വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: സഞ്ജു തന്നെ ബെസ്റ്റ്, സീസണില്‍ റോയല്‍സിന്റെ കേമന്‍മാരെ അറിയാം

റോയല്‍സ് പ്ലേഓഫ് കാണാതെ പുറത്തായിരുന്നു

ഐപിഎല്ലിന്റെ ഈ സീസണില്‍ പ്ലേഓഫ് കാണാതെ പുറത്തായ ടീമുകളിലൊന്നാണ് സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സ്. പ്രഥമ സീസണിലെ ചാംപ്യന്‍മാര്‍ കൂടിയായ റോയല്‍സ് ഏഴാം സ്ഥാനത്താണ് സീസണ്‍ അവസാനിപ്പിച്ചത്. കഴിഞ്ഞ സീസണില്‍ അവസാനസ്ഥാനക്കാരായിരുന്നു റോയല്‍സ്. ചില വമ്പന്‍ താരങ്ങളുടെ അസാന്നിധ്യം സീസണില്‍ റോയല്‍സിനു തിരിച്ചടിയായിരുന്നു. ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്, പേസര്‍ ജോഫ്ര ആര്‍ച്ചര്‍ എന്നിവരുടെ സേവനം ആദ്യപാദം മുതല്‍ അവര്‍ക്കു ലഭിച്ചിരുന്നില്ല. ഇംഗ്ലണ്ടിന്റെ തന്നെ വെടിക്കെട്ട് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ജോസ് ബട്‌ലര്‍ യുഎഇയിലെ രണ്ടാംപാദത്തിലും കളിച്ചിരുന്നില്ല. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നായിരുന്നു അദ്ദേഹം രണ്ടാംപാദത്തില്‍ നിന്നും പിന്മാറിയത്.

സീസണില്‍ ചില അവിസ്മരണീയ വിജയങ്ങള്‍ നേടാന്‍ റോയല്‍സിനായിരുന്നു. യുഎഇയിലെ രണ്ടാംപാദത്തില്‍ മികച്ച ഫോമിലുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ 190 റണ്‍സിന്റെ വിജയലക്ഷ്യം വെറും 18 ഓവറില്‍ റോയല്‍സ് ചേസ് ചെയ്ത് ഞെട്ടിച്ചിരുന്നു. ഈ ജയത്തോടെ അവര്‍ പ്ലേഓഫ് സാധ്യത നിലനിര്‍ത്തിയിരുന്നു. പക്ഷെ അടുത്ത രണ്ടു മല്‍സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് എന്നിവരോടു വന്‍ തോല്‍വിയേറ്റു വാങ്ങിയതോടെ റോയല്‍സിന്റെ പ്ലേഓഫ് പ്രതീക്ഷ അസ്തമിക്കുകയായിരുന്നു. ഈ സീസണില്‍ റോയല്‍സിനു വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയ ചില താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

 സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ തന്നെയാണ് സീസണില്‍ രാജസ്ഥാന്‍ റോല്‍സിന്റെ മികച്ച താരമെന്നു നിസംശംയം പറയാം. സീസണില്‍ ടീമിനു വേണ്ടി ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്തത് അദ്ദേഹമായിരുന്നു. 14 മല്‍സരങ്ങളില്‍ നിന്നും 484 റണ്‍സാണ് സഞ്ജു നേടിയത്. അദ്ദേഹത്തിന്റെ ഐപിഎല്‍ കരിയറിലെ ഏറ്റവും മികച്ച പ്രകടനവും ഇതു തന്നെയാണ്. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുമടക്കമാണ് സഞ്ജു 500ന് അടുത്ത് വാരിക്കൂട്ടിയത്.
പഞ്ചാബ് കിങ്‌സിനെതിരായ സീസണിലെ ആദ്യ കളിയിലായിരുന്നു അദ്ദേഹത്തിന്റെ ഉജ്ജ്വല സെഞ്ച്വറി. 119 റണ്‍സായിരുന്നു താരം നേടിയത്. 63 ബോളില്‍ 12 ബൗണ്ടറികളും ഏഴു സിക്‌സറുമടക്കമായിരുന്നു ഇത്. പക്ഷെ മല്‍സരത്തില്‍ അവസാന ബോളില്‍ റോയല്‍സ് നാലു റണ്‍സിനു തോല്‍ക്കുകയായിരുന്നു.

 എവിന്‍ ലൂയിസ്

എവിന്‍ ലൂയിസ്

സീസണിന്റെ രണ്ടാംപകുതിയില്‍ മാത്രം രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിയ താരമാണ് വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്‌സ്മാന്‍ എവിന്‍ ലൂയിസ്. പകരക്കാരനായാണ് യുഎഇയിലെ രണ്ടാംപാദത്തില്‍ ലൂയിസ് റോയല്‍സിന്റെ ഭാഗമായത്. കളിച്ച മല്‍സരങ്ങളില്‍ ഇംപാക്ടുണ്ടാക്കാന്‍ ഓപ്പണര്‍ കൂടിയായ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു.
ജോസ് ബട്‌ലര്‍ക്കു പകരമാണ് ലൂയിസിനെ റോയല്‍സ് ടീമിലേക്കു കൊണ്ടുവന്നത്. തകര്‍പ്പന്‍ പ്രകടനത്തിലൂടെ താരം ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ കാക്കുകയും ചെയ്തു. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 30.20 ശരാശരിയില്‍ 162.36 സ്‌ട്രൈക്ക് റേറ്റോടെ 151 റണ്‍സാണ് ലൂയിസ് നേടിയത്. ഒരു ഫിഫ്റ്റിയുള്‍പ്പെടെയായിരുന്നു ഇത്. 58 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ആദ്യപാദത്തില്‍ ലൂയിസ് റോയല്‍സ് ടീമിലുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷെ അവരുടെ വിധി മറ്റൊന്നാവുമായിരുന്നു.

 ചേതന്‍ സക്കരിയ

ചേതന്‍ സക്കരിയ

യുവ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ചേതന്‍ സക്കരിയ ഈ സീസണിലെ കണ്ടെത്തലുകളിലൊരാളായി മാറിയ താരമാണ്. സക്കരിയയുടെ കന്നി ഐപിഎല്‍ സീസണ്‍ കൂടിയായിരുന്നു ഇത്. സര്‍പ്രൈസ് പ്രകടനക്കിലൂടെ അദ്ദേഹം റോയല്‍സ് ടീമിലെ സ്ഥിരം സാന്നിധ്യമായി മാറുകയും ചെയ്തു. പഞ്ചാബ് കിങ്‌സിനെതിരായ ആദ്യ കളിയില്‍ മൂന്നു വിക്കറ്റ് പ്രകടനത്തോടൊണ് ഇടംകൈയന്‍ ബൗളറായ സക്കരിയ വരവറിയിച്ചത്. പിന്നീട് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ കളിയില്‍ ക്യാപ്റ്റന്‍ എംഎസ് ധോണി, സുരേഷ് റെയ്‌ന എന്നവരുടെ വിക്കറ്റുകളെടുത്ത് സക്കരിയ വീണ്ടും അദ്ഭുതപ്പെടുത്തി. 14 മല്‍സരങ്ങളില്‍ നിന്നും 14 വിക്കറ്റുകളാണ് പേസര്‍ വീഴ്ത്തിയത്. 31 റണ്‍സിന് മൂന്നു വിക്കറ്റുകളെടുത്തതാണ് മികച്ച പ്രകടനം. ഐപിഎല്ലിലെ മികച്ച പ്രകടനം ഇന്ത്യന്‍ ടീമിലേക്കും സക്കരിയക്കു വഴി തുറന്നിരുന്നു. ശ്രീലങ്കന്‍ പര്യടനത്തിലായിരുന്നു താരത്തിന്റെ അരങ്ങേറ്റം.

Story first published: Friday, October 8, 2021, 20:34 [IST]
Other articles published on Oct 8, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X