'ഇവരെ എന്തിന് നിലനിര്‍ത്തി'; ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും നിരാശപ്പെടുത്തിയ നിലനിര്‍ത്തലുകള്‍
മുംബൈ: ഇന്ത്യന്‍പ്രീമിയര്‍ ലീഗിലെ ഓരോ താരലേലത്തിന് മുന്നോടിയായും ടീമുകള്‍ക്ക് താരങ്ങളെ നിലനിര്‍ത്താന്‍ അവസരമുണ്ട്. രോഹിത് ശര്‍മ, വിരാട് കോലി, എംഎസ് ധോണി, ജസ്പ്രീത് ബൂംറ, കീറോണ്‍ പൊള്ളാര്‍ഡ് തുടങ്ങിവയവരൊക്കെ ഐപിഎല്‍ ടീമുകള്‍ സ്ഥിരമായി നിലനിര്‍ത്തുന്ന താരങ്ങളാണ്. ധോണി സിഎസ്‌കെയുടെ നായകനും കോലി ആര്‍സിബിയുടെ നായകനും രോഹിത് മുംബൈയുടെ നായകനുമാണ്. ഐപിഎല്‍ 14ാം സീസണിന് മുന്നോടിയായി താരലേലം ഫെബ്രുവരി 11ന് നടക്കുമെന്നാണ് വിവരം. താരലേലത്തിന് മുമ്പായി ടീമുകള്‍ താരങ്ങളെ നിലനിര്‍ത്തേണ്ടതുണ്ട്. 14ാം സീസണിന് മുന്നോടിയായി ഐപിഎല്ലിലെ മോശം നിലനിര്‍ത്തലുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

സര്‍ഫറാസ് ഖാന്‍ (2018 ആര്‍സിബി)
ഐപിഎല്ലിലൂടെ മധ്യനിര ബാറ്റ്‌സ്മാനെന്ന നിലയില്‍ ശ്രദ്ധപിടിച്ചുപറ്റിയ താരമാണ് സര്‍ഫറാസ് ഖാന്‍. അതിവേഗം റണ്‍സുയര്‍ത്തുന്നതില്‍ മികവ് കാട്ടിയിരുന്ന സര്‍ഫറാസ് ഖാനെ 2018 സീസണില്‍ ആര്‍സിബി നിലനിര്‍ത്തിയത് തെറ്റായ തീരുമാനമായിരുന്നു. 1.75 കോടിക്കാണ് താരത്തെ ആര്‍സിബി നിലനിര്‍ത്തിയത്.എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ താരത്തിന് സാധിച്ചില്ല. ഏഴ് ഇന്നിങ്‌സില്‍ നിന്ന് വെറും 51 റണ്‍സാണ് സര്‍ഫറാസ് ഖാന്‍ നേടിയത്. തൊട്ടടുത്ത സീസണില്‍ ആര്‍സിബി താരത്തെ ഒഴിവാക്കിയപ്പോള്‍ പഞ്ചാബ് സര്‍ഫറാസിനെ ടീമിലെത്തിച്ചു.

പീയൂഷ് ചൗള (2018-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്)
2018ലെ സീസണിലെ പീയൂഷ് ചൗളയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിലനിര്‍ത്തിയത് തെറ്റായ തീരുമാനം ആയിരുന്നു. 4.20 കോടിക്കാണ് ചൗളയെ കെകെആര്‍ നിലനിര്‍ത്തിയത്. എന്നാല്‍ 8.68 ആയിരുന്നു ചൗളയുടെ ഇക്കോണമി. നന്നായി തല്ലുവാങ്ങിയ ചൗളയെ 2019 സീസണിന് ശേഷമാണ് കെകെആര്‍ ഒഴിവാക്കിയത്. അവസാന സീസണില്‍ സിഎസ്‌കെ ചൗളയെ ടീമിലെത്തിച്ചെങ്കിലും താരം നിരാശപ്പെടുത്തി.

പവന്‍ നേഗി (ആര്‍സിബി 2018)
2018സീസണില്‍ ഓള്‍റൗണ്ടര്‍ പവന്‍ നേഗിയെ ആര്‍സിബി നിലനിര്‍ത്തിയും നഷ്ട കച്ചവടം ആയിരുന്നു. 1 കോടി രൂപയ്ക്കായിരുന്നു താരത്തെ നിലനിര്‍ത്തിയത്. ഒമ്പത് മത്സരത്തില്‍ നിന്ന് നാല് വിക്കറ്റ് മാത്രമാണ് താരം നേടിയത്. ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും നിരാശപ്പെടുത്തി. 10.69 എന്ന മോശം ഇക്കോണമി റേറ്റിലായിരുന്നു നേഗിയുടെ ബൗളിങ് പ്രകടനം.

ഡേവിഡ് മില്ലര്‍ (കിങ്‌സ് ഇലവന്‍ പഞ്ചാബ്-2014)
ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഡേവിഡ് മില്ലറെ 2014 സീസണില്‍ പഞ്ചാബ് നിലനിര്‍ത്തിയും നഷ്ട കച്ചവടമായിരുന്നു. പഞ്ചാബിനുവേണ്ടി മികച്ച പ്രകടനം അദ്ദേഹം നടത്തിയിട്ടുണ്ടെങ്കിലും 2014ലില്‍ മില്ലര്‍ നിരാശപ്പെടുത്തി. 12.5 കോടി എന്ന വമ്പന്‍ തുക ലഭിച്ചിട്ടും പണത്തിനൊത്ത മികവ് കാട്ടാന്‍ അദ്ദേഹത്തിനായില്ല. അവസാന സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായിരുന്നു മില്ലര്‍.

സ്റ്റുവര്‍ട്ട് ബിന്നി (രാജസ്ഥാന്‍ റോയല്‍സ് -2014)
രാജസ്ഥാന്‍ റോയല്‍സിനൊപ്പം ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച താരമാണ് സ്റ്റുവര്‍ട്ട് ബിന്നി. എന്നാല്‍ 2014ലെ സീസണില്‍ 5 കോടി രൂപയ്ക്ക് രാജസ്ഥാന്‍ ബിന്നിയെ നിലനിര്‍ത്തിയത് തെറ്റായ തീരുമാനം ആയിരുന്നു. 197 റണ്‍സും ഏഴ് വിക്കറ്റും മാത്രമാണ് താരത്തിന് നേടാനായത്. ഓള്‍റൗണ്ടറെന്ന നിലയില്‍ ബിന്നി ഐപിഎല്ലിലും ഇന്ത്യന്‍ ടീമിലും ചില ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും കരിയര്‍ വിലയിരുത്തുമ്പോള്‍ ആകെയുള്ള പ്രകടനം ശരാശരിയിലും താഴെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications