For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: 'ഇന്ത്യന്‍' പ്രീമിയര്‍ ലീഗ് തന്നെ- ടോപ്പ് ഫൈവില്‍ നാലും ഇന്ത്യക്കാര്‍

കെഎല്‍ രാഹുലായിരുന്നു കൂടുതല്‍ റണ്‍സെടുത്തത്

യുഎഇയില്‍ നടന്ന ഐപിഎല്ലിന്റെ 13ാം സീസണ്‍ ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷിച്ചതു പോലെ തന്നെ ആവേശഭരിതമായിരുന്നു. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായി രണ്ടു സൂപ്പര്‍ ഓവറുകള്‍ പിറന്ന ആദ്യത്തെ ത്രില്ലറും ഇത്തവണ കാണാന്‍ സാധിച്ചു. ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലായിരുന്നു ഈ മല്‍സരം. കളിയില്‍ പഞ്ചാബ് വെന്നിക്കൊടി പാറിക്കുകയും ചെയ്തു. എല്ലാ തരത്തിലും 'ഇന്ത്യന്‍' പ്രീമിയര്‍ ലീഗ് തന്നെയായിരുന്നു ഇത്തവണത്തേത്. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തവരില്‍ നാലു പേരും ഇന്ത്യന്‍ കളിക്കാരായിരുന്നു. ഒരേയൊരു സ്ഥാനം മാത്രമാണ് കൈവിട്ടു പോയത്.

1

കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലായിരുന്നു ഓറഞ്ച് ക്യാപ്പിന് അവകാശി. ടീമിനെ പ്ലേഓഫിലെത്തിക്കാനായില്ലെങ്കിലും രാഹുലിന്റെ ബാറ്റ് റണ്‍ മഴ പെയ്യിച്ചു. 14 ഇന്നിങ്‌സുകളില്‍ നിന്നും 55.83 ശരാശരിയില്‍ അദ്ദേഹം വാരിക്കൂട്ടിയത് 670 റണ്‍സാണ്. പുറത്താവാതെ നേടിയ 132 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. ടൂര്‍ണമെന്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഓള്‍ടൈം ഉയര്‍ന്ന സ്‌കോര്‍ കൂടിയായിരുന്നു ഇത്.

2

ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഓപ്പണര്‍ ശിഖര്‍ ധവാനായിരുന്നു രാഹുലിനു പിന്നില്‍ രണ്ടാമതെത്തിയത്. ചരിത്രത്തിലാദ്യമായി ഇത്തവണ ഡല്‍ഹിയെ ഐപിഎല്ലിന്റെ ഫൈനലിലെത്തിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. 17 ഇന്നിങ്‌സുകളില്‍ നിന്നും 44.14 ശരാശരിയില്‍ 618 റണ്‍സ് ധവാന്‍ സ്‌കോര്‍ ചെയ്തിരുന്നു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനും ഓസ്‌ട്രേലിയന്‍ ഓപ്പണറുമായ ഡേവിഡ് വാര്‍ണറാണ് മൂന്നാംസ്ഥാനത്ത്. ടോപ്പ് ഫൈവിലെ ഏക വിദേശ താരവും വാര്‍ണര്‍ തന്നെയാണ്. 16 ഇന്നിങ്‌സുകളില്‍ നിന്നും 548 റണ്‍സ് വാര്‍ണര്‍ നേടിയിരുന്നു. പുറത്താവാതെ നേടിയ 85 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍.

ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകനായ ശ്രേയസ് അയ്യരും മുംബൈ ഇന്ത്യന്‍സിന്റെ ഇഷാന്‍ കിഷനുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തത്. 17 ഇന്നിങ്‌സുകളില്‍ നിന്നും 519 റണ്‍സാണ് ശ്രേയസ് സ്‌കോര്‍ ചെയ്തത്. ഉയര്‍ന്ന സ്‌കോറാവട്ടെ പുറത്താവാതെ നേടിയ 88 റണ്‍സും. ഇന്ത്യക്കു വേണ്ടി ഇനിയും അരങ്ങേറിയിട്ടില്ലാത്ത ഇഷാന്‍ മുംബൈയ്ക്കു വേണ്ടി വ്യത്യസ്ത പൊസിഷനുകളില്‍ കളിച്ച് 13 ഇന്നിങ്‌സുകളില്‍ നിന്നും നേടിയത് 516 റണ്‍സായിരുന്നു. 99 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Story first published: Tuesday, December 22, 2020, 20:05 [IST]
Other articles published on Dec 22, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+