വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ആര്‍സിബിയെ ജേതാക്കളാക്കാന്‍ കോലി ചെയ്യേണ്ടത്- സെവാഗിന്റെ നിര്‍ണായക ഉപദേശം

കന്നിക്കിരീടമാണ് ആര്‍സിബി ലക്ഷ്യമിടുന്നത്

1
Virat Kohli needs to do this to raise the cup, say Virender Sehwag | Oneindia Malayalam

ഐപിഎല്ലില്‍ കന്നിക്കിരീടത്തിനായുള്ള കാത്തിരിപ്പ് ഈ സീസണിലെങ്കിലും അവസാനിപ്പിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ആര്‍സിബിക്കും കപ്പിനുമിടയില്‍ ഇനി മൂന്നു മല്‍സരങ്ങളുടെ അകലം മാത്രമാണുള്ളത്. എലിമിനേറ്റര്‍, ക്വാളിഫയര്‍ 2, ഫൈനല്‍ എന്നിവയാണ് ഈ മല്‍സരങ്ങള്‍. പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തു ഫിനിഷ് ചെയ്തായിരുന്നു ആര്‍സിബിയുടെ പ്ലേഓഫ് പ്രവേശനം.

IPL 2020: അവര്‍ രണ്ട് പേരും ഡല്‍ഹിക്കുള്ള പ്രശ്‌നമാണ്, കരുത്ത് ഇക്കാര്യത്തിലെന്ന് ആകാശ് ചോപ്ര!!IPL 2020: അവര്‍ രണ്ട് പേരും ഡല്‍ഹിക്കുള്ള പ്രശ്‌നമാണ്, കരുത്ത് ഇക്കാര്യത്തിലെന്ന് ആകാശ് ചോപ്ര!!

IPL 2020: ചാംപ്യന്‍മാരായി, ഒപ്പം അവസാന സ്ഥാനക്കാരും- കൈയടിയും കൂവലും നേരിട്ട ടീമുകള്‍IPL 2020: ചാംപ്യന്‍മാരായി, ഒപ്പം അവസാന സ്ഥാനക്കാരും- കൈയടിയും കൂവലും നേരിട്ട ടീമുകള്‍

വെള്ളിയാഴ്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായാണ് ആര്‍സിബിയുടെ എലിമിനേറ്റര്‍ പോരാട്ടം. ഈ കൡയില്‍ ജയിച്ചാല്‍ മാത്രമേ അവര്‍ക്കു ക്വാളിഫയര്‍ രണ്ടിലേക്കു യോഗ്യത നേടാന്‍ സാധിക്കുകയുള്ളൂ. ആര്‍സിബിയെ ചാംപ്യന്മാരാക്കണമെങ്കില്‍ കോലി എന്താണ് ചെയ്യേണ്ടതെന്നു ഉപദേശിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.

കോലി അതിവേഗം റണ്‍സെടുക്കണം

കോലി അതിവേഗം റണ്‍സെടുക്കണം

ബാറ്റിങില്‍ കോലിയുടെ സംഭാവന ആര്‍സിബിയെ സംബന്ധിച്ചു വളരെ നിര്‍ണായകമാണെന്നു സെവാഗ് ചൂണ്ടിക്കാട്ടി. കോലി കുറേക്കൂടി വേഗത്തില്‍ തുടക്കത്തില്‍ തന്നെ റണ്‍സ് അടിച്ചെടുക്കേണ്ടതുണ്ട്.
നിലവില്‍ കോലിക്കു ക്രീസില്‍ നിലയുറപ്പിക്കാന്‍ 20-25 പന്തുകള്‍ വേണ്ടി വരുന്നുണ്ട്. അതിനു ശേഷമാണ് അദ്ദേഹം ഗിയര്‍ മാറ്റുന്നത്. ഇതു ആര്‍സിബിയുടെ സ്‌കോറിങിന്റെ വേഗം കുറയ്ക്കുന്നുണ്ട്. മാത്രമല്ല കോലി പുറത്തായാല്‍ ടീം കുഴപ്പത്തിലാവുകയും ചെയ്യുന്നതായി സെവാഗ് വിശദമാക്കി.

ഡല്‍ഹിക്കെതിരേയുള്ള പ്രകടനം

ഡല്‍ഹിക്കെതിരേയുള്ള പ്രകടനം

ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ അവസാനത്തെ ലീഗ് മല്‍സരത്തില്‍ കോലിക്കു 24 പന്തില്‍ 29 റണ്‍സ് മാത്രമാണ് നേടാനായതെന്നു സെവാഗ് ചൂണ്ടിക്കാട്ടി. 120 ആയിരുന്നു കോലിയുടെ സ്‌ട്രൈക്ക് റേറ്റ്. മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിക്കു 152 റണ്‍സെടുക്കാനേ സാധിച്ചിരുന്നുള്ളൂ.
ഡല്‍ഹിക്കെതിരായ മല്‍സരം നോക്കൂ. അന്നു കോലി 29 റണ്‍സിന് പുറത്തായിരുന്നില്ലെങ്കില്‍ 40 പന്തില്‍ 70-80 റണ്‍സ് നേടുമായിരുന്നു. ഇതു ആര്‍സിബിക്കു മികച്ച സ്‌കോര്‍ നേടിക്കൊടുക്കുകയും ചെയ്യുമായിരുന്നു. നേരത്തേ പുറത്താവുമ്പോള്‍ കോലിയുടെ സ്‌ട്രൈക്ക് റേറ്റ് മികച്ചതല്ല. 110-120 വരെ മാത്രമേ സ്‌ട്രൈക്ക് റേറ്റുണ്ടാവാറുള്ളൂവെന്നും സെവാഗ് പറഞ്ഞു.

കോലിയുടെ ബാറ്റിങ്

കോലിയുടെ ബാറ്റിങ്

ആര്‍സിബിക്കു വേണ്ടി കോലിയുടെ പ്രകടനം ആരാധകരെ തൃപ്തിപ്പെടുത്തുന്നതല്ല. ആദ്യത്തെ ചില മല്‍സരങ്ങളിലെ മോശം പ്രകടനത്തിനു ശേഷമായിരുന്നു അദ്ദേഹം താളം വീണ്ടെടുത്തത്. എന്നാല്‍ ക്രീസിലെത്തിയാല്‍ തുടക്കത്തില്‍ കോലിയുടെ മെല്ലെപ്പോക്ക് ആര്‍സിബിയുടെ സ്‌കോറിങിന്റെയും വേഗം കുറയ്ക്കുന്നുണ്ട്.
14 മല്‍സരങ്ങളില്‍ നിന്നും 46 ശരാശരിയില്‍ 122.01 സ്‌ട്രൈക്ക് റേറ്റോടെ 460 റണ്‍സാണ് ഈ സീസണില്‍ കോലി നേടിയത്. മൂന്നു ഫിഫ്റ്റികള്‍ ഇതില്‍പ്പെടുന്നു. സീസണില്‍ കോലിയേക്കാള്‍ കൂടുതല്‍ റണ്‍സ് ആര്‍സിബിക്കായി നേടിയത് അരങ്ങേറ്റക്കാരനുമായ മലയാളി ഓപ്പണര്‍ ദദേവ്ദത്ത് പടിക്കലാണ്.

Story first published: Thursday, November 5, 2020, 18:19 [IST]
Other articles published on Nov 5, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X