IPL 2020: പിന്‍മാറിയതില്‍ ദുഖമില്ല, വിട്ടുനിന്നതിന്റെ കാരണം തുറന്നുപറഞ്ഞ് സുരേഷ് റെയ്‌ന

യുഎഇയില്‍ നടന്ന ഐപിഎല്ലിന്റെ 13ാം സീസണിനു മുമ്പ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം മാനേജ്‌മെന്റിനെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ച സംഭവമായിരുന്നു സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയുടെ അപ്രതീക്ഷിത പിന്‍മാറ്റം. സിഎസ്‌കെ ടീം യുഎഇയിലെത്തിയ ശേഷം ക്വാറന്റീനില്‍ കഴിയവെയാണ് വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു അദ്ദേഹം നാട്ടിലേക്കു മടങ്ങിയത്. ഇതിനു ശേഷം പിന്‍മാറ്റവുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും വന്നിരുന്നു. കുടുംബപരമായ കാരണങ്ങളാണ് പിന്‍മാറ്റത്തിനു പിറകലെന്നും അതല്ല ടീം മാനേജ്‌മെന്റുമായി ഉടക്കിയാണ് റെയ്‌ന വിട്ടുനിന്നതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഐപിഎല്‍ പിന്‍മാറ്റത്തെക്കുറിച്ച് ഇപ്പോള്‍ മനസ്സുതുറക്കുകയാണ് റെയ്‌ന. അന്നു അങ്ങനെ ചെയ്തതില്‍ തനിക്കു പശ്ചാത്താപമില്ലെന്നും അദ്ദേഹം പറഞ്ഞു.

കുടുംബത്തിന് ആവശ്യമായിരുന്നു

കുടുംബത്തിന് ആവശ്യമായിരുന്നു

എനിക്കു എന്തിനു പശ്ചാത്താപം തോന്നണം? മക്കള്‍ക്കൊപ്പമാണ് ഞാന്‍ സമയം ചെലവഴിച്ചത്, കുടുംബത്തിനു വേണ്ടിയായിരുന്നു അന്ന് അങ്ങനെ ചെയ്യേണ്ടി വന്നത്. കുടുംബത്തിനൊപ്പമുണ്ടാവണമെന്ന് ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. പഞ്ചാബില്‍ വച്ച് അമ്മാവനും കുടുംബാംഗങ്ങള്‍ക്കുമെതിരേ മോഷ്ടാക്കളുടെ ആക്രമണമുണ്ടായിരുന്നു. ആ സമത്തു കുടുംബത്തിന് എന്റെ സാന്നിധ്യം ആവശ്യമായിരുന്നു.

മഹാമാരിയുടെ സമയത്ത് ഞാന്‍ ഒപ്പം വേണമെന്നു ഭാര്യയും ആഗ്രഹിച്ചിരുന്നു. 20 വര്‍ഷമായി ഞാന്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയും ഇതു തുടരാനാവുമെന്ന് എനിക്കറിയാം. എന്നാല്‍ കുടുംബത്തിന് ആവശ്യമുള്ളപ്പോള്‍ നിങ്ങള്‍ അവിടെ ഉണ്ടാവണം. ആ സമയത്ത് ഞാനെടുത്ത ഏറ്റവും ഉചിതമായ തീരുമാനം അതാണെന്നു വിശ്വസിക്കുന്നതായും റെയ്‌ന കൂട്ടിച്ചേര്‍ത്തു.

അതൃപ്തി പ്രകടിപ്പിച്ച് ശ്രീനിവാസന്‍

അതൃപ്തി പ്രകടിപ്പിച്ച് ശ്രീനിവാസന്‍

റെയ്‌നയുടെ പിന്‍മാറ്റത്തില്‍ നേരത്തേ സിഎസ്‌കെ ഉടമയും മുന്‍ ബിസിസിഐ പ്രസിഡന്റായ എന്‍ ശ്രീനിവാസന്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഞാന്‍ ആരെയും ഒരു കാര്യത്തിനും നിര്‍ബന്ധിക്കില്ല. ചിലപ്പോള്‍ വിജയത്തിന്റെ ലഹരി നിങ്ങളുടെ തലയ്ക്കു പിടിക്കും.

ക്രിക്കറ്റര്‍മാര്‍ പഴയ കാലത്തെ പ്രകോപനമായി പെരുമാറുന്ന നടന്‍മാരെപ്പോലെയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒരു കുടുംബം പോലെയാണ്. ടീമുമായി ചേര്‍ന്നു പോവാനാന്‍ സീനിയര്‍ താരങ്ങള്‍ പഠിച്ചതായും റെയ്‌നയുടെ പേര് നേരിട്ടു പരാമര്‍ശിക്കാതെ ശ്രീനിവാസന്‍ തുറന്നടിച്ചിരുന്നു.

സിഎസ്‌കെയക്കു തിരിച്ചടി

സിഎസ്‌കെയക്കു തിരിച്ചടി

മിസ്റ്റര്‍ ഐപിഎല്ലെന്നു വിശേഷിപ്പിക്കപ്പെടുന്ന റെയ്‌നയുടെ അഭാവം കഴിഞ്ഞ സീസണില്‍ സിഎസ്‌കെയ്ക്കു വന്‍ തിരിച്ചടിയായി മാറിയിരുന്നു. ആദ്യമയി കഴിഞ്ഞ തവണ പ്ലേഓഫില്‍ പോലുമെത്താതെയാണ് സിഎസ്‌കെ പുറത്തായത്.

2008ലെ പ്രഥമ സീസണ്‍ മുതല്‍ സിഎസ്‌കെയ്‌ക്കൊപ്പമുള്ള അദ്ദേഹം ടീമിന്റെ ഓള്‍ടൈം റണ്‍സ്‌കോറര്‍ കൂടിയാണ്. 193 ഐപിഎല്‍ മല്‍സരങ്ങളില്‍ നിന്നും 5368 റണ്‍സ് റെയ്‌ന നേടിയിട്ടുണ്ട്. 33.34 ശരാശരിയും 137.11 സ്‌ട്രൈക്ക് റേറ്റുമുള്ള അദ്ദേഹം ഒരു സെഞ്ച്വറിയും 38 ഫിഫ്റ്റികളും തന്റെ പേരില്‍ കുറിച്ചു. സിഎസ്‌കെ രണ്ടു വര്‍ഷം ഐപിഎല്ലില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടപ്പോള്‍ 2016, 17 സീസണുകളില്‍ ഗുജറാത്ത് ലയണ്‍സിന്റെ താരമായിരുന്നു റെയ്‌ന.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, January 2, 2021, 11:03 [IST]
Other articles published on Jan 2, 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X