വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മോശം പവര്‍പ്ലേ സ്‌കോര്‍ ഏത്? രാജസ്ഥാന്‍ തലപ്പത്ത്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയൊരു സീസണ്‍കൂടി വരാന്‍ പോവുകയാണ്. സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10വരെ യുഎഇയിലാണ് ഐപിഎല്ലിന്റെ 13ാം സീസണ്‍ നടക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിലാണ് വേദി യുഎഇയിലേക്ക് മാറ്റിയത്. ആരാധകരെ പ്രവേശിപ്പിക്കാതെ അടച്ചിട്ട സ്റ്റേഡിയത്തിലാവും മത്സരം നടത്തുക. താരങ്ങളെല്ലാം കോവിഡ് പരിശോധനയ്ക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണ്. ആഗസ്റ്റ് 20ന് ശേഷം ടീമുകള്‍ യുഎഇയിലേക്ക് പോകും. മറ്റൊരു വെടിക്കെട്ട് പൂരത്തെ സ്വീകരിക്കാന്‍ ക്രിക്കറ്റ് ലോകം തയ്യാറായിരിക്കവെ ഐപിഎല്ലിലെ ഏറ്റവും മോശം പവര്‍പ്ലേ സ്‌കോറുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

2009 സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരേ രാജസ്ഥാന്‍ റോയല്‍സ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ നേടിയ 14 റണ്‍സാണ് ഐപിഎല്ലിലെ ഏറ്റവും മോശം പവര്‍പ്ലേ സ്‌കോര്‍. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു 8 വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ 58 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ 75 റണ്‍സിന് ബംഗളൂരു ജയിച്ചു. 5 റണ്‍സ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയതാണ് രാജസ്ഥാനെ തകര്‍ത്തും ബംഗളൂരുവിനെ വിജയിപ്പിച്ചതും

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ഐപിഎല്ലില്‍ മൂന്ന് തവണ ചാമ്പ്യന്മാരായ എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്താണ്. 2011 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 15 റണ്‍സാണ് ചെന്നൈ നേടിയത്. പവര്‍പ്ലേയിലെ ആറ് ഓവറിലും വിറച്ച ചെന്നൈ 4 വിക്കറ്റിന് 114 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ കൊല്‍ക്കത്ത രണ്ട് വിക്കറ്റിന് 61 റണ്‍സെന്ന നിലയില്‍ നില്‍ക്കുമ്പോള്‍ മഴ പെയ്തു. ഇതോടെ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമ പ്രകാരം കൊല്‍ക്കത്ത വിജയിച്ചു.

2015

2015 സീസണില്‍ ഡല്‍ഹി ഡയര്‍ഡെവിള്‍സിനെതിരേ 1 വിക്കറ്റിന് 16 റണ്‍സെടുത്ത ചെന്നൈ സൂപ്പര്‍ കിങ്‌സ് തന്നെയാണ് ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്ത്. ഡ്വെയ്ന്‍ സ്മിത്ത്,ബ്രണ്ടന്‍ മക്കല്ലം എന്നിവരെയാണ് ഡല്‍ഹി ബൗളര്‍മാര്‍ പിടിച്ചുപറ്റിയത്. 20 ഓവറില്‍ 6 വിക്കറ്റിന് ചെന്നൈ 119 റണ്‍സെടുത്തപ്പോള്‍ 17ാം ഓവറില്‍ ഡല്‍ഹി വിജയലക്ഷ്യം മറികടന്നു.

2019

2019ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരേ ചെന്നൈ നേടിയ 1 വിക്കറ്റിന് 16 റണ്‍സാണ് ഈ റെക്കോഡില്‍ നാലാം സ്ഥാനത്ത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു 70 റണ്‍സിന് പുറത്തായപ്പോള്‍ ചെന്നൈ 17.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു-മുംബൈ ഇന്ത്യന്‍സ്

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു-മുംബൈ ഇന്ത്യന്‍സ്

2014 സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ആദ്യ ആറ് ഓവറില്‍ നേടിയത് 1 വിക്കറ്റിന് 17 റണ്‍സാണ്. ചെന്നൈയുടെ 139 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോഴായിരുന്നു ബംഗളൂരുവിന്റെ ഈ മോശം പ്രകടനം. മത്സരത്തില്‍ ബംഗളൂരു വിജയിച്ചിരുന്നു. 2015 ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ മുംബൈ ഇന്ത്യന്‍സ് ആറ് ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ നേടിയ 17 റണ്‍സും ഈ നാണംകെട്ട റെക്കോഡില്‍ അഞ്ചാം സ്ഥാനത്താണ്. 178 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോഴാണ് മുംബൈ തകര്‍ച്ച നേരിട്ടത്. മത്സരത്തില്‍ മുംബൈ പരാജയപ്പെടുകയും ചെയ്തു.

Story first published: Friday, August 14, 2020, 10:02 [IST]
Other articles published on Aug 14, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X