For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: കോലി സ്ലെഡ്ജ് ചെയ്തപ്പോള്‍ ദേഷ്യമല്ല, സന്തോഷമാണ് തോന്നിയത്! കാരണം തുറന്നു പറഞ്ഞ് സൂര്യ

2020ലെ ഐപിഎല്ലിനിടെയായിരുന്നു സംഭവം

2020ല്‍ യുഎഇയില്‍ നടന്ന ഐപിഎല്ലിന്റെ 13ാം സീസണിനിടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവങ്ങളിലൊന്നായിരുന്നു മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ സ്ലെഡ്ജിങ്. സൂര്യ ബാറ്റ് ചെയ്യവെയായിരുന്നു കോലി സ്ലെഡ്ജ് ചെയ്യാന്‍ ശ്രമിച്ചത്. ഇതേ നാണയത്തില്‍ താരം ആര്‍സിബി ക്യാപ്റ്റനു മറുപടി നല്‍കുകയും ചെയ്തിരുന്നു.

ഈ സംഭവത്തെക്കുറിച്ച് ആദ്യമായി മനസ്സ് തുറന്നിരിക്കുകയാണ് സൂര്യ. കോലി അന്നു സ്ലെഡ്ജ് ചെയ്തപ്പോള്‍ ദേഷ്യമായിരുന്നില്ല, മറിച്ച് സന്തോഷമാണ് തനിക്കു തോന്നിയതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. മുംബൈ ഇന്ത്യന്‍സ് ടിവിയുടെ ഇന്‍സ്റ്റഗ്രാം ലൈവില്‍ വന്നപ്പോഴായിരുന്നു സൂര്യ ഇതേക്കുറിച്ച് പറഞ്ഞത്.

ജയിക്കുമെന്നു കോലി കണക്കുകൂട്ടി

ജയിക്കുമെന്നു കോലി കണക്കുകൂട്ടി

കോലി അന്നു സ്ലെഡ്ജ് ചെയ്ത് എന്നെ പ്രകോപിപ്പിച്ച് പുറത്താക്കാന്‍ ശ്രമം നടത്തിയപ്പോള്‍ സന്തോഷമായിരുന്നു തോന്നിയത്. ഞാന്‍ ബാറ്റിങ് തുടരുകയാണെങ്കില്‍ മല്‍സരത്തില്‍ മുംബൈ ജയിക്കുമെന്ന് കോലിക്കു അറിയാമായിരുന്നുവെന്നാണ് ഇതിന്റെ അര്‍ഥം. എന്നെ പുറത്താക്കിയാല്‍ ഒരുപക്ഷെ മുംബൈയുടെ വിജയത്തിലേക്കുള്ള കുതിപ്പിന് വേഗം കുറയ്ക്കാന്‍ കഴിയുമെന്നും ചിലപ്പോള്‍ ജയിക്കാന്‍ തന്നെ കഴിഞ്ഞേക്കുമെന്നും കോലി കണക്കുകൂട്ടിയിരുന്നതായും സൂര്യ വിശദമാക്കി.

 ഞാന്‍ കൂളാണ്

ഞാന്‍ കൂളാണ്

കോലിയുമായി തനിക്കു ഒരു തരത്തിലുള്ള ശത്രുതയും ആ സംഭവത്തിനു മുമ്പോ, ശേഷമോ ഉണ്ടായിട്ടില്ലെന്നു സൂര്യ പറയുന്നു. എന്നോടു മാത്രമല്ല, കോലി തനിക്കെതിരായ ടീമില്‍ ബാറ്റ് ചെയ്യുന്ന ഏതൊരു താരത്തോടും ഇതുപോലെ തന്നെ അഗ്രസീവായിട്ടാണ് പെരുമാറാറുള്ളത്. ഞാന്‍ വളരെ കൂളാണ്. അതുകൊണ്ടു തന്നെ ഇത്തരം പ്രകോപനങ്ങളൊന്നും ഞാന്‍ കാര്യമായി എടുക്കാറില്ല. അന്നു അബുദാബിയിലുണ്ടായ സംഭവവും അതു പോലെ തന്നെ മാത്രമേ താന്‍ പരിഗണിച്ചിട്ടുള്ളൂവെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.
ഈ സംഭവത്തിനു ശേഷം ഇരുതാരങ്ങളും തമ്മില്‍ അത്ര രസത്തില്‍ അല്ലെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ കോലിക്കു കീഴില്‍ സൂര്യ ഇന്ത്യക്കു വേണ്ടി അരങ്ങേറിയിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം ഇതിനു ശേഷം കൂടുതല്‍ ദൃഡമാവുകയും ചെയ്തിട്ടുണ്ട്. ദേശീയ ടീമിനായി കളിക്കുന്നതിനു മുമ്പ് തന്നെ സോഷ്യല്‍ മീഡിയകളിലൂടെ കോലിയുടെ നേട്ടങ്ങളെ പലപ്പോഴും അഭിനന്ദിച്ചിരുന്ന താരം കൂടിയാണ് സൂര്യ.

 2020ലെ സംഭവം

2020ലെ സംഭവം

മുംബൈയും ബാംഗ്ലൂരും തമ്മില്‍ അബുദാബിയില്‍ നടന്ന മല്‍സരത്തിനിടെയായിരുന്നു സൂര്യകും കോലിയും കൊമ്പുകോര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 165 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു മുംബൈയ്ക്കു നല്‍കിയത്.
മുംബൈ മികച്ച രീതിയില്‍ റണ്‍ചേസ് നടത്തവെയായിരുന്നു 13ാം ഓവറില്‍ സൂര്യക്കെതിരേ കോലിയുടെ ഭാഗത്തു നിന്നും പ്രകോപനമുണ്ടായത്. സൂര്യയുടെ ഷോട്ട് ഫീല്‍ഡ് ചെയ്ത ശേഷം കോലി താരത്തിന് അടുത്തേക്ക് ഏറ്റുമുട്ടാനെന്നോണം നടന്നു വിരികയായിരുന്നു. കൂസലില്ലാതെ കോലിയുടെ കണ്ണിലേക്കു തന്നെ സൂര്യ നോക്കിനില്‍ക്കകുയും പിന്നീട് ഒഴിഞ്ഞുമാറുകയും ചെയ്യുകയായിരുന്നു.
പുറത്താവാതെ നിന്ന സൂര്യ 79 റണ്‍സോടെ മുംബൈയുടെ വിജയം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ക്രീസ് വിട്ടത്. വിജയറണ്‍സ് കുറിച്ച ശേഷം കൂള്‍ ഡൗണെന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചായിരുന്നു കോലിയുടെ പ്രകോപനത്തിന് സൂര്യയുടെ മറുപടി.

Story first published: Tuesday, May 25, 2021, 12:39 [IST]
Other articles published on May 25, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+