വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലിലെ 'പ്രവാസികള്‍'... നാടിനായി കളിക്കാന്‍ ഭാഗ്യമുണ്ടായില്ല, പട്ടികയില്‍ സൂപ്പര്‍ താരങ്ങളും!!

ഹോം ടീമിനായി ഇതുവരെ അവസരം ലഭിക്കാത്ത ചില പ്രമുഖ താരങ്ങള്‍ ഐപിഎല്ലിലുണ്ട്

മുംബൈ: നിരവധി ക്രിക്കറ്റ് താരങ്ങളുടെ കരിയര്‍ തന്നെ മാറ്റിമറിച്ച ടൂര്‍ണമെന്റാണ് ഐപിഎല്‍. ദേശീയ ടീമിലേക്കു ചേക്കേറാനുള്ള ചവിട്ടുപടിയായാണ് യുവ താരങ്ങള്‍ ഐപഎല്ലിനെ കാണുന്നത്. നിരവധി മികച്ച താരങ്ങളാണ് ഐപിഎല്ലിലെ മിന്നുന്ന പ്രകടനത്തിലൂടെ ദേശീയ ടീമിലെത്തിയത്. ഇപ്പോള്‍ ഇന്ത്യന്‍ ടീമിലുള്ള പല കളിക്കാരും ഐപിഎല്ലിന്റെ സംഭാവനയാണ്.

ഐപിഎല്ലില്‍ സ്വന്തം നാട്ടില്‍ നിന്നുള്ള ടീമിനായി കളിക്കുകയെന്നത് ഏതൊരു താരത്തിന്റെയും സ്വപ്‌നമാണ്. എന്നാല്‍ പല താരങ്ങള്‍ക്കും അതിനുള്ള ഭാഗ്യമുണ്ടായിട്ടില്ല. സ്വന്തം നാട്ടിലെ ടീമിനു വേണ്ടി ഇതുവരെ കളിച്ചിട്ടില്ലാത്ത പ്രമുഖ താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

മുരളി കാര്‍ത്തിക്

മുരളി കാര്‍ത്തിക്

ഇന്ത്യയുടെ മുന്‍ സ്പിന്നറായ മുരളി കാര്‍ത്തിക് ഐപിഎല്ലിലെ മികച്ച താരങ്ങളിലൊരാളായിരുന്നു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, പൂനെ വാരിയേഴ്‌സ്, റോയല്‍ ചാലഞ്ചേഴ്്‌സ് ബാംഗ്ലൂര്‍, കിങ്‌സ് ഇലവന്‍ എന്നീ ടീമുകള്‍ക്കായി കാര്‍ത്തിക് ഐപിഎല്ലില്‍ കളിക്കുകയും ചെയ്തിട്ടുണ്ട്.
പക്ഷെ ചെന്നൈയില്‍ ജനിച്ചുവളര്‍ന്ന താരത്തിനു പക്ഷെ ഒരിക്കല്‍പ്പോലും ഹോം ടീമായ ചെന്നൈ സൂപ്പര്‍കിങ്‌സിനു വേണ്ടി കളിക്കാന്‍ ഭാഗ്യമുണ്ടായില്ല.
ഐപിഎല്ലില്‍ മാത്രമല്ല ആഭ്യന്തര ക്രിക്കറ്റിലും തമിഴ്‌നാട് ടീമിനു വേണ്ടി കാര്‍ത്തിക് കളിച്ചിട്ടില്ല. ഡല്‍ഹിയുടെ ജൂനിയര്‍ ടീമിലൂടെ തുടങ്ങിയ അദ്ദേഹം റെയില്‍വേസ് ടീമിനു വേണ്ടിയും നിരവധി മല്‍സരങ്ങളില്‍ പന്തെറിഞ്ഞു.

പാര്‍ഥീവ് പട്ടേല്‍

പാര്‍ഥീവ് പട്ടേല്‍

ഐപിഎല്ലില്‍ ഇപ്പോഴും കളിക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേലും ഹോം ടീമിനു വേണ്ടി അവസരം ലഭിക്കാത്ത താരങ്ങളിലൊരാളാണ്. ഐപിഎല്‍ കരിയറില്‍ ഇതുവരെ ആറു വ്യത്യസ്ത ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി അവസരം ലഭിച്ച പാര്‍ഥീവ് പക്ഷെ ഒരിക്കല്‍പ്പോലും ഹോം ടീമിനെ പ്രതിനിധീകരിച്ചിട്ടില്ല. ചെന്നൈ സൂപ്പര്‍കിങ്‌സ്, കൊച്ചി ടസ്‌കേഴ്‌സ് കേരള, ഡെക്കാന്‍ ചാര്‍ജേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകള്‍ക്കു വേണ്ടിയാണ് പാര്‍ഥീവ് ഇതുവരെ ജഴ്‌സിയണിഞ്ഞത്.
അഞ്ചു വര്‍ഷത്തിനിടെ അഞ്ചു വ്യത്യസ്ത ടീമുകള്‍ക്കായും താരം കളിച്ചു. എന്നാല്‍ ഗുജറാത്തില്‍ നിന്നുള്ള പാര്‍ഥിവീന് പക്ഷെ തന്റെ ഹോം ടീമായ ഗുജറാത്ത് ലയ ണ്‍സിനായി കളിക്കാന്‍ ഭാഗ്യമുണ്ടായില്ല. വെറും രണ്ടു സീസുകള്‍ മാത്രം ഐപിഎല്ലില്‍ ഉണ്ടായിരുന്ന ഗുജറാത്ത് ടീം പുറത്തായതോടെ താരത്തിന്റെ ആ സ്വപ്‌നവും പൊലിഞ്ഞു.

ഇഷാന്ത് ശര്‍മ

ഇഷാന്ത് ശര്‍മ

ഇന്ത്യയുടെ മുന്‍ പേസറായ ഇഷാന്ത് ശര്‍മ ഈ സീസണിലെ ഐപിഎല്ലില്‍ നിന്നും തഴയപ്പട്ട പ്രമുഖ താരങ്ങളില്‍ ഒരാളാണ്. ഇഷാന്തിനും തന്റെ ഹോം ടീമിനായി ഇതുവരെ കളിക്കാന്‍ കഴിഞ്ഞിട്ടില്ല. 10 വര്‍ഷത്തെ ഐപിഎല്‍ കരിയറില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ഡെക്കാന്‍ ചാര്‍ജേഴ്‌സ്, സണ്‍റൈസേഴ്‌സ്‌ഹൈദാരാബാദ്, റൈസിങ് പൂനെ ജയന്റ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമുകള്‍ക്കു വേണ്ടിയാണ് ഇഷാന്ത് ഇതുവരെ ഐപിഎല്ലില്‍ പന്തെറിഞ്ഞത്.
എന്നാല്‍ തന്റെ ഹോം ടീമായ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഒരിക്കല്‍പ്പോലും അവസരം നല്‍കിയില്ലെന്നത് ഇഷാന്തിനെ നിരാശപ്പെടുത്തുന്ന കാര്യമാണ്.
സമീപകാലത്തെ മോശം പ്രകടനങ്ങളാണ് ഇഷാന്തിനെ ഈ സീസണിലെ ഐപിഎല്ലില്‍ ടീമുകള്‍ തഴയാന്‍ കാരണം. കരിയറില്‍ ഡല്‍ഹിക്കു വേണ്ടി ഇനി താരത്തിനു കളിക്കാന്‍ അവസരം ലഭിക്കുമോയെന്ന കാര്യം പോലും സംശയമാണ്.

അമ്പാട്ടി റായുഡു

അമ്പാട്ടി റായുഡു

ഐപിഎല്ലിന്റെ മുന്‍ സീസണുകളില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയും ഈ സീസണില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനു വേണ്ടിയും തകര്‍പ്പന്‍ പ്രകടനം നടത്തിയ അമ്പാട്ടി റായുഡുവും ഇതുവരെ ഹോം ടീമിനു വേണ്ടി കളിച്ചിട്ടില്ല.
ഹൈദരാബാദുകാരനായ റായുഡു 2010ല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമാണ് ഐപിഎല്‍ കരിയര്‍ ആരംഭിച്ചത്. പിന്നീട് 2017 വരെ മുംബൈയുടെ അവിഭാജ്യഘടകമായിരുന്നു അദ്ദേഹം. 2013, 15, 17 വര്‍ഷങ്ങൡ ടീമിന്റെ കിരീടവിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാനും റായുഡുവിന് സാധിച്ചു.
ഈ സീസണില്‍ ചെന്നൈക്കൊപ്പവും മികച്ച ഫോം തുടരുന്ന റാഡുയു ഭാവിയില്‍ തന്റെ ഹോം ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി കളിക്കാന്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.

ദിനേഷ് കാര്‍ത്തിക്

ദിനേഷ് കാര്‍ത്തിക്

ഈ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ക്യാപ്റ്റനായ ദിനേഷ് കാര്‍ത്തികും ഐപിഎല്ലില്‍ ഇതുവരെ ഹോം ടീമിനായി കളിച്ചിട്ടില്ല. പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലിലുള്ള കാര്‍ത്തിക് ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഗുജറാത്ത് ലയണ്‍സ് എന്നിവര്‍ക്കായി കളിച്ച ശേഷമാണ് ഈ സീസണില്‍ കെകെആറിനൊപ്പം ചേര്‍ന്നത്.
എന്നാല്‍ തമിഴ്‌നാട്ടുകാരനായ കാര്‍ത്തിക് ഇതുവരെ ഹോം ടീമായ ചെന്നൈ സൂപ്പര്‍കിങ്‌സിനു വേണ്ടി കളിച്ചിട്ടില്ല. കളി മതിയാക്കുന്നതിനു മുമ്പ് ചെന്നൈക്കു വേണ്ടി കളിക്കാന്‍ തനിക്കു അതിയായ ആഗ്രഹമുണ്ടെന്നു കാര്‍ത്തിക് പല വേദികളിലും പരസ്യമായി പറയുകയും ചെയ്തിട്ടുണ്ട്.

ഹര്‍ഭജന്‍ സിങ്

ഹര്‍ഭജന്‍ സിങ്

ഇന്ത്യന്‍ ടെര്‍ബനേറ്ററെന്നു വിശേഷിപ്പിക്കുന്ന മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് 2008 മുതല്‍ 17 വരെ 10 വര്‍ഷം മുംബൈ ഇന്ത്യന്‍സിലായിരുന്നു. ഈ സീസണില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ താരമായ ഭാജിയും ഇതുവരെ ഹോം ടീമിനായി കളിച്ചിട്ടില്ല.
2008ല്‍ പ്രഥമ സീസണില്‍ മുംബൈ ടീമിലെത്തിയപ്പോള്‍ ദേശീയ ടീമിന്റെയും സ്പിന്‍ ആക്രമണത്തിനു ചുക്കാന്‍ പിടിച്ചത് ഭാജിയായിരുന്നു. പിന്നീട് ദേശീയ ടീമില്‍ സ്ഥാനം നഷ്ടമായപ്പോഴും അദ്ദേഹം മുംബൈക്കായി മികച്ച പ്രകടനം നടത്തിക്കൊണ്ടിരുന്നു.
ഇത്തവണ പഞ്ചാബിനൊപ്പമുള്ള ഭാജിയുടെ ഒരുപക്ഷെ അവസാന ഐപിഎല്‍ സീസണ്‍ കൂടിയായിരിക്കും ഇത്. ഹോം ടീമായ കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടി കളിക്കാന്‍ സാധിക്കാതെയാണ് അദ്ദേഹം ഐപിഎല്ലിനോട് വിടപറയാനൊരുങ്ങുന്നത്.

വിരാട് കോലി

വിരാട് കോലി

ഇന്ത്യന്‍ ക്യാപ്റ്റനും ലോക ക്രിക്കറ്റിലെ സൂപ്പര്‍ താരവുമായ വിരാട് കോലിയും ഐപിഎല്ലില്‍ ഹോം ടീമിനു വേണ്ടി ഇതുവരെ കളിച്ചിട്ടില്ല. 2008ലെ പ്രഥമ സീസണ്‍ മുതല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പമുള്ള അദ്ദേഹം ഇപ്പോഴും ടീമില്‍ തുടരുകയാണ്. മലേഷ്യയില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയ ക്യാപ്റ്റനെന്ന നിലയിലാണ് 2008ലെ പ്രഥമ സീസണില്‍ കോലി ഐപിഎല്ലിലെത്തിയത്. അന്നു മുതല്‍ ടീമിനൊപ്പമുള്ള അദ്ദേഹം പിന്നീട് നായകസ്ഥാനവും ഏറ്റെടുത്തു.
10 സീസണുകള്‍ക്കു ശേഷം ഐപിഎല്ലിലെ മുഴുവന്‍ ഫ്രാഞ്ചൈസികളും ടീമിനെ ഉടച്ചുവാര്‍ത്തപ്പോള്‍ കോലിയെ നിലനിര്‍ത്താന്‍ ആര്‍സിബി തീരുമാനിക്കുകയായിരുന്നു.

ഐപിഎല്‍: പാണ്ഡെ മുതല്‍ പന്ത് വരെ... ഇന്ത്യന്‍ സെഞ്ച്വറി വീരന്‍മാര്‍, രാജാവ് കോലി തന്നെ!!ഐപിഎല്‍: പാണ്ഡെ മുതല്‍ പന്ത് വരെ... ഇന്ത്യന്‍ സെഞ്ച്വറി വീരന്‍മാര്‍, രാജാവ് കോലി തന്നെ!!

Story first published: Friday, May 11, 2018, 12:38 [IST]
Other articles published on May 11, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X