പതിനൊന്നാം ഐപിഎല്ലിന് വര്‍ണോജ്വലമായ തുടക്കം; ഇനി ക്രിക്കറ്റിന്റെ വിസ്മയ രാവുകള്‍

Written By:
IPL 2018 : ഐപിഎല്ലിന് പ്രൗഢഗംഭീര തുടക്കം | Oneindia Malayalam

മുംബൈ: ലോക ക്രിക്കറ്റിന് പുതിയ ദിശമാറ്റം നല്‍കിയ ഐപിഎല്‍ ടൂര്‍ണമെന്റിന്റെ പതിനൊന്നാം പതിപ്പിന് സ്വപ്‌ന സമാനമായ തുടക്കം. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിന് ബോളിവുഡിലെയും ക്രിക്കറ്റിലെയും സൂപ്പര്‍ താരങ്ങള്‍ മിഴിവേകി. ഇനി ഒന്നരമാസത്തോളം ക്രിക്കറ്റിന്റെ വിസ്മയ രാവുകളാണ് ആരാധകര്‍ക്കായി കാത്തിരിക്കുന്നത്.
ഒരുമണിക്കൂറിലധികം നീണ്ടുനിന്ന ഉദ്ഘാടന ചടങ്ങില്‍ ബോളിവുഡ് താരങ്ങളായ ഋത്വിക് റോഷന്‍, പ്രഭുദേവ, വരുണ്‍ ധവാന്‍, ബോളിവുഡിലെ പ്രമുഖ നടിയായ ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, തെന്നിന്ത്യന്‍ സിനിമകളിലെ ഗ്ലാമര്‍താരം തമന്ന തുടങ്ങിയവര്‍ കാണികള്‍ക്ക് വിരുന്നൊരുക്കി.

1

ബിസിസിഐയുടെ നേതൃത്വത്തിലൊരുക്കുന്ന ടി20 ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തനായി കോടികളാണ് പൊടിപൊടിച്ചത്. ആകാശത്ത് വര്‍ണ വിസ്മയം തീര്‍ത്ത വെടിക്കെട്ടുകളും ബോളിവുഡ് താരങ്ങളുടെ സാന്നിധ്യവും കൂടാതെ ക്രിക്കറ്റ് ലോകത്തെ മുന്‍ കളിക്കാരും രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരുമെല്ലാം വാംഗഡെ സ്റ്റേഡിയത്തിലെത്തിയിരുന്നു.
പരമ്പരാഗത വേഷങ്ങളണിഞ്ഞെത്തിയ കലാകാരന്മാര്‍ അണിനിരന്ന വാദ്യഘോഷത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.

പിന്നീട് ബോളിവുഡ് താരങ്ങളായ വരുണ്‍ ധവാന്‍, നൃത്ത വിസ്മയം പ്രഭുദേവ, ഋത്വിക് റോഷന്‍ എന്നിവര്‍ ബോളിവുഡ് ഗാനങ്ങള്‍ക്കൊപ്പം ചുവടുവെച്ചു. ഗ്ലാമര്‍ വേഷങ്ങളിലെത്തിയ തമന്ന, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ കാണികളെ ഹരം പിടിപ്പിക്കുന്ന നൃത്തവുമായാണ് വേദിയില്‍ നിറഞ്ഞത്.ഗായകന്‍ മിഖ സിങ്ങാകട്ടെ തന്റെ പ്രസിദ്ധങ്ങളായ ഗാനങ്ങളുമായി ആരാധകരെ കൈയ്യിലെടുത്തു.

നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലാണ് പതിനൊന്നാം സീസണിലെ കന്നിയങ്കം. ഇരു ടീമുകളിലെയും കളിക്കാരെല്ലാം ഉദ്ഘാടന ചടങ്ങിലും സന്നിഹിതരായിരുന്നു. ഉദ്ഘാടന ചടങ്ങുകള്‍ക്കിടെ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ചാമ്പ്യന്‍മാരുടെ ട്രോഫിയുമായി വേദിയിലെത്തി കാണികളെ അഭിസംബോധന ചെയ്യുകയും ചെയ്തു.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, April 7, 2018, 15:30 [IST]
Other articles published on Apr 7, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍