Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2020 കടന്നുപോകാനൊരുങ്ങുന്നു, യുഎഇ ഐപിഎല്ലില്‍ വിസ്മയിപ്പിച്ച ബൗളര്‍മാരിലൂടെ ഒരു മടക്കയാത്ര

2020ലെ ഐപിഎല്‍ വളരെ സവിശേഷത നിറഞ്ഞ ഒന്നാണ്. നിരവധി പ്രതിസന്ധികള്‍ക്കിടയില്‍ വിജയകരമായി സംഘടിപ്പിച്ച ഐപിഎല്ലെന്ന നിലയിലാണ് ഇക്കഴിഞ്ഞ ഐപിഎല്‍ ശ്രദ്ധേയമാകുന്നത്. ഇന്ത്യക്ക് പുറത്ത് യുഎഇയില്‍ സംഘടിപ്പിച്ച ഐപിഎല്ലിന്റെ നടത്തിപ്പിന് കൊറോണ വൈറസ് വ്യാപനം വലിയ ഭീഷണി ഉയര്‍ത്തിയിരുന്നെങ്കിലും വിജയകരമായി ടൂര്‍ണമെന്റ് നടത്താന്‍ ബിസിസിഐക്ക് സാധിച്ചു. മുംബൈ ഇന്ത്യന്‍സ് അഞ്ചാം തവണയും ഐപിഎല്ലില്‍ കിരീടം ചൂടിയ ഈ സീസണില്‍ ബൗളിങ്ങുകൊണ്ടും താരങ്ങള്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇത്തവണത്തെ ഐപിഎല്ലില്‍ വിക്കറ്റ് വേട്ടക്കാരിലെ ആദ്യ അഞ്ച് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാദായാണ് ഐപിഎല്‍ 13ാം സീസണിലെ പര്‍പ്പിള്‍ ക്യാപ് ഉടമ. 17 മത്സരത്തില്‍ നിന്ന് 30 വിക്കറ്റാണ് ഈ വലം കൈയന്‍ പേസര്‍ വീഴ്ത്തിയത്. 548 റണ്‍സ് വിട്ടുകൊടുത്ത റബാദയുടെ മികച്ച ബൗളിങ് പ്രകടനം 24 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ്. രണ്ട് തവണ സീസണില്‍ നാല് വിക്കറ്റ് പ്രകടനം നടത്താന്‍ റബാദയ്ക്കായി. 8.34 ആയിരുന്നു അദ്ദേഹത്തിന്റെ ഇക്കോണമി. ഫൈനലിലെത്തിയെങ്കിലും ഡല്‍ഹി മുംബൈയോട് പരാജയപ്പെട്ടു.

kagisorabada

മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രീത് ബൂംറയാണ് രണ്ടാം സ്ഥാനത്തെത്തിയത്. 15 മത്സരത്തില്‍ നിന്ന് 27 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. സീസണിന്റെ തുടക്കത്തില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതിരുന്ന ബൂംറ പിന്നീട് കത്തികയറുകയായിരുന്നു. രണ്ട് തവണ നാല് വിക്കറ്റ് പ്രകടനം നടത്തിയ ബൂംറയുടെ മികച്ച പ്രകടനം 14 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ്. 6.73 ആയിരുന്നു ബൂംറയുടെ ഇക്കോണമി.

മൂന്നാം സ്ഥാനത്തെത്തിയതും മുംബൈ താരമാണ്. 13ാം സീസണിലൂടെ മുംബൈയിലെത്തിയ കിവീസ് പേസര്‍ ട്രന്റ് ബോള്‍ട്ട് 15 മത്സരത്തില്‍ നിന്ന് 25 വിക്കറ്റാണ് വീഴ്ത്തിയത്. മുംബൈയെ കിരീടത്തിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് ബോള്‍ട്ടിനുണ്ടായിരുന്നത്. 18 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 7.97 ആയിരുന്നു ഇക്കോണമി.

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്റിച്ച് നോക്കിയേയാണ് നാലാം സ്ഥാനക്കാരന്‍. 16 മത്സരത്തില്‍ നിന്ന് 22 വിക്കറ്റാണ് നോക്കിയേ വീഴ്ത്തിയത്. 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ പന്തെന്ന റെക്കോഡ് നോക്കിയേ ഇത്തവണ സ്വന്തം പേരിലാക്കുകയും ചെയ്തു. 8.39 ആണ് ഇക്കോണമി.

അഞ്ചാം സ്ഥാനത്തുള്ളത് ആര്‍സിബിയുടെ സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹാലാണ്. ആദ്യ അഞ്ചിലുള്ള ഏക സ്പിന്നറും അദ്ദേഹമാണ്. 15 മത്സരത്തില്‍ നിന്ന് 21 വിക്കറ്റാണ് ചഹാല്‍ നേടിയത്. 18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 7.08 ആണ് അദ്ദേഹത്തിന്റെ ഇക്കോണമി.

Story first published: Wednesday, December 23, 2020, 9:43 [IST]
Other articles published on Dec 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+