Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: സിഎസ്‌കെയുടെ ഗംഭീര തിരിച്ചുവരവിന് പിന്നില്‍ ധോണിയുടെ വാക്കുകള്‍! വെളിപ്പെടുത്തി സിഇഒ

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ പ്ലേഓഫിലെത്താനാവാതെ തല കുനിച്ച് മടങ്ങേണ്ടി വന്നവരാണ് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ്. ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു സിഎസ്‌കെയ്ക്കു ഇങ്ങനെയൊരു ഷോക്ക് നേരിട്ടത്. തൊട്ടുമുമ്പത്തെ എല്ലാ സീസണിലും പ്ലേഓഫിലെത്തി റെക്കോര്‍ഡിട്ട സിഎസ്‌കെയ്ക്കു പക്ഷെ 2020ല്‍ ഈ റെക്കോര്‍ഡ് കൈവിടേണ്ടി വരികയായിരുന്നു. എന്നാല്‍ ഈ സീസണില്‍ അവിശ്വസനീയ തിരിച്ചുവരവാണ് സിഎസ്‌കെ നടത്തിയിരിക്കുന്നത്. ഇത്തവണ ആദ്യം പ്ലേഓഫിലെത്തിയ ടീമായാണ് ധോണിയും സംഘവും കഴിഞ്ഞ സീസണിലെ നാണക്കേട് തീര്‍ത്തത്.

കഴിഞ്ഞ സീസണിനു ശേഷം ധോണി ടീമിനു നല്‍കിയ സന്ദേഷമാണ് ഇത്തവണ ശക്തമായ തിരിച്ചുവരവ് നടത്താന്‍ സഹായിച്ചതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് സിഎസ്‌കെ ടീമിന്റെ സിഇഒ കാശി വിശ്വനാഥന്‍. വ്യാഴാഴ്ച രാത്രി നടന്ന കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ആറു വിക്കറ്റുകള്‍ക്കു തകര്‍ത്താണ് സിഎസ്‌കെ പ്ലേഓഫിലേക്കു ടിക്കറ്റെടുത്തത്. തോല്‍വിയോടെ എസ്ആര്‍എച്ച് ടൂര്‍ണമെന്റില്‍ നിന്നു പുറത്താവുകയും ചെയ്തിരുന്നു.

 ധോണിയുടെ സന്ദേശം

ധോണിയുടെ സന്ദേശം

2020ലെ ഐപിഎല്ലിനു ശേഷമുള്ള ധോണിയുടെ സന്ദേശം വളരെ വ്യക്തമായിരുന്നു. വിഷമിക്കേണ്ട, ഇതു വെറുമൊരു സീസണ്‍ മാത്രമാണ്, സ്‌പോര്‍ട്‌സില്‍ ഇതു സംഭവിക്കുമെന്നുമായിരുന്നു ധോണി ടീമിനോടു പറഞ്ഞതെന്നു കാശി വിശ്വനാഥന്‍ വെളിപ്പെടുത്തി.
ധോണിയുടെ ആത്മവിശ്വാസത്തോടെയുള്ള ഈ വാക്കുകളാണ് എല്ലാം നഷ്ടമായിട്ടില്ലെന്നും അടുത്ത തവണ കാര്യങ്ങള്‍ മാറ്റി മറിക്കാന്‍ കഴിയുമെന്നും ടീമിനു മുഴുവന്‍ വിശ്വാസം നല്‍കിയതെന്നും വിശ്വനാഥന്‍ കൂട്ടിച്ചേര്‍ത്തു. ധോണിയുടെ ഈ സന്ദേശത്തോടെ ആര്‍ക്കും തന്നെ ദുഖമോ, ആശങ്കയോ ഇല്ലായിരുന്നുവെന്നും അടുത്ത സീസണില്‍ ശക്തമായി തിരിച്ചുവരാനാവുമെന്ന വിശ്വാസം എല്ലാവരിലുമുണ്ടായിരുന്നതായും വിശ്വനാഥന്‍ പറയുന്നു.

 ധോണിയില്‍ വിശ്വാസമുണ്ടായിരുന്നു

ധോണിയില്‍ വിശ്വാസമുണ്ടായിരുന്നു

സീസണ്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കു ഒരു തരത്തിലുള്ള വിഷമവും ആശങ്കയുമില്ലായിരുന്നു. ക്യാപ്റ്റന്‍ ധോണിയില്‍ ഞങ്ങള്‍ക്കുണ്ടായിരുന്ന വിശ്വാസമായിരുന്നു ഇതിനു കാരണം. അടുത്ത സീസണില്‍ ടീമിനു ശക്തമായ തിരിച്ചുവരവ് നടത്താനാവുമെന്നു എല്ലാവരിലും ഉറച്ച വിശ്വാസവുമുണ്ടായിരുന്നു. ഞങ്ങള്‍ക്കു അതു സാധിച്ചു, നിങ്ങള്‍ക്കു ഇപ്പോള്‍ അതു കാണാമെന്നും കാശി വിശ്വനാഥന്‍ വ്യക്തമാക്കി.

 തിരിച്ചുവരാന്‍ ആഗ്രഹിച്ചിരുന്നു

തിരിച്ചുവരാന്‍ ആഗ്രഹിച്ചിരുന്നു

ഈ സീസണിലെ തിരിച്ചുവരവ് സിഎസ്‌കെ ടീമിനെ സംബന്ധിച്ചു ഒരുപാട് വലുതാണെന്നായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മല്‍സരത്തിനു ശേഷം ധോണിയുടെ പ്രതികരണം. ഇത്തവണ പ്ലേഓഫിലെത്താനായത് വലിയ കാര്യമാണ്. കാരണം ശക്തമായി തിരിച്ചുവരണമെന്നു കഴിഞ്ഞ തവണ ഞങ്ങള്‍ പറഞ്ഞിരുന്നു. അതിനു ഞങ്ങള്‍ പേരുകേട്ടവരുമാണ്. പക്ഷെ അതു അത്ര എളുപ്പമായിരുന്നില്ല. നിങ്ങള്‍ക്കു എല്ലായ്‌പ്പോഴും മല്‍സരങ്ങളില്‍ വിജയിക്കാനാവില്ല, കഴിഞ്ഞ സീസണില്‍ കാര്യങ്ങള്‍ ഞങ്ങള്‍ പ്രതീക്ഷിച്ചതു പോലെ നടന്നില്ല. ഒഴികഴിവുകള്‍ പറയാതിരിക്കേണ്ടത് വളരെ പ്രധാനമാണ്, ഈ വര്‍ഷം ഞങ്ങള്‍ അതു ചെയ്തുവെന്നും ധോണി വിശദമാക്കിയിരുന്നു.

 സിഎസ്‌കെ എങ്ങനെ തിരിച്ചുവന്നു

സിഎസ്‌കെ എങ്ങനെ തിരിച്ചുവന്നു

കഴിഞ്ഞ സീസണില്‍ ഒരുപാട് വെല്ലുവിളികള്‍ സിഎസ്‌കെ നേരിട്ടിരുന്നു. ഇവയെ അതിജീവിക്കാനായതാണ് ഇത്തവണ ടീമിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു പ്രധാന കാരണം.
സ്ഥിരത- സ്ഥിരതയില്ലായ്മയായിരുന്നു കഴിഞ്ഞ സീസണില്‍ സിഎസ്‌കെയുടെ ഏറ്റവും വീക്ക്‌നെസുകളിലാന്ന്. ബാറ്റിങിലും ബൗളിങിലും അവര്‍ക്ക് സ്ഥിരത പുലര്‍ത്താന്‍ കഴിഞ്ഞില്ല. പക്ഷെ ഇത്തവണ ഇതു പരിഹരിക്കാന്‍ ടീമിനു കഴിഞ്ഞിട്ടുണ്ട്.
കളിക്കാരിലെ ആത്മവിശ്വാസം-ടീം എത്ര മാത്രം മോശമായി പെര്‍ഫോം ചെയ്താലും ധോണിയും ടീം മാനനേജ്‌മെന്റും സ്ഥിരം താരങ്ങളെ എല്ലാ മല്‍സരങ്ങളിലും നിലനിര്‍ത്തി. ചുരുക്കം ചിലരെ മാത്രമേ മാറ്റിയുള്ളൂ. റുതുരാജ് ഗെയ്ക്വാദിന്റെ കാര്യം തന്നെയെടുത്താല്‍ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും താരം നിറംമങ്ങിയിരുന്നു. പക്ഷെ റുതുരാജിനെ സിഎസ്‌കെ കൈവിട്ടില്ല. ഇപ്പോള്‍ 407 റണ്‍സോടെ സീസണിലെ റണ്‍വേട്ടക്കാരില്‍ താരം അഞ്ചാമതുണ്ട്.
വിടവുകള്‍ നികത്തി- കഴിഞ്ഞ സീസണിലെ ചില വിടവുകള്‍ നികത്താനായത് സിഎസ്‌കെയെ പെര്‍ഫെക്ട് ടീമാക്കി തീര്‍ത്തു. മൂന്നാം നമ്പറില്‍ ധോണിയെ കളിപ്പിച്ചത് വലിയ ചൂതാട്ടമായിരുന്നു, പക്ഷെ അത് വിജയം കണ്ടു. ആര്‍സിബിയില്‍ ഫ്‌ളോപ്പായ അലി സിഎസ്‌കെയില്‍ മൂന്നാം നമ്പറിലേക്കു വന്നതോടെ കൂടുതല്‍ അപകടകാരിയായി മാറി.
റെയ്‌നയും റായുഡുവും- അമ്പാട്ടി റായുഡുവിന്റെ ഫോമും സുരേഷ് റെയ്‌നയുടെ തിരിച്ചുവരവും ഈ സീസണില്‍ സിസ്‌കെയെ സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ നിന്നുമ റെയ്‌ന പിന്‍മാറിയിരുന്നു. ഈ സീസണില്‍ രണ്ടാംപാദത്തില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ലെങ്കിലും പിറകില്‍ റെയ്‌നയുണ്ടെന്ന ചിന്ത കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിക്കാന്‍ മുന്‍നിരയെ സഹായിച്ചു. ഇതു ടീമിനു ഗുണം ചെയ്യുകയും ചെയ്തു. റായുഡുവിന്റെ വെടിക്കെട്ട് ബാറ്റിങും സിഎസ്‌കെയുടെ മധ്യനിരയെ കരുത്തുറ്റതാക്കി തീര്‍ത്തു.

Story first published: Friday, October 1, 2021, 16:09 [IST]
Other articles published on Oct 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+