Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: അവര്‍ രണ്ട് പേരും ഡല്‍ഹിക്കുള്ള പ്രശ്‌നമാണ്, കരുത്ത് ഇക്കാര്യത്തിലെന്ന് ആകാശ് ചോപ്ര!!

ദുബായ്: മുംബൈ ഇന്ത്യന്‍സിനെതിരെ ആദ്യ പ്ലേഓഫിന് ഇറങ്ങുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് ആശങ്കപ്പെടാന്‍ കാരണങ്ങളുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. അവരുടെ ബാറ്റിംഗ് നിരയിലാണ് പ്രധാന പ്രശ്‌നങ്ങള്‍ ഉള്ളത്. പൃഥ്വി ഷായുടെയും റിഷഭ് പന്തിന്റെയും ഫോമാണ് ഡല്‍ഹിയുടെ ബാറ്റിംഗ് കെട്ടുറപ്പില്ലാത്തതാക്കി മാറ്റുന്നതെന്ന് ചോപ്ര പറയുന്നു. ഡല്‍ഹിയുടെ ബൗളിംഗ് നിര പക്ഷേ പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹി സൂക്ഷിക്കണമെന്നും ചോപ്ര മുന്നറിയിപ്പ് നല്‍കുന്നു.

ഡല്‍ഹിയില്‍ അത് കൊള്ളാം

ഡല്‍ഹിയില്‍ അത് കൊള്ളാം

ഡല്‍ഹിയുടെ ബൗളിംഗ് നിര ശക്തിയുള്ളതാണ്. നോര്‍ട്ടെ, റബാദ, അശ്വിന്‍, അക്ഷര്‍ പട്ടേല്‍, സ്റ്റോയിനിസ് എന്തൊരു ബൗളിംഗ് നിരയാണ് അവര്‍ക്കുള്ളത്. അവര്‍ ഇനി ഡാനിയല്‍ സാംസിനെയോ മറ്റേതെങ്കിലും ഇന്ത്യന്‍ ബൗളറെയോ കളിപ്പിച്ചാലും കരുത്തുറ്റതാണ് ഡല്‍ഹിയുടെ ബൗളിംഗ് നിര. മുംബൈ ഇന്ത്യന്‍സിനേക്കാള്‍ മികച്ച ബൗളിംഗ് നിരയാണ് ഡല്‍ഹിക്കുള്ളത്. റബാദയ്ക്ക് വിക്കറ്റെടുക്കാനുള്ള കഴിവുണ്ട്. നോര്‍ട്ടെ അതിവേഗത്തില്‍ പന്തെറിയുകയും വിക്കറ്റെടുക്കുകയും ചെയ്യും. രണ്ട്‌സ്പിന്നര്‍മാര്‍ ഒന്നിനൊന്ന് മെച്ചമാണ്. അമിത് മിശ്ര ഉള്ളത് കൊണ്ട് ഇതിലേറെ കരുത്തുണ്ടായിരുന്നു ഇവരുടെ ബൗളിംഗ് നിരയ്‌ക്കെന്നും ആകാശ് ചോപ്ര പറഞ്ഞു.

അവരുടെ പ്രകടനം പോര

അവരുടെ പ്രകടനം പോര

ഡല്‍ഹി ടീമിലെ ഇന്ത്യന്‍ ബാറ്റിംഗ് നിര ഒട്ടും പോര. അവര്‍ പല മത്സരങ്ങളിലും പരാജയപ്പെട്ടു. കരുത്തുള്ള ഒരു ബാറ്റിംഗ് നിരയെന്ന് ഇപ്പോള്‍ ഡല്‍ഹി വിശേഷിപ്പിക്കാനാവില്ല. പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, അജിന്‍ക്യ രഹാനെ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവര്‍ ചേരുന്നതോടെ അത് കരുത്തേറിയതാണ്. ഇവര്‍ ഒരുമിച്ച് കളിച്ചാല്‍ അവര്‍ വേറെ ലെവലിലെത്തും. ഒരു ടീമിനും ടോപ് ഫൈവില്‍ അഞ്ച് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരില്ല. അവര്‍ക്ക് വിദേശ താരങ്ങളുടെ ആവശ്യവും ടോപ് ഓര്‍ഡറിലില്ല. പക്ഷേ പ്രശ്‌നമുണ്ട്. ഇവര്‍ തിളങ്ങുകയാണെങ്കില്‍ ഗംഭീരമായി കളിക്കും. ഇല്ലെങ്കില്‍ ടീം തീര്‍ത്തും ദുര്‍ബലമായി പോകുമെന്നും ചോപ്ര മുന്നറിയിപ്പ് നല്‍കി.

ബാറ്റ്‌സ്മാന്‍മാരില്‍ പരിചയസമ്പത്തുണ്ട്

ബാറ്റ്‌സ്മാന്‍മാരില്‍ പരിചയസമ്പത്തുണ്ട്

ഡല്‍ഹി നിരയില്‍ ശിഖര്‍ ധവാന്‍ പരിചയസമ്പന്നനായ കളിക്കാരനാണ്. ശ്രേയസ് അയ്യരും റിഷഭ് പന്തും അജിന്‍ക്യ രഹാനെയും കളിച്ച് പരിചയമുള്ളവരാണ്. പൃഥ്വി ഷായും തീര്‍ത്തും ജൂനിയര്‍ താരമല്ല. ക്ലാസ് താരങ്ങളാണ് എല്ലാവരും. ഇവരില്‍ പലര്‍ക്കും ഫോമില്ലാതായിരിക്കുകയാണ്. അതാണ് ഡല്‍ഹിയുടെ പ്രശ്‌നം. പൃഥ്വി ഷായുടെ കാര്യത്തിലാണ് എനിക്ക് ആശങ്ക. വളരെ റിസ്‌കെടുത്തുള്ള കളിയാണ് ഷാ കളിക്കുന്നത്. ഔട്ടാവുന്നതില്‍ ശ്രദ്ധിക്കുന്നില്ല. ഒരേ രീതിയിലാണ് പുറത്താവുന്നത്. റിഷഭ് പന്തും വമ്പനടിക്ക് ബുദ്ധിമുട്ടുകയാണ്. ഇത് രണ്ടും ഡല്‍ഹിക്ക് പ്ലേഓഫില്‍ വലിയ ബാധ്യതയാവും. അവര്‍ ഈ പ്രശ്‌നത്തെ എങ്ങനെ നേരിടുമെന്ന് ഇപ്പോഴും അറിയാത്ത കാര്യമാണ്.

അവനില്‍ നിന്ന് ക്ലാസ് പ്രതീക്ഷിക്കുന്നു

അവനില്‍ നിന്ന് ക്ലാസ് പ്രതീക്ഷിക്കുന്നു

ശ്രേയസ് അയ്യര്‍ ഈ സീസണില്‍ 400 റണ്‍സില്‍ കൂടുതല്‍ നേടിയിട്ടുണ്ട്. എന്നാല്‍ മത്സരത്തില്‍ മൊത്തം സ്വാധീനം ചെലുത്തുന്ന സ്‌കോറുകള്‍ കുറവാണ്. വളരെ ക്ലാസായിട്ടുള്ള ഒരു ഇന്നിംഗ്‌സ് ഞാന്‍ പ്രതീക്ഷിക്കുന്നു. മറ്റൊരു പ്രശ്‌നം അശ്വിന് ചെറിയ പരിക്കുണ്ട്. കഴിഞ്ഞ കളിയില്‍ അദ്ദേഹത്തെ ഫീല്‍ഡിംഗില്‍ കണ്ടിരുന്നില്ല. അശ്വിന്‍ കളിക്കുന്നില്ലെങ്കില്‍ കാര്യങ്ങള്‍ മാറും. ടീം ലൈനപ്പ് തന്നെ മാറ്റേണ്ടി വരും. അത് ഡല്‍ഹിക്ക് വലിയ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ആകാശ് ചോപ്ര പറഞ്ഞു. അതേസമയം മുംബൈയെ തോല്‍പ്പിക്കാന്‍ കരുത്തുള്ള ഏക ടീം ഡല്‍ഹിയാണെന്ന് നേരത്തെ സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞിരുന്നു.

Story first published: Thursday, November 5, 2020, 16:57 [IST]
Other articles published on Nov 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+