വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആളും ആരവവുമില്ല! ചരിത്രം കുറിച്ച ഇന്ത്യന്‍ പെണ്‍പടയ്ക്ക് കടുത്ത അവഗണന

ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യ തോല്‍ക്കുകയായിരുന്നു

മുംബൈ: ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പില്‍ ഫൈനലിലെത്തി ചരിത്രം കുറിച്ച ഇന്ത്യന്‍ വനിതാ ടീമിന് കടുത്ത അവഗണന. ടൂര്‍ണമെന്റിനു ശേഷം നാട്ടില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ താരങ്ങളെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ ആരാധകര്‍ ആരും തന്നെ എത്തിയില്ല. ആളൊഴിഞ്ഞ വിമാനത്താവളമാണ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെയും സഹതാരങ്ങളെയും കാത്തിരുന്നത്.

1

ബിസിസിഐ ആസ്ഥാനം നിലകൊള്ളുന്ന മുംബൈയില്‍ തന്നെയാണ് ഇന്ത്യന്‍ ടീമിനു നേരെ ഇത്തരമൊരു അവഗണനയുണ്ടായെന്നതാണ് കൂടുതല്‍ നിരാശാജനകം. ടീമിനു നേരിട്ട ഈ അവഗണനയ്‌ക്കെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയെല്ലാം ടീമിനെ പിന്തുണച്ചു നിരവധി പേര്‍ രംഗത്തു വന്നിട്ടുണ്ട്.

ലോകകപ്പ് ഫൈനലിലേറ്റ തോല്‍വിക്കു ശേഷമുള്ള നിരാശയേക്കാള്‍ വലിയ നിരാശയാണ് മടങ്ങിയെത്തിയ ഇന്ത്യന്‍ താരങ്ങളുടെ മുഖത്ത് പ്രകടമായത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത്, ഓള്‍റൗണ്ടര്‍ വേദ കൃഷ്ണമൂര്‍ത്തി എന്നിവര്‍ വിമാനത്താവളത്തില്‍ നിന്നും പുറത്തേക്കു വരുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

ഓസ്‌ട്രേലിയില്‍ നടന്ന ടി20 ലോകകപ്പില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെയായിരുന്നു ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. ഗ്രൂപ്പ് ചാംപ്യന്മാരായി കുതിച്ച ഇന്ത്യക്കു പക്ഷെ കലാശക്കളിയില്‍ ഓസ്‌ട്രേലിയക്കു മുന്നില്‍ അടിതെറ്റുകയായിരുന്നു. 85 റണ്‍സിന്റെ മികച്ച വിജയത്തോടെയാണ് അന്നു ഓസ്‌ട്രേലിയ കിരീടം നിലനിര്‍ത്തിയത്. ഓസീസിന്റെ അഞ്ചാം ലോകകപ്പ് വിജയം കൂയിയായിരുന്നു ഇത്.

2

ഇന്ത്യയുടെ കന്നി ലോകകപ്പ് ഫൈനല്‍ പ്രവേശനം കൂടിയായിരുന്നു ഇത്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള സെമി ഫൈനല്‍ കനത്ത മഴയെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെടുകയായിരുന്നു. ഇതോടെ പ്രാഥമിക റൗണ്ടില്‍ കൂടുതല്‍ പോയിന്റ് നേടിയ ടീമെന്ന നിലയില്‍ ഇന്ത്യ ഫൈനലിലേക്കു മുന്നേറുകയായിരുന്നു. ടി20 വനിതാ ലോകകപ്പിന്റെ ഫൈനലിലെത്തിയ ഏഷ്യയില്‍ നിന്നുള്ള ആദ്യത്തെ ടീമായും ഇന്ത്യ മാറിയിരുന്നു.

മടങ്ങിവരവ് വൈകിപ്പിച്ചത് പരിക്ക് മാത്രമല്ല! മറ്റൊന്ന് കൂടി... വെളിപ്പെടുത്തി ഹാര്‍ദിക് പാണ്ഡ്യമടങ്ങിവരവ് വൈകിപ്പിച്ചത് പരിക്ക് മാത്രമല്ല! മറ്റൊന്ന് കൂടി... വെളിപ്പെടുത്തി ഹാര്‍ദിക് പാണ്ഡ്യ

ലോകകപ്പില്‍ ഇത്രയും വലിയ നേട്ടം കുറിച്ചിട്ടുള്ള ടീമിലെ താരങ്ങള്‍ക്കൊന്നും അവാര്‍ഡുകളോ മറ്റു പാരിതോഷികങ്ങളോ ബിസിസിഐയോ മറ്റു സംസ്ഥാന അസോസിയേഷനുകളോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നതും ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്. 16 കാരിയായ ഓപ്പണര്‍ ഷഫാലി വര്‍മയായിരുന്നു ലോകകപ്പില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. ടൂര്‍ണമെന്റിലെ ഗ്രൂപ്പുഘട്ടത്തിലെ നാലു മല്‍സരങ്ങളിലും ഇന്ത്യക്കു മികച്ച തുടക്കം നല്‍കിയത് ഷഫാലിയായിരുന്നു. എന്നാല്‍ ഫൈനലില്‍ ഷഫാലി നേരത്തേ പുറത്തായതോടെ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു.

Story first published: Thursday, March 12, 2020, 17:42 [IST]
Other articles published on Mar 12, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X