IPL 2021: എന്തിന് ഒഴിവാക്കി? കൃത്യമായ വിശദീകരണം പോലും ലഭിച്ചില്ല! തുറന്നടിച്ച് വാര്‍ണര്‍

ഐപിഎല്ലിന്റെ 14ാം സീസണ്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മല്‍സരങ്ങള്‍ പൂര്‍ത്തിയായതിനു പിന്നാലെ ടീം മാനേജ്‌മെന്ററിനെതിരേ ആഞ്ഞടിച്ച് മുന്‍ ക്യാപ്റ്റനും ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരവുമായ ഡേവിഡ് വാര്‍ണര്‍. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നു സീസണിന്റെ പകുതിയില്‍ വച്ച് വാര്‍ണറെ നായകസ്ഥാനത്തു നിന്നു നീക്കുകയും പകരം കെയ്ന്‍ വില്ല്യംസണിനെ ചുമതലയേല്‍പ്പിക്കുകയും ചെയ്തിരുന്നു. പിന്നാലെ പ്ലെയിങ് ഇലവനിലും വാര്‍ണര്‍ക്കു സ്ഥാനം നഷ്ടമായി. യുഎഇിലെ രണ്ടാംപാദത്തില്‍ ചുരുക്കം ചില കളികളില്‍ മാത്രമേ അദ്ദേഹം ടീമിലുണ്ടായിരുന്നുള്ളൂ.

IPL 2021-തന്നെ പുറത്താക്കിയതിന്റെ കാരണമറിയില്ല- David Warner

മുന്‍ ചാംപ്യന്‍മാര്‍ കൂടിയായ ഹൈദരബാദ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായിട്ടാണ് സീസണ്‍ അവസാനിപ്പിച്ചത്. 14 മല്‍സരങ്ങളില്‍ വെറും മൂന്നെണ്ണത്തില്‍ മാത്രമേ ഓറഞ്ച് ആര്‍മിക്കു വിജയിക്കാനായിരുന്നുള്ളൂ. ഇന്ത്യയിലെ ആദ്യപാദത്തില്‍ കളിച്ച ആആറു മല്‍സരങ്ങളില്‍ അഞ്ചിലും ഹൈദരാബാദ് തോറ്റിരുന്നു. തുടര്‍ന്നായിരുന്നു വാര്‍ണറുടെ നായകസ്ഥാനം തെറിച്ചത്. ബാറ്റിങിലെ മോശം ഫോം ടീമിലും അദ്ദേഹത്തിനു സ്ഥാനം നഷ്ടപ്പെടുത്തുകയായിരുന്നു.

 തീരുമാനം ഏകകണ്ഠമായിരിക്കണം

തീരുമാനം ഏകകണ്ഠമായിരിക്കണം

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുടമകള്‍, കോച്ച് ട്രെവര്‍ ബെയ്‌ലിസ്, ടീം ഡയറക്ടര്‍ ടോം മൂഡി, ബാറ്റിങ് കോച്ച് വിവിഎസ് ലക്ഷ്മണ്‍, ബൗളിങ് കോച്ച് മുത്തയ്യ മുരളീധരന്‍ എന്നിവരടക്കമുള്ളവരോട് അങ്ങേയറ്റത്തെ ആദരവോടെ തന്നെ പറയട്ടെ. ഒരു തീരുമാനമെടുക്കുമ്പോള്‍ അത് ഏകകണ്ഠമായിരിക്കണം. നിങ്ങള്‍ ടീമില്‍ വേണ്ടെന്ന്, നിങ്ങളെ ഒിവാക്കുന്നത് ആരാണെന്ന് അറിയേണ്ടതുണ്ട്. എന്റെ കാര്യത്തില്‍ അങ്ങനൈ തീരുമാനിച്ചത് ആരാണെന്നു ഇനിയും വ്യക്തമായിട്ടില്ലെന്നും വാര്‍ണര്‍ തുറന്നടിച്ചു.

 പുറത്താക്കിയതിന്റെ കാരണമറിയില്ല

പുറത്താക്കിയതിന്റെ കാരണമറിയില്ല

മറ്റൊരു നിരാശാജനകമായ കാര്യം ഹൈദരാബാദിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും ഒഴിവാക്കിയതിനുള്ള കാരണം തന്നോടു ഇതുവരെ ആരും വിശദീകരിച്ചിട്ടില്ലെന്നതാണെന്നും വാര്‍ണര്‍ പറഞ്ഞു. ഒരേ ഫോമിലൂടെ മുന്നോട്ടുപോവുകയെന്നതു ബുദ്ധിമുട്ടേറിയ കാര്യമാണ്. എങ്കിലും മുമ്പ് ചെയ്തിരുന്ന കാര്യങ്ങള്‍ നോക്കുമ്പോള്‍ നിങ്ങള്‍ക്കു മുന്‍തൂക്കം ലഭിക്കേണ്ടതാണ്. പ്രത്യേകിച്ചും ഫ്രാഞ്ചൈസിക്കു വേണ്ടി നൂറോളം മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള താരം കൂടിയാണ് ഞാന്‍. എനിക്കു ഒരിക്കലും ഉത്തരം ലഭിക്കില്ലെന്നു കരുതുന്ന ചോദ്യങ്ങള്‍ ഇപ്പോഴുമുണ്ട്, പക്ഷെ നിങ്ങള്‍ക്കു മുന്നോട്ടു പോയേ മതിയാവൂയെന്നും വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

 ഹൈദരാബാദില്‍ തുടരണം

ഹൈദരാബാദില്‍ തുടരണം

ഐപിഎല്ലില്‍ അടുത്ത വര്‍ഷവും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമില്‍ തുടരണമെന്നു തന്നെയാണ് ഇപ്പോഴും തന്റെ ആഗ്രഹമെന്നും വാര്‍ണര്‍ വെളിപ്പെടുത്തി. അടുത്ത സീസണിലും എസ്ആര്‍എച്ചിന്റെ ഓറഞ്ച് കുപ്പായമണിയാനാണ് ഇഷ്ടം. പക്ഷെ അതു നടക്കുമോയെന്നു സമയം തെളിയിക്കും. ഡല്‍ഹിക്കൊപ്പമായിരുന്നു ഞാന്‍ ഐപിഎല്‍ കരിയര്‍ തുടങ്ങിയത്. തുടര്‍ന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിലേക്കു വന്നു. ഭാവിയില്‍ ഏതു അവസരം ലഭിച്ചാലും 100 ശതമാനം തന്നെ നല്‍കാന്‍ ശ്രമിക്കുമെന്നും വാര്‍ണര്‍ വ്യക്തമാക്കി.

അടുത്ത സീസണിനു മുമ്പ് വീണ്ടുമൊരു ലേലം നടക്കാനിരിക്കുകയാണ്. എസ്ആര്‍എച്ചിനു വേണ്ടി കളിക്കാനാണണ് ആഗ്രഹിക്കുന്നത്. പക്ഷെ തീരുമാനം തന്റെ കൈകളിലല്ലെന്നും 34 കാരനായ താരം പറഞ്ഞു.

 ഈ സീസണിലെ പ്രകടനം

ഈ സീസണിലെ പ്രകടനം

ഐപിഎല്ലില്‍ മികച്ച ബാറ്റിങ് റെക്കോര്‍ഡുള്ള വാര്‍ണറുടെ കരിയറിലെ ഏറ്റവും മോശം സീസണായിരുന്നു ഇത്തവണത്തേത്. ഹൈദരാബാദിനു വേണ്ടി ആകെയുള്ള 14 മല്‍സരങ്ങളില്‍ വെറും എട്ടെണ്ണത്തില്‍ മാത്രമേ അദ്ദേഹത്തിനു കളിക്കാന്‍ അവസരം ലഭിച്ചുള്ളൂ. രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുള്‍പ്പെടെ 195 റണ്‍സാണ് വാര്‍ണര്‍ക്കു നേടാനായത്. പ്രഥമ സീസണിലൊഴികെ മുമ്പ് കളിച്ച ഒരൊറ്റ സീസണിലും അദ്ദേഹം ഇത്രയും മോശം പ്രകടനം നടത്തിയിട്ടില്ല.

2014 മുതല്‍ എല്ലാ സീസണിലും 500ന് മുകളില്‍ റണ്‍സ് വാര്‍ണര്‍ വാരിക്കൂട്ടിയിട്ടുണ്ട്. 14ല്‍ 528ഉം 15ല്‍ 562ഉം 16ല്‍ 848ഉം റണ്‍സ് അദ്ദേഹം നേടിയിരുന്നു. 16ല്‍ ഹൈദരാബാദിനു കന്നി ഐപിഎല്‍ കിരീടവും വാര്‍ണര്‍ സമ്മാനിച്ചിരുന്നു. 17ല്‍ 641ഉം 19ല്‍ 692ഉം 20ല്‍ 548ഉം റണ്‍സ് അദ്ദേഹം നേടിയിരുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്നു ഒരു വര്‍ഷത്തെ വിലക്ക് നേരിട്ടതിനാല്‍ 2018ല്‍ വാര്‍ണര്‍ക്കു കളിക്കാനായിരുന്നില്ല.

ഐപിഎല്ലില്‍ ഇതുവരെ 150 മല്‍സരങ്ങളില്‍ നിന്നും 41.59 ശരാശരിയില്‍ 139.96 സ്‌ട്രൈക്ക് റേറ്റോടെ 5449 റണ്‍സാണ് വാര്‍ണറുടെ സമ്പാദ്യം. നാലു സെഞ്ച്വറികളും 50 ഫിഫ്റ്റികളുമുള്‍പ്പെടെയാണിത്.

ഐസിസി ടി 20 ലോകകപ്പ് 2021 പ്രവചനങ്ങൾ
Match 15 - October 24 2021, 03:30 PM
ശ്രീലങ്ക
ബംഗ്ലാദേശ്
Predict Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, October 13, 2021, 15:25 [IST]
Other articles published on Oct 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X