വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ബൗളിങില്‍ ഇവര്‍ക്കു കൈയടിക്കാം, കിടുക്കന്‍ പ്രകടനം- ഹര്‍ഷലാണ് ഹീറോ നമ്പര്‍ 1

ആകാശ് ചോപ്രയാണ് മികച്ച ബൗളിങ് പ്രകടനം തിരഞ്ഞെടുത്തത്

1

ഐപിഎല്ലിന്റെ 14ാം സീസണില്‍ പൂര്‍ത്തിയായ 29 മല്‍സരങ്ങള്‍ വിലയിരുത്തി ഏറ്റവും മികച്ച ആറു ബൗളിങ് പ്രകടനങ്ങള്‍ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. ചില ശ്രദ്ധേയമായ ബൗളിങ് പ്രകനടങ്ങള്‍ക്കു ഈ സീസണ്‍ സാക്ഷിയായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരും വിദേശ ബൗളര്‍മാരും ഇക്കൂട്ടത്തിലുണ്ട്. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് ചോപ്ര ഏറ്റവും മികച്ച ബൗളിങ് പ്രകടനങ്ങള്‍ തിരഞ്ഞെടുത്തത്. ഇവ ഏതൊക്കെയാണെന്നു അറിയാം.

 ഹര്‍ഷല്‍ പട്ടേല്‍ മുന്നില്‍

ഹര്‍ഷല്‍ പട്ടേല്‍ മുന്നില്‍

ഉദ്ഘാടന മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പേസര്‍ ഹര്‍ഷല്‍ പട്ടേലിന്റെ പ്രകടനാണ് ചോപ്ര ഏറ്റവും മികച്ചതെന്നു ചൂണ്ടിക്കാണിച്ചത്. 27 റണ്‍സിനായിരുന്നു ഹര്‍ഷല്‍ അഞ്ചു പേരെ പുറത്താക്കിയത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ മുംബൈയ്‌ക്കെതിരേ ഒരു ബൗളര്‍ അഞ്ചു പേരെ പുറത്താക്കിയതും ഇതാദ്യമായിരുന്നു.
എന്നെ സംബന്ധിച്ച് ഏറ്റവും ഫേവറിറ്റ് പ്രകടനം ഹര്‍ഷലിന്റേതാണ്. നാലോവര്‍ സ്‌പെല്ലില്‍, അതും അവസാന ഓവറുകളില്‍ അഞ്ചു വിക്കറ്റുകളെടുക്കുകയെന്നത് എളുപ്പമല്ല. മികച്ച സ്ലോ ബോളുകളും യോര്‍ക്കറുകളും ഹര്‍ഷല്‍ ഈ കളിയില്‍ പരീക്ഷിച്ചതായി ചോപ്ര വിലയിരുത്തി.

 ഹര്‍പ്രീത് രണ്ടാമത്

ഹര്‍പ്രീത് രണ്ടാമത്

പഞ്ചാബ് കിങ്‌സ് ഓള്‍റൗണ്ടര്‍ ഹര്‍പ്രീത് ബ്രാര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ നടത്തിയ ബൗളിങാണ് ചോപ്ര രണ്ടാമതായി തിരഞ്ഞെടുത്തത്. 19 റണ്‍സിനു ബ്രാര്‍ മൂന്നു വിക്കറ്റുകളെടുത്തിരുന്നു.
കളിയില്‍ തന്റെ ആദ്യ ഓവറില്‍ ബ്രാര്‍ 10 റണ്‍സ് വഴങ്ങിയിരുന്നു. രണ്ടാം ഓവറിലെ ആദ്യ ബോളില്‍ ബൗണ്ടറിയും വിട്ടുകൊടുത്തു. തുടര്‍ന്നാണ് വിരാട് കോലി, ഗ്ലെന്‍ മാക്‌സ്വെല്‍, എബിഡിവില്ലിയേഴ്‌സ് തുടങ്ങിയ വമ്പന്‍മാരെ ബ്രാര്‍ പുറത്താക്കിയതെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

 ചഹറിന് മൂന്നാംസ്ഥാനം

ചഹറിന് മൂന്നാംസ്ഥാനം

പഞ്ചാബ് കിങ്‌സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സ് പേസര്‍ ദീപക് ചഹറിന്റെ മാസ്മരിക സ്‌പെല്ലാണ് ചോപ്ര മൂന്നാമതായി തിരഞ്ഞെടുത്തത്. 13 റണ്‍സിനു നാലു വിക്കറ്റെടുത്ത ചഹറിന്റെ പ്രകടനത്തിനാണ് ഞാന്‍ മൂന്നാംസ്ഥാനം നല്‍കുന്നത്. ആശ്ചര്യപ്പെടുത്തുന്ന ഒരു ബോളിലാണ് അദ്ദേഹം ആദ്യം മായങ്ക് അഗര്‍വാളിനെ പുറത്താക്കിയത്. തുടര്‍ന്നു ക്രിസ് ഗെയ്ല്‍, ദീപക് ഹൂഡ എന്നിവരെയും കൂടി ചഹര്‍ ഔട്ടാക്കിയതോടെ മല്‍സരഫലം ഉറപ്പായിരുന്നുവെന്നും ചോപ്ര വ്യക്തമാക്കി.

 നാലാമത് ക്രിസ് മോറിസ്

നാലാമത് ക്രിസ് മോറിസ്

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ 23 റണ്‍സിനു നാലു വിക്കറ്റെടുത്ത രാജസ്ഥാന്‍ റോയല്‍സ് ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനാണ് നാലാംസ്ഥാനം നല്‍കുന്നത്. കൊല്‍ക്കത്ത അപകടകാരികളായ ടീമാണ്. രാജസ്ഥാനാവട്ടെ ആര്‍ച്ചറുമില്ല. അതുകൊണ്ടു തന്നെ എല്ലാവരും ശ്രദ്ധിച്ചത് മോറിസിനെയായിരുന്നു. അദ്ദേഹം ഈ പ്രതീക്ഷ കാക്കുകയും ചെയ്തതായും ചോപ്ര പറഞ്ഞു.

 റസ്സലിന്റെ അഞ്ചു വിക്കറ്റ് നേട്ടം

റസ്സലിന്റെ അഞ്ചു വിക്കറ്റ് നേട്ടം

മുംബൈ ഇന്ത്യന്‍സിനെതിരേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലിന്റെ അഞ്ചു വിക്കറ്റ് നേട്ടമാണ് ചോപ്രയുടെ ലിസ്റ്റില്‍ അഞ്ചാമത്. മുംബൈയ്‌ക്കെതിരേ വെറും 15 റണ്‍സിനാണ് ചോപ്ര അഞ്ചു പേരെ പുറത്താക്കിയത്. അതും രണ്ടോവറിലായിരുന്നു അദ്ദേഹത്തിന്റെ നേട്ടം. റൗണ്ട് ദി സ്റ്റംപ്‌സ് ബൗള്‍ ചെയ്ത അദ്ദേഹം ഓഫ് സ്റ്റംപിനു പുറത്തേക്ക് ബോളെറിഞ്ഞ് ഒന്നിനു പിറകെ ഒന്നായി അഞ്ചു പേരെ പുറത്താക്കിയെന്നും ചോപ്ര വിലയിരുത്തി.

രാഹുല്‍ ചഹറിന്റെ പ്രകടനം

രാഹുല്‍ ചഹറിന്റെ പ്രകടനം

മികച്ച ആറാമത്തെ ബൗളിങ് പ്രകടനമായി ചോപ്ര ചൂണ്ടിക്കാട്ടിയത് കൊല്‍ക്കത്തയ്‌ക്കെതിരേ മുംബൈ ഇന്ത്യന്‍സ് സ്പിന്നര്‍ രാഹുല്‍ ചഹറിന്റെ ബൗളിങായിരുന്നു. റസ്സല്‍ അഞ്ചു വിക്കറ്റെടുത്ത അതേ കളിയിലാണ് രാഹുല്‍ നാലു പേരെ ഔട്ടാക്കിയത്. വലിയ സ്‌കോറായിരുന്നില്ല കെകെആറിന് ചേസ് ചെയ്യേണ്ടിയിരുന്നത്. ഇതിനിടെയാണ് ഒയ്ന്‍ മോര്‍ഗന്‍, നിതീഷ് റാണ എന്നിവരടക്കം നാലു പേരെ രാഹുല്‍ മടക്കിയത്. എല്ലാവരും ഷോട്ട് കളിക്കാന്‍ ശ്രമിച്ചാണ് പുറത്തായതെന്നും ചോപ്ര വിശദീകരിച്ചു.

Story first published: Thursday, May 6, 2021, 14:40 [IST]
Other articles published on May 6, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X