വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: പേരില്‍ വമ്പന്‍മാര്‍... പക്ഷെ ആര്‍ക്കും വേണ്ട!! ഇവരാവുമോ ഫ്‌ളോപ്പുകള്‍

27, 28 തിയ്യതികളിലാണ് ഐപിഎല്‍ താരലേലം നടക്കുന്നത്

By Manu

മുംബൈ: രാജ്യം ഐപിഎല്ലിന്റെ ആവേശത്തിലേക്ക് പതിയെ മാറിക്കൊണ്ടിരിക്കുകയാണ്. ടൂര്‍മെന്റിന് ഇനിയും രണ്ടു മാസത്തിലേറെ സമയമുണ്ടെങ്കിലും ടീമുകളും ആരാധകരുമെല്ലാം ഇപ്പോള്‍ തന്നെ തയ്യാറെടുപ്പ് തുടങ്ങി. ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് തുടങ്ങിയ മുന്‍ ചാംപ്യന്‍മാര്‍ കൂടി തിരിച്ചുവരുന്നതിനാല്‍ ഈ സീസണിലെ ടൂര്‍ണമെന്റിന്റെ ഗ്ലാമര്‍ വര്‍ധിക്കുന്നുണ്ട്.

ജനുവരി 27, 28 തിയ്യതികളില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ ലേലത്തിനു മുന്നോടിയായി അവസാന വട്ട പദ്ധതി തയ്യാറാക്കുകയാണ് ഫ്രാഞ്ചേസികള്‍. ഏതൊക്കെ താരങ്ങള്‍ അടുത്ത സീസണില്‍ തങ്ങളുടെ ടീമിലുണ്ടാവണമെന്നും ഇവര്‍ക്കായുള്ള നീക്കം പരാജയപ്പെട്ടാല്‍ പകരം ആരെ ടീമിലെത്തിക്കണമെന്നുമൊക്കെ ഫ്രാഞ്ചൈസികള്‍ കണക്കുകൂട്ടലുകള്‍ നടത്തുകയാണ്. ലോക ക്രിക്കറ്റില്‍ ഇതിനകം തങ്ങളുടെ പ്രതിഭ തെളിയിച്ചു കഴിഞ്ഞിട്ടും ഐപിഎല്ലിനു വേണ്ടാത്ത കളിക്കാര്‍ ഇത്തവണയുമുണ്ടാവും. ആരൊക്കെയാവും ഐപിഎല്ലിലെ ഈ ബിഗ് ഫ്‌ളോപ്പുകളെന്ന് പ്രവചിക്കുക അസാധ്യമാണ്. എങ്കിലും ഐപിഎല്ലില്‍ ഫ്രാഞ്ചൈസികള്‍ താല്‍പ്പര്യം കാണിക്കാന്‍ സാധ്യതയില്ലാത്ത അഞ്ചു പ്രമുഖ താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

 ലസിത് മലിങ്ക

ലസിത് മലിങ്ക

തന്റെ വ്യത്യസ്തയാര്‍ന്ന ബൗളിങ് ആക്ഷനിലൂടെ ലോക ക്രിക്കറ്റിലെ തന്നെ അദ്ഭുതമായി മാറിയ താരമാണ് ലങ്കന്‍ പേസര്‍ ലസിത് മലിങ്ക. മലിങ്കയുടെ യോര്‍ക്കറുകള്‍ ഒരു കാലത്ത് ബാറ്റ്‌സ്മാന്‍മാരുടെ പേടിസ്വപ്‌നമായിരുന്നു. എന്നാല്‍ മലിങ്കയ്ക്ക് ഇപ്പോള്‍ പഴയ ആ മാജിക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു.
കരിയറിന്റെ അവസാനത്തിലേക്ക് നീങ്ങുന്ന താരത്തെ ഐപിഎല്ലില്‍ ഏതെങ്കിലും ടീമുകള്‍ വാങ്ങുമോയെന്ന കാര്യം സംശയമാണ്. മലിങ്കയെ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയിരുന്നില്ല. ഐപിഎല്ലില്‍ 110 മല്‍സരങ്ങളില്‍ നിന്നും 154 വിക്കറ്റുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.
ഫിറ്റ്‌നസ് ഇല്ലായ്മയും മോശം ഫോമും കാരണം കുറച്ചു കാലമായി ക്രിക്കറ്റില്‍ നിന്നും പുറത്തായ മലിങ്കയെ ടീമിലെത്തിച്ച് റിസ്‌ക്ക് ഏറ്റെടുക്കാന്‍ ഫ്രാഞ്ചൈസികള്‍ തയ്യാറാവണമെന്നില്ല.

ഇഷാന്ത് ശര്‍മ

ഇഷാന്ത് ശര്‍മ

ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമില്‍ സ്ഥാനം നഷ്ടമായ ഇഷാന്ത് ശര്‍മയുടെയും ഐപിഎല്‍ ഭാവി അനിശ്ചിതത്വത്തിലാണ്. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായിരുന്നു ഇഷാന്ത്. ലേലത്തില്‍ ഇഷാന്തിനെ വാങ്ങാന്‍ ഒരു ഫ്രാഞ്ചൈസിയും താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഒടുവില്‍ മുരളി വിജയ്ക്കു പകരമാണ് താരത്തെ പഞ്ചാബ് തങ്ങളുടെ കൂടാരത്തിലെത്തിച്ചത്.
ഈ സീസണിലെ ഐപിഎല്ലിലും ഏതെങ്കിലും ഫ്രാഞ്ചൈസി ഇഷാന്തിനെ വാങ്ങാനുള്ള സാധ്യത വിരളമാണ്. 76 മല്‍സരങ്ങളില്‍ നിന്നും 59 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്.

ഡെയ്ല്‍ സ്റ്റെയ്ന്‍

ഡെയ്ല്‍ സ്റ്റെയ്ന്‍

ലോക ക്രിക്കറ്റലിലെ ഏറ്റവും അപകടകാരിയായ പേസര്‍മാരിലൊരാളായ ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്‌നിനും ഐപിഎല്‍ ലേലത്തില്‍ ഡിമാന്റുണ്ടാവാന്‍ സാധ്യതയില്ല. തുടര്‍ച്ചയായ പരിക്കുകള്‍ താരത്തിന്റെ കരിയറിനു തന്നെ ഭീഷണിയായിക്കഴിഞ്ഞു. മല്‍സരത്തിനിടെ ഏറെ നേരം ഫീല്‍ഡ് ചെയ്യാന്‍ പോലും സാധിക്കാതെ സ്‌റ്റെയ്ന്‍ പലപ്പോഴും കളംവിടുന്നത് സ്ഥിരം കാഴ്ചയാണ്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലുടെയാണ് സ്റ്റെയ്ന്‍ തിരിച്ചെത്തിയത്. എന്നാല്‍ ഒന്നാം ടെസ്റ്റിന്റെ രണ്ടാംദിനം പരിക്കേറ്റ താരം പരമ്പരയിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ നിന്നും പുറത്തായിക്കഴിഞ്ഞു.
ഐപിഎല്ലില്‍ ഇതുവരെ 90 മല്‍സരങ്ങളില്‍ നിന്നും 92 വിക്കറ്റുകളാണ് സ്റ്റെയ്ന്‍ ഇതുവരെ നേടിയത്.

ആഞ്ചലോ മാത്യൂസ്

ആഞ്ചലോ മാത്യൂസ്

ശ്രീലങ്കയുടെ പുതിയ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ആഞ്ചലോ മാത്യൂസിനെയും ഐപിഎല്‍ ലേലത്തില്‍ ഫ്രാഞ്ചൈസികള്‍ പരിഗണിക്കാന്‍ സാധ്യതയില്ല. പരിക്ക് തന്നെയാണ് മാത്യൂസിനും തടസ്സമാവുന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റിലേതു പോലെ ഐപിഎല്ലില്‍ വലിയൊരു ചലനം സൃഷ്ടിക്കാനും സാധിച്ചിട്ടില്ലെന്നതും അദ്ദേഹത്തിനു തിരിച്ചടിയാണ്.
ഐപിഎല്ലില്‍ ഇതുവരെ 49 മല്‍സരങ്ങള്‍ കളിച്ച മാത്യൂസിന് നേടാനായത് 724 റണ്‍സ് മാത്രമാണ്. ടി20യില്‍ വളരെ മോശമെന്ന് പറയാവുന്ന 23.25ആണ് താരത്തിന്റെ ബാറ്റിങ് ശരാശരി.

ഇയാന്‍ മോര്‍ഗന്‍

ഇയാന്‍ മോര്‍ഗന്‍

ഇംഗ്ലണ്ടിന്റെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ ഇയാന്‍ മോര്‍ഗന് ഐപിഎല്ലില്‍ ഇതുവരെ തന്റെ 'തനിനിറം' കാണിക്കാനായിട്ടില്ല. ഏകദിനത്തില്‍ മികച്ച ബാറ്റ്‌സ്മാനെന്ന് പല വട്ടം തെളിയിച്ച മോര്‍ഗന് പക്ഷെ കുട്ടി ക്രിക്കറ്റില്‍ ശ്രദ്ധേയമായ പ്രകടനങ്ങളൊന്നും കാഴ്ചവയ്ക്കാനും കഴിഞ്ഞിട്ടില്ല. രണ്ടും കൂടി കൂട്ടി വായിക്കുമ്പോള്‍ ലേലത്തില്‍ മോര്‍ഗനെ വാങ്ങാന്‍ ഒരു ടീമിനും താല്‍പ്പര്യമുണ്ടാവില്ലെന്ന് വ്യക്തം.
ഐപിഎല്ലില്‍ ഇതുവരെ 52 മല്‍സങ്ങളാണ് മോര്‍ഗന്‍ കളിച്ചത്. വെറും 21.35 മാത്രമാണ് താരത്തിന്റ ശരാശരി. 854 റണ്‍സാണ് മോര്‍ഗനു നേടാനായത്.

Story first published: Friday, January 12, 2018, 15:55 [IST]
Other articles published on Jan 12, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X