വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: സിഎസ്‌കെ X രാജസ്ഥാന്‍- തീര്‍ത്തും നിരാശപ്പെടുത്തിയ മൂന്ന് താരങ്ങള്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ രാജസ്ഥാനോട് പരാജയപ്പെട്ടതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. 10 മത്സരത്തില്‍ നിന്ന് മൂന്ന് ജയം മാത്രം നേടാന്‍ സാധിച്ച സിഎസ്‌കെ 6 പോയിന്റുമായി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ്. ഇനിയുള്ള നാല് മത്സരങ്ങളില്‍ ജയിച്ചാലും സിഎസ്‌കെയ്ക്ക് വലിയ പ്രതീക്ഷകളില്ല. രാജസ്ഥാനെതിരായ നിര്‍ണ്ണായക മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ സിഎസ്‌കെയ്ക്ക് സാധിക്കുമായിരുന്നു. എന്നാല്‍ ടീമിനത് സാധിക്കാതെ പോയി. രാജസ്ഥാന്‍-സിഎസ്‌കെ മത്സരത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ ചില താരങ്ങളുണ്ട്. പ്രമുഖരായ മൂന്ന് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

IPL 2020, CSK vs RR: Sanju Samson Flopped Again | Oneindia Malayalam
സഞ്ജു സാംസണ്‍ (രാജസ്ഥാന്‍)

സഞ്ജു സാംസണ്‍ (രാജസ്ഥാന്‍)

രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്‍ തുടര്‍ച്ചയായ എട്ടാം മത്സരത്തിലാണ് നിരാശപ്പെടുത്തുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും അര്‍ധ സെഞ്ച്വറിയോടെ തിളങ്ങിയ സഞ്ജു പിന്നീടുള്ള മത്സരങ്ങളിലെല്ലാം ബാറ്റിങ്ങില്‍ പരാജയപ്പെട്ടു. രാജസ്ഥാനെതിരേ മൂന്ന് പന്തുകള്‍ നേരിട്ട് അക്കൗണ്ട് തുറക്കാതെയാണ് സഞ്ജു മടങ്ങിയത്. ദീപക് ചഹാറിന്റെ ലെഗ് സൈഡിലെത്തിയ പന്തില്‍ ബാറ്റുവെച്ച സഞ്ജുവിനെ മനോഹരമായ ക്യാച്ചിലൂടെ ധോണി പുറത്താക്കുകയായിരുന്നു. പ്ലേ ഓഫ് പോരാട്ടം ശക്തമാകവെ സഞ്ജുവിന്റെ ബാറ്റിങ് രാജസ്ഥാന് തലവേദനയായിരിക്കുകയാണ്. നാലാം നമ്പറില്‍ നിന്ന് മൂന്നാം നമ്പറിലേക്ക് മാറ്റിയിട്ടും സഞ്ജുവിന് പ്രകടനം മെച്ചപ്പെടുത്താന്‍ സാധിച്ചിട്ടില്ല. അടുത്ത മത്സരത്തില്‍കൂടി പരാജയപ്പെട്ടാല്‍ സഞ്ജുവിനെ പുറത്തിരുത്താനുള്ള സാധ്യത കൂടുതലാണ്.

പീയൂഷ് ചൗള (സിഎസ്‌കെ)

പീയൂഷ് ചൗള (സിഎസ്‌കെ)

ഇൗ സീസണില്‍ സിഎസ്‌കെ എന്തിനാണ് പീയൂഷ് ചൗളയെ ടീമിലെത്തിച്ചതെന്നത് ഇതുവരെയായും വ്യക്തമല്ല. മിച്ചല്‍ സാന്റ്‌നര്‍,ഇമ്രാന്‍ താഹിര്‍ എന്നിവര്‍ പുറത്തിരിക്കവെ ചൗളയെപ്പോലൊരു താരത്തെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത് തെറ്റായ തീരുമാനമാണ്. ഏഴ് മത്സരത്തില്‍ സിഎസ്‌കെ ചൗളക്ക് അവസരം നല്‍കിയപ്പോള്‍ വീഴ്ത്തിയത് വെറും 6 വിക്കറ്റ്. എക്കോണമി 9ന് മുകളിലാണ്. രാജസ്ഥാനെതിരായ മത്സരത്തിലും ചൗള നിരാശപ്പെടുത്തി. 3 ഓവറില്‍ അദ്ദേഹം വഴങ്ങിയത് 32 റണ്‍സാണ് ഒരു വിക്കറ്റ് പോലും നേടാനും ആയില്ല. അഞ്ച് ടോട്ട് ബോളുകള്‍ എറിഞ്ഞതൊഴിച്ചാല്‍ കാര്യമായൊന്നും ചൗളക്ക് അവകാശപ്പെടാന്‍ സാധിക്കില്ല.

കേദാര്‍ ജാദവ് (സിഎസ്‌കെ)

കേദാര്‍ ജാദവ് (സിഎസ്‌കെ)

ഇത്തവണ ഏറ്റവും കൂടുതല്‍ സിഎസ്‌കെ പഴികേട്ടത് കേദാര്‍ ജാദവിന്റെ പേരിലാണ്. ഓള്‍റൗണ്ടറായ ജാദവിനെ ബാറ്റ്‌സ്മാനെ നിലയില്‍ സിഎസ്‌കെ നിരന്തരം പരിഗണിച്ചെങ്കിലും തീര്‍ത്തും നിരാശപ്പെടുത്തി. നാലാം നമ്പറിലും മധ്യനിരയിലും മാറി മാറി പരീക്ഷിച്ചിട്ടും താരത്തിന് തിളങ്ങാനായില്ല. രാജസ്ഥാനെതിരേ ഏഴാമനായി ക്രീസിലെത്തിയ ജാദവ് ഏഴ് പന്തുകള്‍ നേരിട്ട് നേടിയത് വെറും നാല് റണ്‍സ്. ആദ്യ മൂന്ന് പന്തുകളില്‍ ഒരു റണ്‍സ് പോലും നേടാനായില്ല. 19ാം ഓവറിലാണ് ജാദവ് മൂന്ന് പന്തുകള്‍ പാഴാക്കിയത് എന്നതാണ് ഏറ്റവും നിരാശപ്പെടുത്തുന്നത്. അടുത്ത സീസണില്‍ ജാദവിനെ സിഎസ്‌കെ ഒഴിവാക്കുമെന്ന കാര്യം ഉറപ്പാണ്.

Story first published: Tuesday, October 20, 2020, 11:13 [IST]
Other articles published on Oct 20, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X