വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ റണ്‍മെഷീന്‍സ്... കിങ് സച്ചിന്‍, ഇപ്പോഴത്തെ സംഘത്തില്‍ ഒരാള്‍ മാത്രം!!

ഇന്ത്യക്കുവേണ്ടി ഏറ്റവുമധികം റണ്‍സെടുത്തത് സച്ചിനാണ്

മുംബൈ: ക്രിക്കറ്റ് പ്രേമികളുടെ ആകാംക്ഷ വര്‍ധിപ്പിച്ചു കൊണ്ട് വീണ്ടുമൊരു ഏഷ്യാ കപ്പ് കൂടി ഈ മാസം നടക്കാനിരിക്കുകയാണ്. ഇന്ത്യക്കു ഏറ്റവും പ്രിയപ്പെട്ട അന്താരാഷ്ട്ര ടൂര്‍ണമെന്റ് കൂടിയാണിത്. നിലവിലെ ജേതാക്കള്‍ കൂടിയായ ഇന്ത്യ കിരീടം നിലനിര്‍ത്താമെന്ന ശുഭപ്രതീക്ഷയിലാണ് യുഎഇയിലേക്കു പുറപ്പെടുന്നത്.

ഏഷ്യാ കപ്പില്‍ ഡു ഓര്‍ ഡൈ!! പിഴച്ചാല്‍ തീര്‍ന്നു... ടീം ഇന്ത്യയിലേക്കു പിന്നെയൊരു തിരിച്ചുവരവില്ലഏഷ്യാ കപ്പില്‍ ഡു ഓര്‍ ഡൈ!! പിഴച്ചാല്‍ തീര്‍ന്നു... ടീം ഇന്ത്യയിലേക്കു പിന്നെയൊരു തിരിച്ചുവരവില്ല

റൊണാള്‍ഡോയല്ല മകനാണ് താരം, എന്തൊരു അരങ്ങേറ്റം... കന്നി മല്‍സരത്തില്‍ നാല് ഗോള്‍!! വീഡിയോ റൊണാള്‍ഡോയല്ല മകനാണ് താരം, എന്തൊരു അരങ്ങേറ്റം... കന്നി മല്‍സരത്തില്‍ നാല് ഗോള്‍!! വീഡിയോ

ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം റണ്‍സെടുത്തത് ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. റണ്‍വേട്ടയില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളിലുള്ളവര്‍ ആരൊക്കെയെന്നു നോക്കാം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (971 റണ്‍സ്)

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (971 റണ്‍സ്)

ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ റണ്‍മെഷീന്‍. 1990-91 മുതല്‍ 2012 വരെ ആറു എഡിഷനുകളില്‍ ഇന്ത്യക്കു വേണ്ടി ഏഷ്യാ കപ്പില്‍ അദ്ദേഹം പാഡണിഞ്ഞിട്ടുണ്ട്. 23 മല്‍സരങ്ങളില്‍ നിന്ന് രണ്ടു സെഞ്ച്വറികളും ഏഴു അര്‍ധസെഞ്ച്വറികളുമടക്കമാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ 971 റണ്‍സ് അടിച്ചെടുത്തത്.
2012ലെ ഏഷ്യാ കപ്പിന്റെ ഫൈനലിലാണ് സച്ചിന്‍ അവസാനമായി കളിച്ചത്.
പാകിസ്താനെതിരേ 52 റണ്‍സെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു. ബംഗ്ലാദേശിനെതിരേ താരം സെഞ്ച്വറി നേടുകയും ചെയ്തു. അന്താരാഷ്ട്ര കരിയറില്‍ സച്ചിന്റെ നൂറാമത്തെ സെഞ്ച്വറിയായിരുന്നു ഇത്. 1995നു ശേഷം ഏഷ്യാ കപ്പില്‍ സച്ചിന്റെ ആദ്യത്തെ സെഞ്ച്വറിയും ഇതുതന്നെ.

വിരാട് കോലി (613 റണ്‍സ്)

വിരാട് കോലി (613 റണ്‍സ്)

ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയാണ് റണ്‍വേട്ടയില്‍ സച്ചിന് പിന്നില്‍ രണ്ടാംസ്ഥാനത്ത്. 2010 മുതല്‍ 14 വരെ മൂന്നു എഡിഷനുകളില്‍ കളിച്ച കോലി 613 റണ്‍സ് നേടിയിടുണ്ട്. എന്നാല്‍ ഇത്തവണത്തെ ടൂര്‍ണമെന്റില്‍ വിശ്രമം അനുവദിച്ചതിനാല്‍ സച്ചിനുമായുള്ള അകലം കുറയ്ക്കാനുള്ള അവസരമാണ് അദ്ദേഹത്തിന് നഷ്ടമായത്.
61നു മുകളില്‍ ശരാശരയിലാണ് കോലി 613 റണ്‍സ് നേടിയിട്ടുള്ളത്. മൂന്നു സെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നു. 2010ലെ ടൂര്‍ണമെന്റില്‍ 30 റണ്‍സില്‍ കൂടുതല്‍ പോലും കോലിക്കു നേടാനായില്ല. എന്നാല്‍ 12ല്‍ താരം ശക്തമായ തിരിച്ചുവരവ് നടത്തി. ലങ്കയ്‌ക്കെതിരേ സെഞ്ച്വറി നേടിയ കോലി പാകിസ്താനെതിരേ കരിയര്‍ ബെസാറ്റായ 183 റണ്‍സും അടിച്ചെടുത്തു. കഴിഞ്ഞ എഡിഷനില്‍ ബംഗ്ലാദേശിനെതിരേ കോലി 136 റണ്‍സുമായി മിന്നിയിരുന്നു.

ഗൗതം ഗംഭീര്‍ (573 റണ്‍സ്)

ഗൗതം ഗംഭീര്‍ (573 റണ്‍സ്)

2011ലെ ഏകദിന ലോകകപ്പില്‍ ചാംപ്യന്‍മാരായ ടീമിലുണ്ടായിരുന്ന താരമാണ് ഓപ്പണര്‍ ഗൗതം ഗംഭീര്‍. 2008 മുതല്‍ 12 വരെ ടൂര്‍ണമെന്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചിട്ടുള്ളത്. 44നു മുകളില്‍ ശരാശരിയില്‍ 13 മല്‍സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വ്വറിയും അഞ്ച് അര്‍ധസെഞ്ച്വറികളുമടക്കം 573 റണ്‍സാണ് ഗംഭീറിന്റെ സമ്പാദ്യം.
2008ല്‍ ബംഗ്ലാദേശിനെതിരേ 90 റണ്‍സെുത്ത ഗംഭീര്‍ ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിവര്‍ക്കെതിരേ 2010ല്‍ 80 റണ്‍സ് വീതം നേടി. 2012ല്‍ ശ്രീലങ്കയ്‌ക്കെതിരേയാണ് ഗംഭീറിന്റെ സെഞ്ച്വറി നേട്ടം. 2012 മാര്‍ച്ചില്‍ പാകിസ്താനെതിരായ ഫൈനലിലാണ് താരം അവസാനമായി കളിച്ചത്. മല്‍സരത്തില്‍ ഗംഭീര്‍ പൂജ്യത്തിന് പുറത്താവുകയും ചെയ്തു.

എംഎസ് ധോണി (571 റണ്‍സ്)

എംഎസ് ധോണി (571 റണ്‍സ്)

2008ല്‍ ക്യാപ്റ്റനെന്ന നിലയിലാണ് എംഎസ് ധോണി കന്നി ഏഷ്യാ കപ്പില്‍ കളിച്ചത്. റണ്‍ വേട്ടയില്‍ ആദ്യ അഞ്ചിലുള്ള ഇത്തവണത്തെ ടീമിലുള്ള ഏക താരവും ധോണിയാണ്. ഹോങ്കോങിനെതിരേ 96 പന്തില്‍ പുറത്താവാതെ 106 റണ്‍സോടെയാണ് ധോണി തുടങ്ങിയത്. 2008, 10, 12 സീസണുകളിലെ ടൂര്‍ണമെന്റുകളില്‍ മൂന്നു ഫിഫ്റ്റികള്‍ താരം നേടിയിട്ടുണ്ട്.
13 മല്‍സരങ്ങളില്‍ നിന്നും 95.16 ആണ് ധോണിയുടെ ബാറ്റിങ് ശരാശരി. 2014ലെ അവസാന ടൂര്‍ണമെന്റില്‍ ധോണിയായിരുന്നു ടീമിനെ നയിക്കേണ്ടിയിരുന്നത്. എന്നാല്‍ പരിക്കുമൂലം അദ്ദേഹം അവസാനനിമിഷം പിന്‍മാറുകയായിരുന്നു.

സുരേഷ് റെയ്‌ന (547 റണ്‍സ്)

സുരേഷ് റെയ്‌ന (547 റണ്‍സ്)

ഇത്തവണത്തെ ഏഷ്യാ കപ്പ് ടീമില്‍ ഇടം ലഭിക്കാതിരുന്ന ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന ഇന്ത്യക്കു വേണ്ടി 547 റണ്‍സെടുത്തിട്ടുണ്ട്. 2008, 10, 12 എന്നിങ്ങനെ മൂന്നു എഡിഷനുകളില്‍ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു റെയ്‌ന. 2008ല്‍ കറാച്ചിയില്‍ നടന്ന കളിയില്‍ ദുര്‍ബലരായ ഹോങ്കോങിനെതിരേ 101 റണ്‍സുമായാണ് താരം തുടങ്ങിയത്. പിന്നീട് പാക്‌സിതാന്‍, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരേ 84, 116* എന്നിങ്ങനെ സ്‌കോറുമായും റെയ്‌ന കസറി.
എന്നാല്‍ മൂന്നു ടൂര്‍ണമെന്റുകളിലായി പിന്നീടുള്ള 10 ഇന്നിങസുകളില്‍ രണ്ടു അര്‍ധസെഞ്ച്വറികളാണ് താരത്തിനു നേടാനായത്. ഇതോടെ 2014ലെ ടൂര്‍ണമെന്റില്‍ റെയ്‌ന തഴയപ്പെടുകയും ചെയ്തു.

Story first published: Monday, September 3, 2018, 13:37 [IST]
Other articles published on Sep 3, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X