വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തടുത്തിടാന്‍ ആവില്ല, ഐ.പി.എല്ലിലെ ഈ 13 റെക്കോഡും തിരുത്തും, തയ്യാറായി ഇവര്‍

IPLലെ ഈ 10 റെക്കോഡും തിരുത്തും | Oneindia Malayalam

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐ.പി.എല്‍) ആവേശക്കാഴ്ചകള്‍ ആരംഭിക്കാന്‍ ഇനി രണ്ടുനാള്‍ മാത്രമാണ് ദൂരം. ലോക ക്രിക്കറ്റിലെ പ്രതിഭകളെല്ലാം എട്ട് ഫ്രാഞ്ചൈസികളിലായി ഒരു കിരീടത്തിനുവേണ്ടി പോരടിക്കുമ്പോള്‍ ആരാധക ആവേശവും വാനോളം. യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിന്റെ ബാറ്റിങ് വെടിക്കെട്ടുകള്‍ ഇത്തവണയും ആവര്‍ത്തിച്ചാല്‍ ഈ സീസണും കൊഴുക്കും.

ജസ്പ്രീത് ബൂംറയുടെയും ലസിത് മലിംഗയുടെ മിന്നല്‍ യോര്‍ക്കറുകള്‍ ബാറ്റ്‌സ്മാന്റെ സ്റ്റംപ് പിഴുതെടുക്കുന്നതും റെയ്‌നയുടെയും കോലിയുടെയും തകര്‍പ്പന്‍ ഫീല്‍ഡിങുമെല്ലാം ഈ സീസണിലും ഐ.എസ്.എല്ലില്‍ ഹരംപകരാനുണ്ടാവും. വീറും വാശിയും വാനോളമുയര്‍ന്നുനില്‍ക്കുന്ന ഐ.പി.എല്‍ പോരാട്ടത്തിന്റെ ഓരോ സീസണിലും നിരവധി റെക്കോഡുകളാണ് പിറക്കുന്നത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഈ സീസണില്‍ തിരുത്തപ്പെടാനും കുറിക്കപ്പെടാനും സാധ്യതയുള്ള 13 റെക്കോഡുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ലോകകപ്പ് ഇന്ത്യ കൈവിടുമോ? ദ്രാവിഡിന്റെ മുന്നറിയിപ്പ് സൂക്ഷിക്കണം!! വന്‍ മതില്‍ പറഞ്ഞത്... ലോകകപ്പ് ഇന്ത്യ കൈവിടുമോ? ദ്രാവിഡിന്റെ മുന്നറിയിപ്പ് സൂക്ഷിക്കണം!! വന്‍ മതില്‍ പറഞ്ഞത്...


ആദ്യം 5000 റണ്‍സ്

ആദ്യം 5000 റണ്‍സ്

ഐ.പി.എല്ലില്‍ ആദ്യം 5000 റണ്‍സ് നേടുന്ന താരമാരെന്ന് ചോദ്യത്തിന് ഈ സീസണില്‍ ഉത്തരമാവും. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും സുരേഷ് റെയ്‌നയുമാണ് ഈ ചരിത്രത്ത നേട്ടത്തില്‍ മുന്നിലുള്ളത്. 176 മത്സരങ്ങള്‍ കളിച്ച റെയ്‌ന 34.38 ശരാശരിയില്‍ 4985 റണ്‍സാണ് ഇതുവരെ അടിച്ചെടുത്തത്. രണ്ടാം സ്ഥാനത്തുള്ള കോലി 164 മത്സരത്തില്‍ നിന്ന് 38.36 ശരാശരിയില്‍ 4948 റണ്‍സും നേടി. റോയല്‍ ചലഞ്ചേഴ്‌സ ബംഗളൂരു നായകന്‍ വിരാട് കോലിയാണോ അതോ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സുരേഷ് റെയ്‌നയാണോ ആദ്യം ഈ നേട്ടത്തിലെത്തുകയെന്ന് കാത്തിരുന്ന് കാണാം.

 കൂടുതല്‍ ക്യാച്ച്

കൂടുതല്‍ ക്യാച്ച്

ഐ.പി.എല്ലില്‍ കൂടുതല്‍ ക്യാച്ച് എടുക്കുന്ന താരമെന്ന ബഹുമതിയില്‍ സുരേഷ് റെയ്‌നയാണ് മുന്നില്‍. അഞ്ച് ക്യാച്ചുകൂടിയെടുത്താല്‍ ഐ.പി.എല്ലില്‍ 100 ക്യാച്ചെടുക്കുന്ന ആദ്യ താരമെന്ന ബഹുമതി റെയ്‌ന സ്വന്തമാക്കും. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ഒരു ക്യാച്ച്കൂടിയെടുത്താല്‍ 50 ക്യാച്ചുകള്‍ പൂര്‍ത്തിയാക്കും

100 വിക്കറ്റ് നേട്ടം

100 വിക്കറ്റ് നേട്ടം

ഐ.പി.എല്ലില്‍ 100 വിക്കറ്റ് നേട്ടത്തിന് തൊട്ടരികിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ രവീന്ദ്ര ജഡേജയും ഷെയ്ന്‍ വാട്‌സണും. ഓള്‍റൗണ്ടര്‍മാരായ ഇരുവരും ഈ നേട്ടത്തിലെത്തിയാല്‍ ഡ്വെയ്ന്‍ ബ്രാവോയ്ക്ക് ശേഷം ടൂര്‍ണമെന്റില്‍ 100 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന താരങ്ങളെന്ന ബഹുമതി സ്വന്തമാക്കം. ഇതിനായി ജഡേജയ്ക്ക് ഏഴു വിക്കറ്റും വാട്‌സണ് എട്ടുവിക്കറ്റുമാണ് വേണ്ടത്.

ക്യാപ്റ്റനായി 100 അടിക്കാന്‍ ധോണി

ക്യാപ്റ്റനായി 100 അടിക്കാന്‍ ധോണി

ഈ സീസണില്‍ ആറ് ജയം കൂടി നേടിയാല്‍ ഐ.പി.എല്ലില്‍ 100 ജയം നേടുന്ന ആദ്യ ക്യാപ്്റ്റനെന്ന ബഹുമതി എം.എസ് ധോണി സ്വന്തമാക്കും. ധോണി ചെന്നൈയെ 94 മത്സരത്തില്‍ വിജയിപ്പിച്ചപ്പോള്‍ 64 മത്സരത്തില്‍ ടീം പരാജയപ്പെട്ടു. ഒരു മത്സരം ഫലം കാണാതെ പോയി. ബംഗളൂരു നായകന്‍ വിരാട് കോലി അഞ്ച് ജയം കൂടി നേടിയാല്‍ 50 ഐ.പി.എല്‍ ജയം നേടുന്ന ക്യാപ്റ്റനെന്ന ബഹുമതി നേടും. 45 മത്സരത്തില്‍ കോലി ടീമിനെ ജയിപ്പിച്ചപ്പോള്‍ 48 മത്സരത്തില്‍ തോറ്റു.

100 ജയത്തിനരികെ മുംബൈ

100 ജയത്തിനരികെ മുംബൈ

ഐ.പി.എല്ലില്‍ 100 ജയം നേടുന്ന ആദ്യ ടീമെന്ന ബഹുമതി സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ്. ഈ നാഴികക്കല്ല് പിന്നിടാന്‍ രണ്ട് ജയം മാത്രമാണ് മുംബൈയ്ക്ക് വേണ്ടത്. 90 ജയം നേടിയ ചെന്നൈയ്ക്കും ഈ സീസണില്‍ ഈ റെക്കോഡിലെത്താന്‍ അവസരമുണ്ട്.

8000 പൂര്‍ത്തിയാക്കാന്‍ കോലി

8000 പൂര്‍ത്തിയാക്കാന്‍ കോലി

സുരേഷ് റെയ്‌നയ്ക്ക് ശേഷം ട്വന്റി20യില്‍ 8000 റണ്‍സ് നേടുന്ന ഇന്ത്യക്കാരനെന്ന ബഹുമതി സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് കോലിക്ക് മുന്നിലുള്ളത്.ഇതിനായി 95 റണ്‍സാണ് കോലിക്ക് വേണ്ടത്.നിലവിലെ ഫോമില്‍ കോലി ഇത് നേടുമെന്നുറപ്പ്.

ട്വന്റി20യില്‍ 100 ക്യാച്ച്

ട്വന്റി20യില്‍ 100 ക്യാച്ച്

ട്വന്റി20യില്‍ 100 ക്യാച്ചെന്ന നേട്ടത്തിലെത്താന് ശിഖര്‍ ധവാന് രണ്ടു ക്യാച്ചുകളാണ് വേണ്ടത്. ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടി കളിക്കുന്ന ധവാന്‍ ഈ നേട്ടത്തിലെത്തുമെന്നുറപ്പ്. ഈ റെക്കോഡില്‍ പേരുചേര്‍ക്കാന്‍ വൃദ്ധിമാന്‍ സാഹയ്ക്ക് മൂന്ന് ക്യാച്ചുകൂടി മതി.

500 വിക്കറ്റുനേടാന്‍ ബ്രാവോ

500 വിക്കറ്റുനേടാന്‍ ബ്രാവോ

ട്വന്റി20യില്‍ 500 വിക്കറ്റ് നേടുന്ന ആദ്യ കളിക്കാരനെന്ന ബഹുമതിയാണ് വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയെ കാത്തിരിക്കുന്നത്.ഇതിനായി 21 വിക്കറ്റുകള്‍ മാത്രമാണ് ബ്രാവോയ്ക്ക് വേണ്ടത്. നിലവില്‍ 438 മത്സരങ്ങളില്‍ നിന്ന് 479 വിക്കറ്റാണ് ബ്രാവോയുടെ സമ്പാദ്യം.

300 കടക്കാന്‍ രോഹിത്

300 കടക്കാന്‍ രോഹിത്

എം.എസ് ധോണിക്കും സുരേഷ് റെയ്‌നയ്ക്കും ശേഷം 300 ട്വന്റി20 കളിക്കുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് ഇത്തവണ രോഹിതിനെ കാത്തിരിക്കുന്നത്. നിലവില്‍ 299 മത്സരങ്ങളാണ് ഇന്ത്യന്‍ ടീം വൈസ് ക്യാപ്റ്റനായ രോഹിത് കളിച്ചിട്ടുള്ളത്.

600 സിക്‌സര്‍ ലക്ഷ്യമിട്ട് പൊള്ളാര്‍ഡ്

600 സിക്‌സര്‍ ലക്ഷ്യമിട്ട് പൊള്ളാര്‍ഡ്

ക്രിസ് ഗെയ്‌ലിന് ശേഷം ട്വന്റി20യില്‍ 600 സിക്‌സര്‍ നേടുന്ന താരമെന്ന ബഹുമതിയാണ് കീറോണ്‍ പൊള്ളാര്‍ഡ് ഈ സീസണിലൂടെ മറികടക്കാനൊരുങ്ങുന്നത്. ഈ നേട്ടത്തിലെത്താന്‍ വെറും 15 സിക്‌സുകളാണ് മുംബൈയുടെ ഈ വെടിക്കെട്ട് ഓള്‍റൗണ്ടര്‍ക്ക് വേണ്ടത്. ഒന്നാം സ്ഥാനത്തുള്ള ഗെയ്‌ലിന്റെ പേരില്‍ 907 സിക്‌സാണുള്ളത്.

വിക്കറ്റിന് പിന്നില്‍ നേട്ടം കൊയ്യാന്‍ ഡി.കെ

വിക്കറ്റിന് പിന്നില്‍ നേട്ടം കൊയ്യാന്‍ ഡി.കെ

എം.എസ് ധോണിക്കുശേഷം ട്വന്റി20യില്‍ 200 പേരെ പുറത്താക്കുന്ന വിക്കറ്റ് കീപ്പറെന്ന ബഹുമതിയാണ് ദിനേഷ് കാര്‍ത്തിക് സ്വന്തമാക്കാനൊരുങ്ങുന്നത്. ഇതിനായി രണ്ടു പേരെക്കൂടി കൊല്‍ക്കത്ത നായകനായ കാര്‍ത്തികിന് പുറത്താക്കണം. ധോണി 232 പേരെയാണ് വിക്കറ്റ് കീപ്പറായി പുറത്താക്കിയത്.

300 സിക്‌സടിക്കാന്‍ ഗെയ്ല്‍

300 സിക്‌സടിക്കാന്‍ ഗെയ്ല്‍

ഐ.പി.എല്ലില്‍ 300 സിക്‌സ് പൂര്‍ത്തിയാക്കാന്‍ എട്ട് സിക്‌സുകളാണ് ക്രിസ് ഗെയ്‌ലിനുവേണ്ടത്. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായ ഗെയ്ല്‍ ഈ സീസണിലും അടിച്ചുതകര്‍ക്കുമെന്നുറപ്പ്. ടൂര്‍ണമെന്റില്‍ 4000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ ആറ് റണ്‍സുകൂടിയാണ് ഗെയ്‌ലിന് വേണ്ടത്.

മെയ്ഡന്‍ ഓവറില്‍ റെക്കോഡിടാന്‍ നരെയ്ന്‍

മെയ്ഡന്‍ ഓവറില്‍ റെക്കോഡിടാന്‍ നരെയ്ന്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ സുനില്‍ നരെയ്ന്‍ ഒരു മെയ്ഡന്‍ ഓവര്‍കൂടി എറിഞ്ഞാല്‍ ട്വന്റി20യില്‍ കൂടുതല്‍ മെയ്ഡന്‍ ഓവര്‍ എറിയുന്ന ബൗളറെന്ന റെക്കോഡ് നരെയ്ന്‍ സ്വന്തമാക്കും.നിലവില്‍ സാമുവല്‍ ബദ്രിക്കൊപ്പമാണ് നരെയ്ന്‍.ഇരുവരും 21 ഓവറുകളാണ് റണ്‍സ് വിട്ടുകൊടുക്കാതെ എറിഞ്ഞത്.

Story first published: Thursday, March 21, 2019, 14:53 [IST]
Other articles published on Mar 21, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X