ഐപിഎല്‍: ഉദ്ഘാടനച്ചടങ്ങുകളില്‍ മാറ്റം... വേദിയും മാറ്റി, ബഡ്ജറ്റും വെട്ടിച്ചുരുക്കി

Written By:

ദില്ലി: ഏപ്രിലില്‍ ആരംഭിക്കുന്ന ഐപിഎല്ലിന്റെ ഉദ്്ഘാനച്ചടങ്ങുകളിലും വേദിയിലും മാറ്റം വരുത്തി. നേരത്തേ ഏപ്രില്‍ ആറിനായിരുന്നു ഉദ്ഘാടനച്ചടങ്ങ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇനി തൊട്ടടുത്ത ദിവസമായിരിക്കും ചടങ്ങുകള്‍ അരങ്ങേറുക. സുപ്രീം കോടതി നിയമിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സിന്റെ (സിഒഎ) നിര്‍ദേശത്തെ തുടര്‍ന്നാണിത്. ഉദ്ഘാടനച്ചടങ്ങിനു നേരത്ത നിശ്ചയിച്ചിരുന്ന ബഡ്ജറ്റില്‍ നിന്നും സിഒഎ 20 കോടി വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

പുതിയ ലുക്ക്, പുതിയ മിഷന്‍... ടീം ഇന്ത്യ വീണ്ടുമിറങ്ങുന്നു, എതിരാളി ലങ്ക

ഐപിഎല്‍: ഇതാണ് കളി... അവസാന പന്ത് വരെ സസ്‌പെന്‍സ്!! 'ചേസിങ് തമ്പുരാനായി' രോഹിത്

ഗ്ലാഡിയേറ്റര്‍ ലുക്കില്‍ വിന്റേജ് ധോണി... ആരാധകര്‍ക്ക് നൊസ്റ്റാള്‍ജിയ, വൈറലായി വീഡിയോ

1

നേരത്തേ ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യയിലായിരുന്നു ഉദ്ഘാടനച്ചടങ്ങുകളുടെ വേദിയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലേക്കു മാറ്റുകയും ചെയ്തു. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് വാംഖഡെ സ്റ്റേഡിയത്തില്‍
ഉദ്ഘാടന മല്‍സരം. ഈ കളിക്കു മുമ്പായിട്ടാവും ഉദ്ഘാടനച്ചടങ്ങുകള്‍ നടക്കുക.

2

നേരത്തേ ഐപിഎല്‍ ഭരണസമിതി അംഗീകരിച്ചതിനെ തുടര്‍ന്നു ഉദ്ഘാടനച്ചടങ്ങുകള്‍ക്കായി 50 കോടി രൂപയായിരുന്നു നീക്കി വച്ചിരുന്നത്. എന്നാല്‍ സിഒഎയുടെ പുതിയ നിര്‍ദേശമനുസരിച്ച് 30 കോടി മാത്രമേ ഉദ്ഘാടനച്ചടങ്ങുകള്‍ക്കായി ലഭിക്കുകയുള്ളൂ. ഉദ്ഘാടനച്ചടങ്ങുകളും വേദിയും മാറ്റിയതൊഴിച്ചാല്‍ ഐപിഎല്ലില്‍ മറ്റുള്ളവയെല്ലാം നേരത്തേ തീരുമാനിച്ച പ്രകാരം തന്നെ നടക്കും.

Story first published: Tuesday, March 6, 2018, 8:57 [IST]
Other articles published on Mar 6, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍