വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബാറ്റിങ് സ്‌പെഷ്യലിസ്റ്റുകള്‍, എന്നാല്‍ ഐപിഎല്ലില്‍ ഹാട്രിക്കും — അറിയണം ഇവരെ!

കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ ഏപ്രില്‍ 15ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. പുതിയ സീസണിനെ സ്വീകരിക്കാന്‍ സര്‍വസന്നാഹവും സജ്ജമായിരിക്കെയാണ് കൊറോണ പ്രതീക്ഷകളെ തകിടം മറിച്ചെത്തിയത്. ടീമുകളെല്ലാം പരിശീലനം ആരംഭിച്ചിരുന്നെങ്കിലും പിന്നീട് നിര്‍ത്തിവെക്കുകയായിരുന്നു.

ഐപിഎല്‍ ആരംഭിക്കാന്‍ വൈകുമെങ്കിലും ആവേശത്തിന് കുറവുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. യുവതാരങ്ങള്‍ക്ക് ദേശീയ ടീമിലേക്കുള്ള ചവിട്ടുപടിയായ ഐപിഎല്‍ ഇത്തവണ യുവതാരങ്ങള്‍ക്ക് നിര്‍ണ്ണായകമാണ്. ടി20 ലോകകപ്പ് ഈ വര്‍ഷം നടക്കാനിരിക്കെ ടീമിലേക്കെത്താനുള്ള അവസരമാണ് ഐപിഎല്‍.

കുട്ടിക്രിക്കറ്റിന്റെ ആവേശം കാണികളിലേക്കെത്തിക്കുന്ന ഐപിഎല്ലിലെ ഒരു സവിശേഷ റെക്കോഡിനുടമകളായ മൂന്ന് താരങ്ങളാണ്. സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനാണെങ്കിലും ഐപിഎല്ലില്‍ ഹാട്രിക്ക് സ്വന്തമായിട്ടുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഷെയ്ന്‍ വാട്‌സണ്‍

ഷെയ്ന്‍ വാട്‌സണ്‍

ഓസ്‌ട്രേലിയയുടെ കരുത്തുറ്റ ഓള്‍റൗണ്ടറാണ് ഷെയ്ന്‍ വാട്‌സണ്‍. ദേശീയ ടീമിനുവേണ്ടി ഓപ്പണിങ് ബാറ്റും ബൗളും ചെയ്തിട്ടുള്ള താരം. ലോക ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടര്‍മാരുടെ പട്ടികയെടുത്താല്‍ മുന്‍നിരയിലാവും വാട്‌സണിന്റെ സ്ഥാനം. എന്നാല്‍ ബൗളിങ്ങിനെക്കാള്‍ ബാറ്റ്‌സ്മാനെന്ന നിലയിലാണ് വാട്‌സണ്‍ കൂടുതല്‍ തിളങ്ങിയിട്ടുള്ളത്. ഐപിഎല്ലിലും ശ്രദ്ധേയ പ്രകടനം പുറത്തെടുത്തിട്ടുള്ള വാട്‌സണ്‍ ഐപിഎല്ലില്‍ ഹാട്രിക്ക് നേടിയിട്ടുണ്ട്.

2014ല്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി കളിക്കവെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് വാട്‌സണ്‍ ഹാട്രിക്ക് നേടിയത്. തന്റെ ആദ്യ ഓവറിലെ അവസാന പന്തില്‍ ശിഖര്‍ ധവാനെ മടക്കിയ വാട്‌സണ്‍ തന്റെ അടുത്ത ഓവറിലെ ആദ്യ രണ്ട് പന്തിലും വിക്കറ്റ് നേടിയാണ് ഹാട്രിക്ക് സ്വന്തമാക്കിയത്.

134 ഐപിഎല്‍ മത്സര പരിചയമുള്ള വാട്‌സണ്‍ 3575 റണ്‍സും 92 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.നാല് ഐപിഎല്‍ സെഞ്ച്വറിയും 19 അര്‍ധ സെഞ്ച്വറിയും വാട്‌സണിന്റെ അക്കൗണ്ടിലുണ്ട്.

യുവരാജ് സിങ്

യുവരാജ് സിങ്

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് ബാറ്റ്‌സ്മാനെന്ന നിലയിലാണ് കൂടുതല്‍ തിളങ്ങിയിട്ടുള്ളതെങ്കിലും നിര്‍ണ്ണായക ഘട്ടത്തില്‍ പന്തുകൊണ്ടും താരം ടീമിന് കരുത്തേകാറുണ്ട്. 2011ലെ ഇന്ത്യയുടെ ഏകദിന ലോകകപ്പ് കിരീടം യുവരാജിന്റെ ഓള്‍റൗണ്ട് പ്രകടനത്തിന് ഉത്തമ ഉദാഹരണമാണ്. ഐപിഎല്ലില്‍ ഹാട്രിക്ക് നേടിയ ബാറ്റ്‌സ്മാന്‍മാരുടെ റെക്കോഡിലും യുവരാജുണ്ട്.

2009ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനുവേണ്ടി കളിക്കവെയാണ് താരത്തിന്റെ നേട്ടം.റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ റോബിന്‍ ഉത്തപ്പയേയും ജാക്‌സ് കാലിസിനെയും തുടര്‍ച്ചയായി പുറത്താക്കിയ യുവരാജ് തന്റെ അടുത്ത ഓവറിലെ ആദ്യ പന്തില്‍ മാര്‍ക്ക് ബൗച്ചറെ പുറത്താക്കിയാണ് ഹാട്രിക്ക് നേടിയത്.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും മുംബൈ ഇന്ത്യന്‍സിന്റെയും ബാറ്റിങ് നട്ടെല്ലായ രോഹിത് ബാറ്റ്‌സ്മാനെന്ന നിലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട് കഴിഞ്ഞു. ഹിറ്റ്മാനെന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന രോഹിത് 2009ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനുവേണ്ടിയാണ് ഹാട്രിക്ക് നേടിയത്. മുംബൈ ഇന്ത്യന്‍സിനെതിരെയായിരുന്നു നേട്ടം. അഭിഷേക് നായര്‍, ഹര്‍ഭജന്‍ സിങ്, ജെ പി ഡുമിനി എന്നിവരെയാണ് രോഹിത് പുറത്താക്കിയത്. നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനാണ് രോഹിത്.

Story first published: Saturday, March 14, 2020, 10:05 [IST]
Other articles published on Mar 14, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X