വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020- കെകെആര്‍ ക്യാംപില്‍ എന്തോ കുഴപ്പമുണ്ട്! പുറത്താവലിന് കാരണം ചൂണ്ടിക്കാട്ടി അഗാര്‍ക്കര്‍

പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്താണ് കെകെആര്‍ ഫിനിഷ് ചെയ്തത്

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ വലിയ പ്രതീക്ഷ നല്‍കിയ ടീമുകളിലൊന്നായിരുന്നു രണ്ടു തവണ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. നിരവധി മാച്ച് വിന്നര്‍മാരും വമ്പന്‍ താരങ്ങളുമുണ്ടായിട്ടും കളിക്കളത്തില്‍ അവരുടെ പ്രകടനത്തില്‍ ഇതു പ്രതിഫലിച്ചില്ല. ഒറ്റയ്ക്കു മല്‍സരം വിജയിപ്പിക്കാന്‍ ശേഷിയുള്ള ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, ഇയോന്‍ മോര്‍ഗന്‍ അടക്കമുള്ള കളിക്കാരുണ്ടായിട്ടും പ്ലേഓഫ് പോലുമെത്താതെ കെകെആര്‍ പുറത്തായിരുന്നു. കെകെആറിന്റെ ഈ വീഴ്ചയ്ക്കു കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ പേസര്‍ അജിത് അഗാര്‍ക്കര്‍.

1

കെകെആര്‍ ടീമിനകത്തെ ചില പ്രശ്‌നങ്ങളാണ് ഗ്രൗണ്ടില്‍ അവരുടെ പ്രകടനത്തെയും ബാധിച്ചതെന്ന സംശയമാണ് അഗാര്‍ക്കര്‍ പ്രകടിപ്പിച്ചിരിക്കുന്നത്. ചില ടീമുകള്‍ ഉടച്ചു വാര്‍ക്കേണ്ട സമയമെത്തിയിരിക്കുന്നു. സിഎസ്‌കെ തീര്‍ച്ചയായും ഒരുപാട് മാറ്റങ്ങള്‍ വരുത്തേണ്ടുണ്ടെന്ന് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടഡെന്ന ഷോയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.നേരിയ വ്യത്യാസത്തിലാണ് കെകെആറിനു പ്ലേഓഫ് ബെര്‍ത്ത് നഷ്ടമായത്. ഒരു ഘട്ടത്തില്‍ നാലാംസ്ഥാനത്തായിരുന്നു കെകെആര്‍. എന്നാല്‍ അവസാന റൗണ്ട് മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ജയിച്ചതോടെ നെറ്റ് റണ്‍റേറ്റില്‍ പിന്നിലായിരുന്നു കെകെആര്‍ അഞ്ചാംസ്ഥാനത്തേക്കു പിന്തള്ളപ്പെടുകയായിരുന്നു.

ISL 2020: ലൈസന്‍സില്ല, കേരള ബ്ലാസ്‌റ്റേഴ്‌സ് അടക്കം 5 ഐഎസ്എല്‍ ക്ലബുകള്‍ പ്രതിസന്ധിയില്‍ISL 2020: ലൈസന്‍സില്ല, കേരള ബ്ലാസ്‌റ്റേഴ്‌സ് അടക്കം 5 ഐഎസ്എല്‍ ക്ലബുകള്‍ പ്രതിസന്ധിയില്‍

ISL 2020- കലിപ്പടക്കി കപ്പടിക്കുമോ? ബ്ലാസ്‌റ്റേഴ്‌സിന്റെ കരുത്തും വീക്ക്‌നെസുമറിയാംISL 2020- കലിപ്പടക്കി കപ്പടിക്കുമോ? ബ്ലാസ്‌റ്റേഴ്‌സിന്റെ കരുത്തും വീക്ക്‌നെസുമറിയാം

എന്നാല്‍ കൂടുതല്‍ നന്നായി കളിക്കുമെന്നും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുമെന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്ന ടീമുകളിലൊന്നായിരുന്നു കെകെആര്‍. അവരുടെ ടീമില്‍ ഒരുപാട് മാച്ച് വിന്നര്‍മാരുണ്ടായിരുന്നു. ടി20 സ്‌പെഷ്യലിസ്റ്റുകള്‍ കൂടിയായിരുന്നു പലരും. അതുകൊണ്ടുതന്നെ അവര്‍ കൂടുതല്‍ നന്നായി പെര്‍ഫോം ചെയ്യേണ്ടിയിരുന്നതായും അഗാര്‍ക്കര്‍ വിലയിരുത്തി.

2

സീസണില്‍ മോശമല്ലാത്ത പൊസിഷനിയായിരുന്നു കെകെആര്‍. എന്നാല്‍ ചില കാരണങ്ങളാല്‍ സീസണിന്റെ മധ്യത്തില്‍ വച്ച് അവര്‍ ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തികിനെ മാറ്റി പകരം മോര്‍ഗനു ചുമതല നല്‍കി. കെകെആര്‍ ക്യാംപിനകത്ത് എന്തൊക്കെയോ ചില പ്രശ്‌നങ്ങളുണ്ടെന്നാണ് ഇവയെല്ലാം സൂചിപ്പിക്കുന്നത്. ഇതിനു മുമ്പും കെകെആറില്‍ സംശയാസ്പദമായി ഇതുപോലെ ചില സംഭവങ്ങളുണ്ടായിട്ടുണ്ട്. അന്നു പക്ഷെ ഒരു വിധത്തില്‍ മുന്നേറാനും പ്ലേഓഫിലെത്താനും കെകെആറിനു കഴിഞ്ഞിരുന്നു. പക്ഷെ ഇത്തവണ അതു സംഭവിച്ചില്ല. അതു തന്നെയാണ് കെകെആറിനെ തിരിഞ്ഞു കടിച്ചതെന്നും അഗാര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.

ടി20 ഫോര്‍മാറ്റില്‍ സ്ഥിരത പുലര്‍ത്തുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ സാധിക്കുന്ന വളരെ മികച്ച ടീമായിരുന്നു കെകെആറിന്റേത്. ഇപ്പോള്‍ കാര്യങ്ങളൊക്കെ ശരിയായി വന്നിരിക്കാമെന്നാണ് ഞാന്‍ കരുതുന്നത്. പ്രത്യേകിച്ചും നായകന്‍ മാറിയതോടെ അത് ടീമിനും ഉണര്‍വേകിയിട്ടുണ്ടാവുമെന്നും അഗാര്‍ക്കര്‍ പറഞ്ഞു.

Story first published: Monday, November 16, 2020, 22:17 [IST]
Other articles published on Nov 16, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X