വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ബയോ ബബ്ള്‍ ലംഘിച്ചാല്‍ പണി പാളും- പിഴ ഒരു കോടി! താരത്തെ പുറത്താക്കും

സിഎസ്‌കെ താരം കെഎം ആസിഫ് ബയോ ബബ്ള്‍ ലംഘിച്ചതായി കണ്ടെത്തിയിരുന്നു

ഐപിഎല്ലിന്റെ ഈ സീസണ്‍ കര്‍ശന മാര്‍നിര്‍ദേശങ്ങളോടെയാണ് യുഎഇയില്‍ നടന്നു കൊണ്ടിരിക്കുന്നത്. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രധാനമാണ് ബയോ ബബ്ള്‍. ടൂര്‍ണമെന്റ് ആരംഭിച്ചതു മുതല്‍ ഓരോ ടീമിലെയുംമ കളിക്കാര്‍ പ്രത്യേകം ബയോ ബബ്‌ളിന്റെ ഭാഗമാണ്. ഇനി ഐപിഎല്‍ അവസാനിക്കുന്നതു വരെ ഇതു പോലെ തന്നെ തുടരുകയും ചെയ്യും. ബയോ ബബ്‌ളില്‍ നിന്നും ആര്‍ക്കും പുറത്ത് കടക്കാനോ, പുറമേ നിന്നും ആര്‍ക്കും അകത്തേക്കു പ്രവേശിക്കാനോ അനുമതിയില്ല.

IPL 2020: സൂപ്പര്‍ ഫാസ്റ്റ് ആര്‍ച്ചര്‍, 20ല്‍ 16ഉം രാജസ്ഥാന്‍ പേസറുടേത്! മാനം കാത്ത് സെയ്‌നിIPL 2020: സൂപ്പര്‍ ഫാസ്റ്റ് ആര്‍ച്ചര്‍, 20ല്‍ 16ഉം രാജസ്ഥാന്‍ പേസറുടേത്! മാനം കാത്ത് സെയ്‌നി

IPL 2020: ഷാര്‍ജയില്‍ റണ്‍ മഴ, ദുബായില്‍ വിക്കറ്റ് മഴ, അബുദാബിയില്‍? വേദികളുടെ 'സ്വഭാവമറിയാം'IPL 2020: ഷാര്‍ജയില്‍ റണ്‍ മഴ, ദുബായില്‍ വിക്കറ്റ് മഴ, അബുദാബിയില്‍? വേദികളുടെ 'സ്വഭാവമറിയാം'

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മലയാളി പേസര്‍ കെഎം ആസിഫ് ബയോ ബബ്ള്‍ ലംഘിച്ചതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് മനപ്പൂര്‍വ്വമല്ലെന്നും അബദ്ധത്തില്‍ സംഭവിച്ചതാണെന്നുമാണ് സിഎസ്‌കെയുടെ വിശദീകരണം. ടൂര്‍ണമെന്റില്‍ നിന്നും പുറത്താക്കലടക്കം ശക്തമായ ശിക്ഷാ നടപടിയാണ് ബയോ ബബ്ള്‍ ലംഘിക്കുന്നവരെ കാത്തിരിക്കുന്നത്. ഇതിനെക്കുറിച്ച് എട്ടു ഫ്രാഞ്ചൈസികള്‍ക്കും ബിസിസിഐ ഇമെയില്‍ അയച്ചു കഴിഞ്ഞു.

താരങ്ങള്‍ക്കെതിരേയുള്ള നടപടി

താരങ്ങള്‍ക്കെതിരേയുള്ള നടപടി

ബയോ ബബ്‌ളില്‍ നിന്നും ഇതു ലംഘിച്ച് പുറത്തു കടക്കുന്ന താരം നിര്‍ബന്ധമായും ആറു ദിവസം ക്വാറന്റീനില്‍ കഴിയണമെന്ന് ബിസിസിഐ ആവശ്യപ്പെടുന്നു.
രണ്ടാം തവണയും ഇതേ തെറ്റ് ആവര്‍ത്തിക്കുകയാണെങ്കില്‍ ആറു ദിവസത്തെ ക്വാറന്റീനൊപ്പം ഈ താരത്തെ ഒരു കളിയില്‍ വിലക്കുകയും ചെയ്യും. മൂന്നാം തവണയും ഇത് തുടര്‍ന്നാല്‍ താരത്തെ ഐപിഎല്ലില്‍ നിന്നും പുറത്താക്കും. പകരക്കാരനെ ഉള്‍പ്പെടുത്താന്‍ അനുവദിക്കുകയുമില്ല.

60,000 രൂപ പിഴയടയ്ക്കണം

60,000 രൂപ പിഴയടയ്ക്കണം

കൊവിഡ് 19 ടെസ്റ്റ് മിസ്സാക്കുകയോ ജിപിഎസ് ട്രാക്കര്‍ ധരിക്കാതിരിക്കുകയോ, ദിനംപ്രതിയുള്ള ഹെല്‍ത്ത് പാസ്‌പോര്‍ട്ട് മുഴുമിക്കാതിരിക്കുകയോ ചെയ്യുന്ന താരത്തിന് 60,000 രൂപ പിഴയടയ്‌ക്കേണ്ടി വരും. ടീം ഒഫീഷ്യല്‍സ്, താരങ്ങള്‍ക്കൊപ്പമെത്തിയ കുടുംാബാംഗങ്ങള്‍ എന്നിവര്‍ക്കും ഇതേ നിയമം ബാധകമാണ്.
ടൂര്‍ണമെന്റിനിടെ ഓരോ അഞ്ചു ദിവസം കൂടുമ്പോഴും മുഴുവന്‍ താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫുമാരും കൊവിഡ്-19 ടെസ്റ്റിനു വിധേയരാവുകയും വേണം.

ഫ്രാഞ്ചൈസികള്‍ക്കും തിരിച്ചടി

ഫ്രാഞ്ചൈസികള്‍ക്കും തിരിച്ചടി

താരങ്ങള്‍ക്കു മാത്രമല്ല ഫ്രാഞ്ചൈസികള്‍ക്കും കനത്ത ആഘാതമായിരിക്കും ബയോ ബബ്ള്‍ ലംഘനമുണ്ടായാല്‍ നേരിടേണ്ടി വരിക. ബയോ ബബ്‌ളിലേക്കു പ്രവേശിക്കുന്ന ഏതൊരു വ്യക്തിയെയും താരങ്ങുമായും സപ്പോര്‍ട്ട് സ്റ്റാഫുമാരുമായും സംവദിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ ആദ്യത്തെ തെറ്റിന് ഒരു കോടി രൂപയാണ് പിഴയായി ഫ്രാഞ്ചൈസി നല്‍കേണ്ടി വരിക.
രണ്ടാം തവണയും ഇതേ തെറ്റ് ആവര്‍ത്തിച്ചാല്‍ ഈ ഫ്രാഞ്ചൈസിയുടെ ഒരു പോയിന്റ് വെട്ടിക്കുറയ്ക്കും. മൂന്നാമതും തെറ്റ് ആവര്‍ത്തിക്കുകയാണെങ്കില്‍ രണ്ടു പോയിന്റും ഈ ഫ്രാഞ്ചൈസിക്കു നഷ്ടാവും.
ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ വീണ്ടും വീണ്ടും ലംഘിച്ചാല്‍ ഈ ഫ്രാഞ്ചൈസിക്കെതിരേ ബിസിസിഐ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്യും.

Story first published: Thursday, October 1, 2020, 19:27 [IST]
Other articles published on Oct 1, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X