IPL 2021: ഐപിഎല്‍ 'ആളാകെ' മാറി! 2020ല്‍ കണ്ടതല്ല വരാനിരിക്കുന്നത്- എല്ലാമറിയാം

ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗായ ഐപിഎല്‍ ജന്‍മനാടായ ഇന്ത്യയിലേക്കു മടങ്ങിയെത്തുകയാണ്. 14ാം സീസണ്‍ ഏപ്രില്‍ ഒമ്പതിനാണ് ആരംഭിക്കുന്നത്. കൊവിഡ് മഹാമാരിയെ തുടര്‍ന്നു കഴിഞ്ഞ സീസണ്‍ ഇന്ത്യയില്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല.

യുഎഇയിലെ മൂന്നു വേദികളിലായി അടച്ചിട്ട സ്റ്റേഡിയങ്ങളിലായിരുന്നു മല്‍സരങ്ങള്‍ നടന്നത്. കഴിഞ്ഞ തവണത്തെ ടൂര്‍ണമെന്റുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ സീസണില്‍ ഒരുപാട് വ്യത്യാസങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. ഇവ എന്തൊക്കെയാണെന്ന് അറിയാം.

തിരിച്ചുവരവ്

തിരിച്ചുവരവ്

ഇന്ത്യയിലേക്കു ഐപിഎല്‍ മടങ്ങിയെത്തുന്നുവെന്നതു തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. കഴിഞ്ഞ വര്‍ഷം പല തവണ മാറ്റി വച്ച ടൂര്‍ണമെന്റി ഒടുവില്‍ ഉപേക്ഷിക്കപ്പെടുമെന്ന സാഹചര്യം പോലുമുണ്ടായിരുന്നു. എന്നാല്‍ ഐസിസിയുടെ ടി20 ലോകകപ്പ് മാറ്റി വച്ചതോടെ ഈ വിന്‍ഡോ ഐപിഎല്ലിനു വേണ്ടി തുറന്നു കിട്ടുകയായിരുന്നു. ബിസിസിയുടെ കൃത്യമായ പ്ലാനിങും മുന്നൊരുക്കങ്ങളും ടൂര്‍ണമെന്റ് യാഥാര്‍ഥ്യമാക്കുകയും ചെയ്തു. കാണികളില്ലാതെയാണ് മുഴുവന്‍ മല്‍സരങ്ങളും നടന്നതെങ്കിലും ഐപിഎല്‍ വന്‍ വിജയമായി മാറിയിരുന്നു.

ഹോം, എവേ മല്‍സരങ്ങളില്ല

ഹോം, എവേ മല്‍സരങ്ങളില്ല

ഇന്ത്യയില്‍ നടന്ന മുന്‍ സീസണുകളിലേതു പോലെ ഇത്തവണത്തെ ഐപിഎല്ലില്‍ ഒരു ടീമിനും ഹോം, എവേ മല്‍സരങ്ങളില്ലെന്നത് ശ്രദ്ധേയമാണ്. നിഷ്പക്ഷ വേദികളിലാണ് മുഴുവന്‍ മല്‍സരങ്ങളും നടക്കുക. അഞ്ചു വ്യത്യസ്ത നഗരങ്ങളിലാണ് ഇത്തവണ മല്‍സരങ്ങള്‍. എന്നാല്‍ ഒരു ഫ്രാഞ്ചൈസിക്കും സ്വന്തം നാട്ടില്‍ മല്‍സരങ്ങളില്ലെന്നത് എടുത്തു പറയേണ്ടതാണ്.

ചാംപ്യന്മാര്‍ക്കു 'വീടില്ല'

ചാംപ്യന്മാര്‍ക്കു 'വീടില്ല'

നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് ഇത്തവണ സ്വന്തം തട്ടകമായ വാംഖഡെയില്‍ മല്‍സരങ്ങളില്ലെന്നത് ആരാധകരെ നിരാശരാക്കും. ഇന്ത്യയില്‍ ഐപിഎല്‍ നടന്ന സീസണുകള്‍ നോക്കിയാല്‍ ഇതാദ്യമായാണ് മുംബൈയ്ക്കു ഇവിടെ മല്‍സരങ്ങളിലാതിരിക്കുന്നത്.

മുംബൈയുടെ നിരവധി അവിസ്മരണീയ പ്രകടനങ്ങള്‍ക്കു വേദിയായിട്ടുള്ള സ്റ്റേഡിയം കൂടിയാണ് വാംഖഡെ.

പഞ്ചാബിന് പുതിയ മുഖം

പഞ്ചാബിന് പുതിയ മുഖം

കഴിഞ്ഞ 13 സീസണുകളിലെയും ഐപിഎല്ലില്‍ കളിച്ചിട്ടുള്ള കിങ്‌സ് ഇലവന്‍ പഞ്ചാബിനെ വരാനിരിക്കുന്ന സീസണില്‍ കാണില്ല. പകരം പഞ്ചാബ് കിങ്‌സെന്ന ടീമായിരിക്കും ഇറങ്ങുക. പുതിയ സീസണിനു മുന്നോടിയായാണ് പഞ്ചാബ് പുതിയ പേരും ലുക്കുമെല്ലാം സ്വീകരിച്ചത്.

വിലയേറിയ താരം

വിലയേറിയ താരം

ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ താരം മല്‍സരിക്കുന്ന ടൂര്‍ണമെന്റാണ് വരാനിരിക്കുന്നത്. 16.25 കോടിക്കു രാജസ്ഥാന്‍ റോയല്‍സിലെതത്തിയ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസാണ് ഐപിഎല്ലിനെ വിലപിടിപ്പുള്ള താരം. 16 കോടിയെന്ന യുവരാജ് സിങിന്റെ റെക്കോര്‍ഡ് മോറിസ് പഴങ്കഥയാക്കുകയായിരുന്നു.

പുതിയ ജഴ്‌സി

പുതിയ ജഴ്‌സി

ഐപിഎല്ലിലെ എല്ലാ ഫ്രാഞ്ചൈസികളും പുതിയ ജഴ്‌സിയിലാണ് ഇത്തവണയിറങ്ങുക. പുതിയ സ്‌പോണ്‍സര്‍മാര്‍ വന്നതോടെയാണ് ടീമുകള്‍ക്കു ജഴ്‌സിയിലും മാറ്റം വരുത്തേണ്ടിവന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, പഞ്ചാബ് കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് അടക്കമുള്ള ടീമുകള്‍ ഇതിനകം പുതിയ ജഴ്‌സി പുറത്തിറക്കിക്കഴിഞ്ഞു.

അവസാന ഊഴം

അവസാന ഊഴം

ചില ഇതിഹാസ താരങ്ങള്‍ക്കു കരിയറിലെ അവസാനത്തെ ഐപിഎല്‍ ആയിരിരിക്കും വരാനിരിക്കുന്ന സീസണ്‍. ഇനിയൊരു സീസണ്‍ കൂടി ചിലര്‍ക്കു അങ്കത്തിന് ബാല്യമുണ്ടാവണമെന്നില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ എംഎസ് ധോണി, പഞ്ചാബ് കിങ്‌സിന്റെ ക്രിസ് ഗെയ്ല്‍, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഹര്‍ഭജന്‍ സിങ്, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇമ്രാന്‍ താഹിര്‍ എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ട്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, March 25, 2021, 15:52 [IST]
Other articles published on Mar 25, 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X