വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

യോ യോ ടെസ്റ്റില്‍ കോലിയല്ല കിങ്, ഇവര്‍ കടത്തിവെട്ടി! ഇന്ത്യയിലെ ഫിറ്റ്‌നസ് പുലികള്‍

ഫിറ്റ്‌നസ് പരിശോധനയുടെ അടിസ്ഥാനത്തിലാണ് ടീം സെലക്ഷന്‍

മുംബൈ: ടീം ഇന്ത്യയില്‍ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ നിലവില്‍ ഏറ്റവും കേമനെന്നു
ചൂണ്ടിക്കാണിക്കപ്പെടുന്ന താരമാണ് ക്യാപ്റ്റന്‍ വിരാട് കോലി. സ്വന്തം ഫിറ്റ്‌നസ് മെച്ചപ്പെടുത്താന്‍ അത്രയും കഠിനാധ്വാനം ചെയ്യുന്ന താരമാണ് അദ്ദേഹം. നിലവില്‍ ദേശീയ ടീമിലെ പലരും മാതൃകയാക്കുന്നതും കോലിയെയാണ്. ഇന്ത്യന്‍ ടീം സെലക്ഷനില്‍ താരങ്ങളുടെ ഫിറ്റ്‌നസ് നിലവാരം പരിശോധിക്കുന്ന യോ യോ ടെസ്റ്റിന് വളരെ പ്രധാന്യമുണ്ട്. യോ യോ കടമ്പ കടക്കാത്തവരെ ടീമിലേക്കു ബിസിസിഐ പരിഗണിക്കാറില്ല.

IPL 2020: ഇപ്പോഴില്ലെങ്കില്‍ ജൂലൈ-സപ്തംബറില്‍? പക്ഷെ നടന്നേക്കില്ല! ഇവയാണ് കാരണങ്ങള്‍IPL 2020: ഇപ്പോഴില്ലെങ്കില്‍ ജൂലൈ-സപ്തംബറില്‍? പക്ഷെ നടന്നേക്കില്ല! ഇവയാണ് കാരണങ്ങള്‍

ഫുട്‌ബോളല്ല, ആ ഗെയിമില്‍ തന്നോട് മുട്ടിയാല്‍ മെസ്സിയും റൊണാള്‍ഡോയും തോല്‍ക്കും! പറഞ്ഞത് ഛേത്രിഫുട്‌ബോളല്ല, ആ ഗെയിമില്‍ തന്നോട് മുട്ടിയാല്‍ മെസ്സിയും റൊണാള്‍ഡോയും തോല്‍ക്കും! പറഞ്ഞത് ഛേത്രി

യോ യോ ടെസ്റ്റ് വിജയിക്കാനുള്ള ഏറ്റവും കുറഞ്ഞ മാര്‍ക്കായി ഇന്ത്യ നിശ്ചയിച്ചിരിക്കുന്നത് 16.1 ആണ്. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കുറവും ഇന്ത്യയുടേതാണ്. ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് എന്നിവരുടേത് 19ഉം പാകിസ്താന്‍, ശ്രീലങ്ക എന്നിവരുടേത് 17.4ഉം ആണ്. യോ യാ ടെസ്റ്റില്‍ കോലിയുടെ സ്‌കോര്‍ 19 ആണ്. എന്നാല്‍ ഇതിനേക്കാള്‍ കൂടുതല്‍ നേടിയ താരങ്ങള്‍ ഇന്ത്യയിലുണ്ട്. അവര്‍ ആരൊക്കെയെന്നു നോക്കാം.

മനീഷ് പാണ്ഡെ

മനീഷ് പാണ്ഡെ

യോ യോ സ്‌കോറില്‍ കോലിയെ കടത്തിവെട്ടിയ ഒരു താരം മധ്യനിര ബാറ്റ്‌സ്മാന്‍ മനീഷ് പാണ്ഡെയാണ്. 19.2 ആണ് പാണ്ഡെയുടെ സ്‌കോര്‍. 2017ല്‍ നടത്തിയ യോ യോ ടെസ്റ്റിലാണ് താരത്തിനു ഇത്രയും സ്‌കോര്‍ ലഭിച്ചത്. അന്നു സൂപ്പര്‍ താരം യുവരാജ് സിങ് യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടിരുന്നു. തുടര്‍ന്നു അദ്ദേഹത്തെ ടീമിലേക്കു പരിഗണിച്ചതുമില്ല.
നിലവില്‍ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിന് അകത്തും പുറത്തുമായി തുടരുകയാണ് പാണ്ഡെ. എങ്കിലും അവസരം ലഭിക്കുമ്പോള്‍ മികച്ച പ്രകടനം നടത്താന്‍ പാണ്ഡെ ശ്രമിക്കാറുണ്ട്. നിലവിലെ ഇന്ത്യന്‍ സംഘത്തിലെ മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാള്‍ കൂടിയാണ് പാണ്ഡെ.

മായങ്ക് ഡഗര്‍

മായങ്ക് ഡഗര്‍

ഇന്ത്യക്കു വേണ്ടി ഇതുവരെ ഒരു മല്‍സരം പോലും കളിച്ചിട്ടില്ലാത്ത ഹിമാചല്‍ പ്രദേശ് താരം മായങ്ക് ഡഗറാണ് യോ യോ ടെസ്റ്റില്‍ കോലിയെ മറികടന്ന മറ്റൊരു താരം. കോലി 19ഉം പാണ്ഡെ 19.2ഉം നേടിയ യോ യോ ടെസ്റ്റില്‍ ഡഗറിന്റെ സ്‌കോര്‍ 19.3 ആയിരുന്നു. നിലവില്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഹിമാചല്‍ പ്രദേശ് ടീമിലെ സ്ഥിരം സാന്നിധ്യമാണ് ഇടംകൈയന്‍ സ്പിന്നര്‍.
ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായ ഡഗര്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനു വേണ്ടിയും നേരത്തേ കളിച്ചിട്ടുണ്ട്. ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ അനന്തരവന്‍ കൂടിയാണ് ഡഗറെന്നത് പലര്‍ക്കും അറിയാത്ത രഹസ്യമാണ്.

കരുണ്‍ നായര്‍

കരുണ്‍ നായര്‍

ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ബാറ്റ്‌സ്മാനും മറുനാടന്‍ മലയാളി താരവുമായ കരുണ്‍ നായരാണ് ലിസ്റ്റിലെ മറ്റൊരാള്‍. വീരേന്ദര്‍ സെവാഗിനെക്കൂടാതെ ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ഏക താരം കൂടിയാണ് കരുണ്‍. നിലവില്‍ കോലിയേക്കാള്‍ മികച്ച ഫിറ്റ്‌നസുള്ള ഇന്ത്യന്‍ താരം താനാണെന്നു മുന്‍ പരിശീലകന്‍ ശങ്കര്‍ ബസു തന്നോടു പറഞ്ഞിരുന്നതായി കരുണ്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ യോ യോ ടെസ്റ്റില്‍ കരുണിന് ലഭിച്ച മാര്‍ക്ക് എത്രയാണെന്നു വ്യക്തമല്ല. താരവും പരിശീലകനോ ഇതു വെളിപ്പെടുത്തിയിട്ടില്ല. നിലവില്‍ ദേശീയ ടീമിന്റെ ഭാഗമല്ലാത്ത കരുണ്‍ ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചു കൊണ്ടിരിക്കുകയാണ്.

Story first published: Saturday, March 21, 2020, 13:12 [IST]
Other articles published on Mar 21, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X