വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇരട്ടച്ചങ്കുള്ള ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍; സോറി കോലി, ഐപിഎല്‍ കിരീടം ഹൈദരാബാദിലേക്ക്!

By Muralidharan

പുലിമടയില്‍ ചെന്ന് പുലിയെ കീഴടക്കണമെങ്കില്‍ അവന് ഒരു ചങ്ക് പോര, ഇരട്ടച്ചങ്ക് തന്നെ വേണം - അവനാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍. ഐ പി എല്‍ ഒമ്പതാം സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 8 റണ്‍സിന് തോല്‍പിച്ച് ഹൈദരാബാദ് കന്നിക്കിരീടം നേടിയപ്പോള്‍ സകല ക്രെഡിറ്റും ക്യാപ്റ്റന്‍ വാര്‍ണറിനും വാര്‍ണറിന്റെ വിശ്വസ്തരായ ബൗളര്‍മാര്‍ക്കും സ്വന്തം.

ബാംഗ്ലൂരിന്റെ തട്ടകത്തില്‍, കോലിയും ഡിവില്ലിയേഴ്‌സും വാട്‌സനും ഗെയ്‌ലുമുള്ള ബാറ്റിംഗ് നിരയെ ചേസ് ചെയ്യാന്‍ വിളിച്ചാണ് വാര്‍ണര്‍ ആദ്യം അവരെ ഞെട്ടിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് വാര്‍ണറിന്റെയും കട്ടിങിന്റെയും വെടിക്കെട്ടിന്റെ മികവില്‍ 208 റണ്‍സിലെത്തി. ഗെയ്‌ലും കോലിയും തകര്‍ത്തടിച്ചപ്പോള്‍ ജയം ഉറപ്പിച്ച ബാംഗ്ലൂര്‍ മധ്യനിര ചതിച്ചതോടെ പത്തി താഴ്ത്തി.

അവസാന ഓവറുകളില്‍ ഹൈദരാബാദിന്റെ ക്ലിനിക്കല്‍ ബൗളിംഗ് കൂടിയായതോടെ കളിയും കപ്പും ഹൈദരാബാദിലേക്ക്. കോലിക്കും ഡിവില്ലിയേഴ്‌സിനും വാട്‌സനും സച്ചിന്‍ ബേബിക്കും കണ്ണുനീര്‍. വാര്‍ണറിനും കൂട്ടര്‍ക്കും വിജയച്ചിരി. ആവേശക്കളിയുടെ ചിത്രങ്ങള്‍ കാണണ്ടേ...

ഇത് കന്നിക്കിരീടം, സന്തോഷക്കിരീടം..

ഇത് കന്നിക്കിരീടം, സന്തോഷക്കിരീടം..

ഐ പി എല്‍ കിരീടം നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരങ്ങളുടെ സന്തോഷം. ആദ്യമായിട്ടാണ് ഹൈദരാബാദ് ഐ പി എല്‍ കിരീടം നേടുന്നത്. ഫൈനലില്‍ 8 റണ്‍സിനാണ് അവര്‍ ആതിഥേയരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കീഴടക്കിയത്.

സോറി കോലി..

സോറി കോലി..

ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച കോലി, ഫൈനലിലും തിളങ്ങിയെങ്കിലും കളി ജയിക്കാനായില്ല. മൂന്നാം തവണയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഐ പി എല്‍ ഫൈനലില്‍ തോല്‍ക്കുന്നത്. കളിക്ക് ശേഷം കെട്ടിപ്പിടിക്കുന്ന വിരാട് കോലിയും ഡേവിഡ് വാര്‍ണറും.

ഇവിടെ തുടങ്ങി കളി

ഇവിടെ തുടങ്ങി കളി

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനായിരുന്നു ഡേവിഡ് വാര്‍ണറുടെ തീരുമാനം. 38 പന്തില്‍ 69 റണ്‍സോടെ വാര്‍ണര്‍ തന്നെ ടീമിനെ മുന്നോട്ട് നയിച്ചു.

ധവാനും സഹായിച്ചു

ധവാനും സഹായിച്ചു

ശിഖര്‍ ധവാന്‍ 25 പന്തില്‍ 28 റണ്‍സ് അടിച്ചു. ഒന്നാം വിക്കറ്റില്‍ വാര്‍ണറും ധവാനും കൂടി അടിച്ചെടുത്തത് 6.4 ഓവറില്‍ 63 റണ്‍സ്.

യുവിയുടെ വെടിക്കെട്ട്

യുവിയുടെ വെടിക്കെട്ട്

23 പന്തില്‍ രണ്ട് സിക്‌സും 4 ഫോറും അടക്കം 38 റണ്‍സായിരുന്നു യുവരാജിന്റെ സംഭാവന. വാര്‍ണര്‍ പുറത്തായതിന് ശേഷം ഹൈദരാബാദ് ഇന്നിംഗ്‌സ് മുന്നോട്ടുകൊണ്ടുപോയത് യുവരാജാണ്.

കട്ടിങ്ങിന്റെ കട്ടിങ്

കട്ടിങ്ങിന്റെ കട്ടിങ്

അവസാന ഓവറുകളില്‍ ബെന്‍ കട്ടിങ്ങിന്റെ വക വെടിച്ചില്ല് ബാറ്റിംഗാണ് ഹൈദരാബാദിനെ 200 കടത്തിയത്. 15 3 ഫോറും 4 സിക്‌സും സഹിതം 39 റണ്‍സാണ് കട്ടിങ് അടിച്ചത്. വാട്‌സന്റെ ഒരു ഫുള്‍ടോസ് കട്ടിങ് അടിച്ചത് സ്‌റ്റേഡിയത്തിന് പുറത്തേക്ക്.

ഇങ്ങനെ അടിക്കല്ലേ

ഇങ്ങനെ അടിക്കല്ലേ

അവസാന മൂന്നോവറില്‍ ഹൈദരാബാദ് അടിച്ചെടുത്തത് 52 റണ്‍സ്. ഡെത്ത് ഓവര്‍ സ്‌പെഷലിസ്റ്റുകളായ വാട്‌സനും ജോര്‍ദാനും ചേര്‍ന്നാണ് ഈ അടി മൊത്തം വാങ്ങിയത്.

ഗെയ്‌ലാട്ടം

ഗെയ്‌ലാട്ടം

208 ഒന്നും ഒന്നുമല്ല എന്നൊരു ഫീലാണ് ക്രിസ് ഗെയ്ല്‍ അടി തുടങ്ങിയതും തോന്നിയത്. 38 പന്തില്‍ 8 സിക്‌സും 4 ഫോറും അടക്കം 76 റണ്‍സാണ് ക്രിസ് ഗെയ്ല്‍ അടിച്ചത്. ഗെയ്ല്‍ ഔട്ടാകുമ്പോള്‍ ബാംഗ്ലൂരിന്റെ സ്‌കോര്‍ പതിനൊന്നാമത്തെ ഓവറില്‍ 114 റണ്‍സ്.

പിന്നാലെ കോലിയും

പിന്നാലെ കോലിയും

സ്‌കോര്‍ 140ല്‍ എത്തിനില്‍ക്കേ വിരാട് കോലിയും പുറത്തായി. 35 പന്തില്‍ 54 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. അഞ്ച് ഫോറും രണ്ട് സിക്‌സും കോലി പറത്തി.

ചതിച്ചത് ഡിവില്ലിയേഴ്‌സ്

ചതിച്ചത് ഡിവില്ലിയേഴ്‌സ്

ആറ് പന്തില്‍ 5 റണ്‍സ് മാത്രമെടുത്ത് എ ബി ഡിവില്ലിയേഴ്‌സ് ഔട്ടായതാണ് ബാംഗ്ലൂരിന് പണിയായത്. പിന്നാലെ രാഹുലും വാട്‌സനും പോയി. ബിന്നിയും ജോര്‍ദാനും ഔട്ടായി.

പൊരുതിയത് സച്ചിന്‍ ബേബി

പൊരുതിയത് സച്ചിന്‍ ബേബി

അവസാന ഓവറുകളില്‍ 10 പന്തില്‍ 18 റണ്‍സുമായി മലയാൡതാരം സച്ചിന്‍ ബേബി പൊരുതി നോക്കി പക്ഷേ കളി ജയിക്കാനായില്ല. കണ്ണീരൊടെയാണ് സച്ചിന്‍ ബേബി കളം വിട്ടത്.

മാര ബൗളിംഗ്

മാര ബൗളിംഗ്

പതിനഞ്ചാം ഓവര്‍ വരെ കളി ബാംഗ്ലൂരിന്റെ കയ്യിലായിരുന്നു. എന്നാല്‍ കട്ടിങ്, മുസ്താഫിസുര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് കളി മനോഹരമായി എറിഞ്ഞുപിടിച്ചു.

ടീം വര്‍ക്കിന്റെ വിജയം

ടീം വര്‍ക്കിന്റെ വിജയം

മെന്റര്‍ വി വി എസ് ലക്ഷ്മണും ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും പറഞ്ഞത് പോലെ ടീം വര്‍ക്കിന്റെ വിജയമാണ് ഹൈദരാബാദ് കാഴ്ചവെച്ചത്. ഈ ഐ പി എല്ലിലെ ഏറ്റവും മനോഹരമായ കളികളില്‍ ഒന്നായിരുന്നു ഈ ഫൈനല്‍.

Story first published: Monday, May 30, 2016, 10:26 [IST]
Other articles published on May 30, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X