വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ബയോബബിള്‍ സുരക്ഷയില്‍ പാളിച്ച പറ്റിയോ? ആദം സാംബയുടെ വാക്കുകള്‍ സത്യം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ പാതിവഴിയില്‍ ഉപേക്ഷിച്ചിരിക്കുകയാണ്. അനിശ്ചിത കാലത്തേക്ക് ടൂര്‍ണമെന്റ് റദ്ദാക്കിയതായാണ് ഔദ്യോഗികമായി ബിസിസി ഐ അറിയിച്ചത്. താരങ്ങള്‍ക്കും ടീം അംഗങ്ങള്‍ക്കുമിടയില്‍ കോവിഡ് വ്യാപനം ശക്തമായതോടെയാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് ബിസിസി ഐ നീങ്ങിയത്. 2020 സീസണ്‍ കോവിഡ് വ്യാപനത്തിനിടെ യുഎഇയില്‍ വിജയകരമായി നടത്തിയിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇന്ത്യയില്‍ ടൂര്‍ണമെന്റ് നടത്തിയപ്പോള്‍ പാതി വഴിയില്‍ ഉപേക്ഷിക്കേണ്ട സാഹചര്യം വരികയായിരുന്നു.

IPL 2021: The bubble has burst, and the show must not go on anymore
ബയോബബിള്‍ സുരക്ഷ

താരങ്ങളെല്ലാം മുഴുവന്‍ സമയവും ബയോബബിള്‍ സുരക്ഷയില്‍ കഴിയുമ്പോഴും കോവിഡ് എവിടെ നിന്ന് പിടിപെട്ടു എന്ന ചോദ്യം ബാക്കിയായിരിക്കുകയാണ്. കോവിഡ് ആശങ്കയില്‍ നേരത്തെ തന്നെ ഇന്ത്യയില്‍ നിന്ന് നാട്ടിലേക്ക് പോയ ഓസീസ് താരം ആദം സാംബ നാട്ടിലെത്തിയ ശേഷം പറഞ്ഞ വാക്കുകള്‍ സത്യമാണെന്ന് തന്നെ ഈ സമയത്ത് പറയേണ്ടി വരും. ഇന്ത്യയിലെ കോവിഡ് സാഹചര്യം വളരെ മോശമാണെന്നും ബയോബബിള്‍ സുരക്ഷ വേണ്ടത്ര സുരക്ഷ നല്‍കുന്നതല്ലെന്നും യുഎഇയില്‍ ലഭിച്ച സുരക്ഷ ഇന്ത്യയില്‍ ലഭിച്ചില്ലെന്നുമാണ് സാംബ ഓസ്‌ട്രേലിയയില്‍ മടങ്ങിയെത്തിയ ശേഷം പറഞ്ഞത്.

ബയോബബിള്‍ സുരക്ഷ

ഈ വാക്കുകള്‍ക്ക് പിന്നാലെ താരത്തിനെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നെങ്കിലും സാംബ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് ഇപ്പോള്‍ വ്യക്തം.സാംബയെക്കൂടാതെ ആന്‍ഡ്രേ ടൈ,കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍ ലിയാം ലിവിങ്‌സ്റ്റന്‍ തുടങ്ങിയവരും നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇന്ത്യയില്‍ മോശം ബയോബബിള്‍ സുരക്ഷയാണ് താരങ്ങള്‍ക്ക് ലഭിച്ചതെന്നാണ് ഇവരുടെയെല്ലാം നാട്ടിലെത്തിയ ശേഷമുള്ള വെളിപ്പെടുത്തല്‍ വ്യക്തമാവുന്നത്.

ബയോബബിള്‍ സുരക്ഷ

കെകെആറിന്റെ വരുണ്‍ ചക്രവര്‍ത്തി,സന്ദീപ് വാര്യര്‍ എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ടാണ് ആദ്യം പുറത്തുവന്നത്. ഇരുവരും കെകെആര്‍ ടീമിന്റെ ഭാഗമായി ഉണ്ടായിരുന്ന താരങ്ങളാണ്. സന്ദീപ് പ്ലേയിങ് 11ല്‍ ഉള്‍പ്പെട്ടിരുന്നില്ലെങ്കിലും വരുണ്‍ ടീമിലെ നിറ സാന്നിധ്യമായിരുന്നു. ഇരുവരും ബയോബബിള്‍ സുരക്ഷയില്‍ ടീമിനൊപ്പം ഉണ്ടായിരുന്നെങ്കിലും എവിടെ നിന്ന്,എങ്ങനെ കോവിഡ് ബാധിച്ചുവെന്നത് അവ്യക്തം.

ബയോബബിള്‍ സുരക്ഷ

പിന്നാലെ സിഎസ്‌കെ സിഇഒ കാശി വിശ്വനാഥ്,ബൗളിങ് പരിശീലകന്‍ എല്‍ ബാലാജി,ബസ് ശുചീകരണ തൊഴിലാളി എന്നിവര്‍ക്കും കോവിഡ് പോസിറ്റീവായെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നു. അപ്പോഴും ടൂര്‍ണമെന്റുമായി മുന്നോട്ട് പോകുമെന്ന നിലപാടിലായിരുന്നു ബിസിസിഐ. മുംബൈയിലെ മൂന്ന് വേദികളിലേക്ക് ടൂര്‍ണമെന്റ് മാറ്റാനാണ് ബിസിസി ഐ ശ്രമിച്ചത്.

ബയോബബിള്‍ സുരക്ഷ

എന്നാല്‍ ഒടുവിലായി ഡല്‍ഹി ക്യാപിറ്റല്‍സിന്റെ അമിത് മിശ്ര,സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വൃദ്ധിമാന്‍ സാഹ എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ടൂര്‍ണമെന്റ് റദ്ദാക്കേണ്ടി വരികയായിരുന്നു. വിദേശ താരങ്ങളടക്കം എല്ലാവരും ആശങ്കയിലായതോടെയാണ് ടൂര്‍ണമെന്റ് അനിശ്ചിത കാലത്തേക്ക് റദ്ദാക്കാന്‍ ബിസിസി ഐ നിര്‍ബന്ധിതരായത്.

ബയോബബിള്‍ സുരക്ഷ

കോവിഡ് വ്യാപനം ഇന്ത്യയില്‍ ശക്തമാവുന്നതിനിടെ ഐപിഎല്‍ നടത്തുന്നതിനെതിരേ ശക്തമായ വിമര്‍ശനം നേരത്തെ തന്നെ ഉണ്ടായിരുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ താരങ്ങള്‍ക്കൊരുക്കിയ ബയോബബിള്‍ സുരക്ഷയിലെ പാളിച്ചയും ചര്‍ച്ചയാവുന്നത് ബിസിസി ഐക്ക് വലിയ തലവേദന ഉയര്‍ത്തുമെന്ന കാര്യം ഉറപ്പാണ്.

Story first published: Tuesday, May 4, 2021, 16:12 [IST]
Other articles published on May 4, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X