വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 37 റണ്‍സ് അടിച്ചതിന് പിന്നിലും ധോണിയുടെ തന്ത്രം, പറഞ്ഞത് ഇക്കാര്യമെന്ന് ജഡേജ

By Vaisakhan MK

മുംബൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഇത്തവണത്തെ ഐപിഎല്‍ ശരിക്കുമൊരു മധുരപ്രതികാരമാണ്. കഴിഞ്ഞ തവണ പ്ലേഓഫില്‍ എത്താന്‍ സാധിക്കാതെ പോയതിന്റെയും ഇത്തവണയും അത് ആവര്‍ത്തിക്കുമെന്ന് പറഞ്ഞവരുടെയും കണക്കുകള്‍ തെറ്റിച്ച് കൊണ്ട് സിഎസ്‌കെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ആര്‍സിബിയെ 69 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. മത്സരത്തില്‍ രവീന്ദ്ര ജഡേജ അവസാന ഓവറില്‍ അടിച്ചെടുത്ത 37 റണ്‍സാണ് വഴിത്തിരിവായത്. ഈ റണ്‍സിന് പിറന്നതിന് കാരണവും ജഡേജ വെളിപ്പെടുത്തിയിരിക്കുകയാണ്.

How MS Dhoni’s Advise Helped Ravindra Jadeja Smash 37 | Oneindia Malayalam
ധോണിയുടെ തന്ത്രം

ധോണിയുടെ തന്ത്രം

37 റണ്‍സടിച്ചതിന് പിന്നില്‍ എംഎസ് ധോണിയുടെ തന്ത്രമാണ് ഉള്ളതെന്ന് ജഡേജ പറയുന്നു. വെടിക്കെട്ട് ബാറ്റിംഗിനായിരുന്നു ഞാന്‍ ശ്രമിച്ചത്. വലിയ ഷോട്ടുകള്‍ കളിക്കാനായിരുന്നു ഞാന്‍ കാത്തിരിക്കുകയായിരുന്നു. മഹി ഭായിയാണ് എന്നോട് ഹര്‍ഷല്‍ പട്ടേല്‍ എങ്ങനെ പന്തെറിയുമെന്ന് പറഞ്ഞത്. ഓഫ് സ്റ്റമ്പിന് പുറത്തേക്ക് ഹര്‍ഷല്‍ പന്തെറിയുമെന്ന് ധോണി പറഞ്ഞു. ഭാഗ്യവശാല്‍ ഞാന്‍ കളിച്ച ഷോട്ടുകള്‍ എല്ലാം കണക്ടാവുകയും ചെയ്‌തെന്ന് ജഡേജ വ്യക്തമാക്കി. ഒരു ഓള്‍ റൗണ്ടറെന്ന നിലയില്‍ വളരെ കഠിനമാണ് കാര്യങ്ങള്‍. മൂന്ന് വിഭാഗത്തിലും തിളങ്ങേണ്ടതെന്നും ജഡേജ പറഞ്ഞു.

ഒരു കളിയിലെ അദ്ഭുതമല്ല

ഒരു കളിയിലെ അദ്ഭുതമല്ല

ജഡേജയുടെ പ്രകടനം ഒരു കളിയില്‍ മാത്രം നടക്കുന്ന അദ്ഭുതമോ ഭാഗ്യം കൊണ്ടോ നടക്കുന്ന കാര്യമല്ല. നെറ്റ്‌സില്‍ ഒരുപാട് പരിശീലിക്കുന്ന താരമാണ് ജഡേജ. നെറ്റ്‌റ്‌സില്‍ ധാരാളം സിക്‌സറുകള്‍ അടിച്ചിടാറുണ്ട് ജഡേജയെന്ന് ഓപ്പണര്‍ ഫാഫ് ഡുപ്ലെസി പറഞ്ഞു. ഈ സീസണില്‍ ഗംഭീരമായിട്ടാണ് ജഡേജ കളിക്കുന്നത്. ബാറ്റിംഗ് വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. 160-165 എന്ന പിടിച്ച് നില്‍ക്കാനാവുന്ന സ്‌കോറായിരുന്നു. എന്നാല്‍ ജഡേജയുടെ ആ ഇന്നിംഗ്‌സ് മൊത്തത്തില്‍ കളിയെ മറ്റി മറിച്ചെന്നും ഡുപ്ലെസി വ്യക്തമാക്കി.

അപകടം പിടിച്ച ബൗളര്‍

അപകടം പിടിച്ച ബൗളര്‍

ജഡേജയ്‌ക്കെതിരെ കളിക്കണമെന്ന് ഞാന്‍ എപ്പോഴും ചിന്തിക്കുന്ന കാര്യമാണ്. ലോകത്തെ ഏറ്റവും അപകടം പിടിച്ച ബൗളറാണ് അദ്ദേഹം. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ രണ്ടാമത് റണ്ണിനായി ഓടുമ്പോള്‍ ജാഗ്രത വേണമെന്ന് പറയാറുണ്ടായിരുന്നു. കാരണം അദ്ദേഹത്തിന്റെ ത്രോ വളരെ കൃത്യതയുള്ളതാണ്. 30 യാര്‍ഡ് സര്‍ക്കിളിനുള്ളില്‍ കുറ്റം തെറിപ്പിക്കുന്ന ബെസ്റ്റ് ഫീല്‍ഡറാണ് ജഡേജയെന്നും ഡുപ്ലെസി പറഞ്ഞു. 160-65 നല്ല സ്‌കോറായിരുന്നു.വേഗം കുറഞ്ഞ പിച്ചില്‍ എതിരാളികള്‍ക്ക് ഈ സ്‌കോര്‍ നേടിയെടുക്കാന്‍പോലും സാധിക്കില്ല. ബാറ്റിംഗ് സാഹര്യം ഈ പിച്ചില്‍ ഇല്ലായിരുന്നുവെന്ന് ഡുപ്ലെസി കുറ്റപ്പെടുത്തി.

ബെസ്റ്റ് ഓള്‍റൗണ്ടര്‍

ബെസ്റ്റ് ഓള്‍റൗണ്ടര്‍

രവീന്ദ്ര ജഡേജയുടെ ബാറ്റിംഗ് ശൈലി തന്നെ മാറിയെന്ന് മഹേന്ദ്ര സിംഗ് ധോണി പറഞ്ഞു. ഇപ്പോള്‍ ബെസ്റ്റ് ഓള്‍റൗണ്ടറാണ് താരം. ജഡേജയ്ക്ക് പന്തെറിയുക അസാധ്യമാണെന്ന് ധോണി പറഞ്ഞു. സ്വന്തം കഴിവ് കൊണ്ട് മത്സരം തന്നെ മാറ്റാന്‍ കഴിവുള്ള താരമാണ് ജഡേജയെന്നും ധോണി വ്യക്തമാക്കി. മുംബൈയിലെ പിച്ച് വളരെ വേഗം കുറഞ്ഞതാണെന്ന് റിപ്പോര്‍ട്ടുണ്ട്. രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്ക് അനുകൂലമാണ് സാഹചര്യമെന്നാണ് ടീമുകളുടെ വിലയിരുത്തല്‍. അതേസമയം മഞ്ഞുവീഴ്ച്ച ഒരുപാട് ടീമുകളെ സഹായിച്ചെന്ന തോന്നല്‍ ശക്തമാണ്. എന്നാല്‍ നിലവില്‍ ഇത് വലിയ നേട്ടമായിട്ടില്ല. പന്തില്‍ ഗ്രിപ്പ് കിട്ടില്ല മഞ്ഞുവീഴ്ച്ച കാരണം. ഇത് രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്ക് ഗുണകരമാകും.

Story first published: Monday, April 26, 2021, 6:12 [IST]
Other articles published on Apr 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X