത്തെ സിഎസ്‌കെയില്‍ കാണാനാവുക.

ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന്റെ ജഴ്‌സി നമ്പര്‍ ഒമ്പതാണ്. അദ്ദേഹം ആവശ്യപ്പെട്ടിരുന്നെങ്കില്‍ ഇതു തന്നെ സിഎസ്‌കെയും നല്‍കുമായിരുന്നു. പക്ഷെ സഞ്ജു തിരഞ്ഞെടുത്തത് 11ാം നമ്പറായിരുന്നു.

ഈ നമ്പറും അദ്ദേഹവും തമ്മില്‍ ഒരു ബന്ധം കൂടിയുണ്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിന്റെ നേരത്തേയുള്ള നമ്പറാണിത്. ടീം മാറിയെങ്കിലും റോയല്‍സിനോടുള്ള കടപ്പാട് കാരണം അതേ നമ്പര്‍ തന്നെ അദ്ദേഹം ഇവെയും സ്വീകരിക്കുകയായിരുന്നു.

സിഎസ്‌കെയിലെ 11ാം നമ്പര്‍ ജഴ്‌സി ആരാധകര്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. കാരണം അവര്‍ ചിന്നത്തലയെന്നു വിശേഷിപ്പിച്ചിരുന്ന മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ഓള്‍റൗണ്ടറുമായ സുരേഷ് റെയ്‌നയുടെയും ജഴ്‌സി നമ്പറാണിത്. കൂടാതെ മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ലക്ഷ്മിപതി ബാലാജിയും നേരത്തേ സിഎസ്‌കെയില്‍ ഈ നമ്പര്‍ ജഴ്‌സിയില്‍ കളിച്ചിട്ടുണ്ട്.

ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്‌ക്വാഡ്

ബാറ്റേഴ്സ്: റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഡെവാള്‍ഡ് ബ്രെവിസ്, ആയുഷ് മാത്രെ, കാര്‍ത്തിക് ശര്‍മ (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, ഉര്‍വില്‍ പട്ടേല്‍ (വിക്കറ്റ് കീപ്പര്‍)

ഓള്‍റൗണ്ടര്‍മാര്‍: അന്‍ഷുല്‍ കംബോജ്, ജാമി ഒവേര്‍ട്ടണ്‍, രാമകൃഷ്ണ ഘോഷ്, പ്രശാന്ത് വീര്‍, മാത്യു ഷോര്‍ട്ട്, അമന്‍ ഖാന്‍, സാക് ഫോക്‌സ്, ശിവം ദുബെ.

ബൗളര്‍മാര്‍:ഖലീല്‍ അഹമ്മദ്, നൂര്‍ അഹമ്മദ്, മുകേഷ് ചൗധരി, നഥാന്‍ എല്ലിസ്, ശ്രേയസ് ഗോപാല്‍, ഗുര്‍ജപ്‌നീത് സിംഗ്, അകീല്‍ ഹൊസൈന്‍, മാറ്റ് ഹെന്‍ട്രി, രാഹുല്‍ ചാഹര്‍.

Story first published: Thursday, March 19, 2026, 16:22 [IST]
Other articles published on Mar 19, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+