വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020- വെറുതെയല്ല മുംബൈ അഞ്ചാം കിരീടം നേടിയത്! അറിയാം പ്രധാന കാരണങ്ങള്‍

ഫൈനലില്‍ ഡല്‍ഹിയെ മുംബൈ തുരത്തുകയായിരുന്നു

ഐപിഎല്ലിലെ മാത്രമല്ല ലോകത്തിലെ ഏറ്റവും മികച്ച ടി20 ടീം തങ്ങളുടേതാണണെന്ന് അടിവരയിട്ടു കൊണ്ടായിരുന്നു അറേബ്യന്‍ മണ്ണിലെ സുല്‍ത്താന്മാരായി മുംബൈ ഇന്ത്യന്‍സ് അവരോധിക്കപ്പെട്ടത്. കന്നി ഫൈനല്‍ കളിച്ച ഡല്‍ഹി ക്യാപ്പിറ്റല്‍സ് തങ്ങള്‍ക്കു പറ്റിയ എതിരാളികളല്ലെന്നു അവര്‍ കാണിച്ചു തരികുകയും ചെയ്തു. കാര്യമായ വെല്ലുവിളിയില്ലാതെ, ഏകപക്ഷീയമായി തന്നെയായിരുന്നു മുംബൈയുടെ അഞ്ചാം കിരീടമെന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല.
ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മുംബൈ ടീം കൂടിയാണ് ഇത്തവണത്തേത് എന്ന് എല്ലാവരും ഒരേ സ്വരത്തോടെ പറയുന്നു. കാരണം ദുര്‍ബലമെന്നു പറയാവുന്ന ഒരു കണ്ണി പോലും മുംബൈ നിരയില്‍ നമുക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. എല്ലാവരും മാച്ച് വിന്നര്‍മാര്‍. അതുകൊണ്ടു തന്നെയാണ് ഈ ടീമിന് ടി20 ലോകകപ്പ് നേടാന്‍ കഴിയുമെന്ന് മൈക്കല്‍ വോന്‍ ചൂണ്ടിക്കാട്ടിയത്. മുംബൈ അഞ്ചാം കിരീടമുയര്‍ത്താനുള്ള പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.

IPL 2020 - How Mumbai Indians achieved the ‘fantastic five’ | Oneindia Malayalam
തുറുപ്പുചീട്ടായി ബോള്‍ട്ട്

തുറുപ്പുചീട്ടായി ബോള്‍ട്ട്

ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ നിന്നും ഈ സീസണില്‍ മുംബൈയിലെത്തിയ ന്യൂസിലാന്‍ഡ് സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട് ഇത്രയും വലിയ ഇംപാക്ടുണ്ടാക്കുമെന്ന് ആരും കരുതിക്കാണില്ല. ബോള്‍ട്ടിനെ മുംബൈയ്ക്കു വിട്ടുകൊടുത്തത് എത്ര വലിയ അബദ്ധമായിപ്പോയെന്നു ഡല്‍ഹി ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവും.
മുംബൈ ആഗ്രഹിച്ചതു പോലെ തന്നെ ബോള്‍ട്ട് തുടക്കത്തില്‍ തന്നെ ടീമിന് ബ്രേക്ക്ത്രൂകള്‍ നല്‍കി. ഈ സീസണില്‍ ആദ്യ ഓവറില്‍ മാത്രം അദ്ദേഹം വീഴ്ത്തിയത് എട്ടു വിക്കറ്റുകളാണ്. ഇതൊരു റെക്കോര്‍ഡ് കൂടിയാണ്. 15 മല്‍സരങ്ങളില്‍ നിന്നും ബോള്‍ട്ട് വീഴ്ത്തിയത് 25 വിക്കറ്റുകളാണ്.

ഇഷാന്റെ പ്രകടനം

ഇഷാന്റെ പ്രകടനം

യുവ താരം ഇഷാന്‍ കിഷന്റെ കരിയറിലെ ഏറ്റവും മികച്ച ഐപിഎല്ലായി മാറിയിരിക്കുകയാണ് ഈ സീസണ്‍. വളരെ പക്വതയോടെ, അതോടൊപ്പം ആക്രമണോത്സുകതയോടെ കളിച്ച ഇഷാന്‍ ഏതു പൊസിഷനില്‍ കളിക്കാനും താന്‍ മിടുക്കനാണെന്നു തെളിയിച്ചു. കരിയറിലാദ്യമായി അദ്ദേഹം ഇത്തവണ 500 റണ്‍സ് പിന്നിടുകയും ചെയ്തു. ഈ സീസണില്‍ കൂടുതല്‍ സിക്‌റുകള്‍ നേടിയ താരം ഇഷാനായിരുന്നു.
ക്രിസ് ഗെയ്ല്‍, എബി ഡിവില്ലിയേഴ്‌സ്, കരെണ്‍ പൊള്ളാര്‍ഡ്, ആന്ദ്രെ റസ്സല്‍ തുടങ്ങിയ വമ്പന്‍മാര്‍ വാഴുന്ന ഐപിഎല്ലിലാണ് ഇതുവരെ ദേശീയ ടീമിനായി കളിച്ചിട്ടില്ലാത്ത ഇഷാന്‍ സിക്‌സര്‍ കിങായി മാറിയത്.

മലിങ്കയില്ലെങ്കിലും മുംബൈ ഓക്കെ

മലിങ്കയില്ലെങ്കിലും മുംബൈ ഓക്കെ

ശ്രീലങ്കയുടെ പേസ് ഇതിഹാസം ലസിത് മലിങ്ക ഈ സീസണിനു മുമ്പ് പിന്‍മാറിയപ്പോള്‍ അത് മുംബൈയ്ക്കു കനത്ത തിരിച്ചടിയായി മാറുമെന്നായിരുന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. എന്നാല്‍ മലിങ്കയില്ലെങ്കിലും തങ്ങള്‍ക്കു ഒന്നും സംഭവിക്കില്ലെന്ന് മുംബൈ കിരീടവിജയത്തതോടെ കാണിച്ചുതന്നു.
ജസ്പ്രീത് ബുംറ- ട്രെന്റ് ബോള്‍ട്ട് കോമ്പിനേഷന്റെ അവിശ്വസനീയ ബൗളിങ് പ്രകടനം മലിങ്കയുടെ അഭാവം നികത്താന്‍ മുംബൈയെ സഹായിക്കുകയായിരുന്നു. ഇരുവര്‍ക്കും പിന്തുണയുമായി ജെയിംസ് പാറ്റിന്‍സണ്‍, നതാന്‍ കൂള്‍ട്ടര്‍ നൈല്‍ തുടങ്ങിയ ഓസീസ് പേസര്‍മാരുമുണ്ടായിരുന്നു. പാറ്റിന്‍സണ്‍ 11ഉം കൂള്‍ട്ടര്‍നൈല്‍ അഞ്ചു വിക്കറ്റുകളാണ് വീഴ്ത്തിയത്.

കരുത്തുറ്റ മധ്യനിര

കരുത്തുറ്റ മധ്യനിര

ഓപ്പണിങ് പാളിയാലും ഇതു നികത്താന്‍ ശേഷിയുള്ള മധ്യനിര ബാറ്റിങ് ലൈനപ്പ് ഇത്തവണ മുംബൈയ്ക്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ മികച്ച തുടക്കം ലഭിച്ചില്ലെങ്കിലും അത് മുംബൈയ്്‌ക്കൊരു ക്ഷീണമായില്ല. സൂര്യകുമാര്‍ യാദവ് (16 മല്‍സരം, 480 റണ്‍സ്), ഇഷാന്‍ കിഷന്‍ (14 മല്‍സരം, 516 റണ്‍സ്) എന്നിവരാണ് മുംബൈയുടെ മധ്യനിര ബാറ്റിങിന്റെ നട്ടെല്ലായി മാറിയത്.
ഈ സീസണില്‍ മറ്റു ടീമുകള്‍ക്കൊന്നും മുംബൈയുടേത് പോലെ വിശ്വസിക്കാവുന്ന മധ്യനിര ബാറ്റിങ് ലൈനപ്പ് ഇല്ലായിരുന്നുവെന്നു കാണാന്‍ സാധിക്കും.

Story first published: Wednesday, November 11, 2020, 17:11 [IST]
Other articles published on Nov 11, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X