വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

11ാം വയസ്സില്‍ കളി തുടങ്ങി, 18ാം വയസ്സില്‍ പുരസ്‌കാരം- ദേവ്ദത്തിനെ അടുത്തറിയാം

ആര്‍സിബിക്കു വേണ്ടി താരം ഐപിഎല്ലില്‍ അരങ്ങേറിയിരുന്നു

ഒരൊറ്റ മല്‍സരം കൊണ്ടു തന്നെ ഐപിഎല്ലിലെ ബാറ്റിങ് സെന്‍സേഷനായി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓപ്പണറും മലയാളി താരവുമായ ദേവ്ദത്ത് പടിക്കല്‍ മാറിക്കഴിഞ്ഞു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ തിങ്കളാഴ്ച രാത്രി നടന്ന കളിയില്‍ തീപ്പൊരി ഫിഫ്റ്റിയുമായാണ് ഈ ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ ക്രിക്കറ്റ് പ്രേമികളുടെ മനം കവര്‍ന്നത്.

IPL 2020: സത്യസന്ധമായി പറഞ്ഞാല്‍ ഞാന്‍ തന്നെ അത്ഭുതപ്പെട്ടു, തുറന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്IPL 2020: സത്യസന്ധമായി പറഞ്ഞാല്‍ ഞാന്‍ തന്നെ അത്ഭുതപ്പെട്ടു, തുറന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

ഇവര്‍ ഐപിഎല്ലിന്റെ നഷ്ടം, തിരിച്ചുവരാന്‍ സാധ്യതയുള്ള താരങ്ങളും, തുടക്കത്തിലെ വീഴ്ച്ചകള്‍!!ഇവര്‍ ഐപിഎല്ലിന്റെ നഷ്ടം, തിരിച്ചുവരാന്‍ സാധ്യതയുള്ള താരങ്ങളും, തുടക്കത്തിലെ വീഴ്ച്ചകള്‍!!

ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത വമ്പന്‍ താരമായി ദേവ്ദത്ത് മാറുമെന്ന് ഇതിനകം പലരും പ്രവചിച്ചു കഴിഞ്ഞു. 42 പന്തുകളില്‍ 56 റണ്‍സാണ് താരം വാരിക്കൂട്ടിയത്. വിജയ് ശങ്കറിന്റെ ബൗളിങില്‍ പുറത്തായി മടങ്ങുമ്പോഴേക്കും ദേവ്ദത്ത് താരോദയമായി മാറിയിരുന്നു. മലയാളി താരമാണെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയുടെ താരമാണ് ദേവ്ദത്ത്. യുവതാരത്തെക്കുറിച്ച് കൗതുകകരമായ ചില വസ്തുതകള്‍ എന്തൊക്കെയെന്നു നോക്കാം.

11ാം വയസ്സില്‍ കളി തുടങ്ങി

11ാം വയസ്സില്‍ കളി തുടങ്ങി

11ാം വയസ്സിലാണ് ദേവ്ദത്ത് ക്രിക്കറ്റിലേക്കു വരുന്നത്.
2011ല്‍ ഹൈദരാബാദിലായിരുന്ന ദേവ്ദത്തിന്റെ കുടുംബം ബെംഗളൂരുവിലേക്കു മാറി. തുടര്‍ന്നാണ് കര്‍ണാടക ക്രിക്കറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ താരം പരിശീലനം നടത്താന്‍ തുടങ്ങിയത്.
2017ല്‍ കര്‍ണാടക പ്രീമിയര്‍ ലീഗില്‍ (കെപിഎല്‍) ബെല്ലാരി ടസ്‌കേഴ്‌സിനു വേണ്ടി കളിക്കാന്‍ ദേവ്ദത്തിനു അവസരം ലഭിച്ചു.

ആര്‍സിബി ഡയറക്ടര്‍ നോട്ടമിട്ടു

ആര്‍സിബി ഡയറക്ടര്‍ നോട്ടമിട്ടു

2017ലായിരുന്നു ഇപ്പോള്‍ ആര്‍സിബിയുടെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടറായിരുന്ന മൈക്ക് ഹെസ്സന്‍ കര്‍ണാടക പ്രീമിയര്‍ ലീഗില്‍ ദേവ്ദത്തിനെ ആദ്യമായി ശ്രദ്ധിക്കുന്നത്. ഈ സീസണിലെ കെപിഎല്ലില്‍ എമേര്‍ജിങ് പ്ലെയറിനുള്ള അവാര്‍ഡും താരത്തെ തേടിയെത്തിയിരുന്നു.
2018ല്‍ കര്‍ണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്റെ മികച്ച ബാറ്റ്‌സ്മാനുള്ള പുരസ്‌കാരം ദേവ്ദത്തിനെ തേടിയെത്തി. കൂച്ച് ബെഹര്‍ ട്രോഫിയിലെ തകര്‍പ്പന്‍ പ്രകടനമായിരുന്നു കാരണം. 829 റണ്‍സാണ് താരം വാരിക്കൂട്ടിയത്.
2018-19 സീസണിലെ രഞ്ജി ട്രോഫിയിലാണ് 18ാം വയസ്സില്‍ ദേവ്ദത്ത് കര്‍ണാടകയ്ക്കു വേണ്ടി ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറിയത്.

ഹസാരെ ട്രോഫിയിലെ റണ്‍വേട്ട

ഹസാരെ ട്രോഫിയിലെ റണ്‍വേട്ട

2019-20ലെ വിജയ് ഹസാരെ ട്രോഫിയിലൂടെയായിരുന്നു ദേവ്ദത്തിന്റെ ലിസ്റ്റ് എ ക്രിക്കറ്റിലെ അരങ്ങേറ്റം. 11 മല്‍സരങ്ങളില്‍ നിന്നും 609 റണ്‍സുമായി താരം മിന്നി. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സെടുത്തതും ദേവ്ദത്തായിരുന്നു.
2019 ഒക്ടോബറില്‍ ദേവ്ദത്ത് ഇന്ത്യന്‍ എ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 2019-20ലെ ദിയോധര്‍ ട്രോഫിക്കുള്ള ടീമിലായിരുന്നു താരം ഇടം പിടിച്ചത്.
ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ മാത്രമല്ല വലംകൈ ഓഫ്‌ബ്രേക്ക് ബൗളര്‍ കൂടിയാണ് ദേവ്ദത്ത്.

Story first published: Tuesday, September 22, 2020, 17:36 [IST]
Other articles published on Sep 22, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X