ഐപിഎല്‍ ഫ്‌ളോപ്പിനെ ഹിറ്റാക്കി! ഓസീസ് താരത്തിന്റെ കരിയര്‍ മാറ്റിയത് എങ്ങനെ? ദ്രാവിഡ് പറയും

ഐപിഎല്ലിലെ ഏറ്റവും വലിയ ഫ്‌ളോപ്പുകളെന്നു തുടക്കത്തിലെ കുറച്ചു സീസണുകളില്‍ പഴി കേട്ട താരമാണ് ഓസ്‌ട്രേലിയയുടെ മുന്‍ ബാറ്റ്‌സ്മാന്‍ ബ്രാഡ് ഹോഡ്ജ്. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സിലെത്തിയതോടെ അദ്ദേഹത്തിന്റെ കരിയര്‍ അടിമുടി മാറി. മറ്റൊരു ഹോഡ്ജിനെയാണ് രാജസ്ഥാന്‍ നിരയില്‍ കണ്ടത്. മികച്ച ബാറ്റിങ് പ്രകടനങ്ങളിലൂടെ അദ്ദേഹം ടീമിന്റെ നിര്‍ണായക താരങ്ങളിലൊരാളായി മാറുകയും ചെയ്തു.

അന്നു ഹോഡ്ജിന്റെ കരിയര്‍ തന്നെ മാറ്റിമറിച്ചത് രാജസ്ഥാന്റെ ഉപദേശകനും ഇന്ത്യയുടെ മുന്‍ ഇതിഹാസ ബാറ്റ്‌സ്മാനുമായ രാഹുല്‍ ദ്രാവിഡിന്റെ ഉപദേശമായിരുന്നു. ദ്രാവിഡിന്റെ ഒരു നിര്‍ദേശമാണ് പുതിയൊരു ഹോഡ്ജിനെ സമ്മാനിച്ചത്. ഇതെങ്ങനെ സാധിച്ചുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ദ്രാവിഡ്.

രാജസ്ഥാനില്‍ രണ്ടു റോള്‍

രാജസ്ഥാനില്‍ രണ്ടു റോള്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിച്ച ശേഷമാണ് താന്‍ രാജസ്ഥാന്റെ ഉപദേഷ്ടാവും അതോടൊപ്പം താരവുമായി മാറിയതെന്നു ദ്രാവിഡ് വ്യക്തമാക്കി. എംഎസ് ധോണി, എബി ഡിവില്ലിയേഴ്‌സ്, കിരോണ്‍ പൊള്ളാര്‍ഡ് എന്നിവരെപ്പോലുള്ള വലിയ കളിക്കാരെ വാങ്ങാനുള്ള ശേഷി രാജസ്ഥാന് ഇല്ലായിരുന്നു. ഇതേ തുടര്‍ന്നാണ് ഹോഡ്ജിനെ ഫിനിഷറായി പരീക്ഷിക്കാമെന്ന് ദ്രാവിഡ് നിര്‍ദേശിക്കുന്നത്.

40-60 ശതമാനം ബഡ്ജറ്റുള്ള രാജസ്ഥാന് മറ്റു ടീമുകളുമായി മല്‍സരിക്കുകയെന്നത് എളുപ്പമായിരുന്നില്ല. എല്ലാവര്‍ക്കും ഒരുപാട് അറിവും കണക്കുകളുമുള്ള ഒരു അന്തരീക്ഷത്തില്‍ രാജസ്ഥാനെപ്പോലൊരു ടീമിന് നിലനില്‍പ്പ് ബുദ്ധിമുട്ടായിരുന്നുവെന്നും ദ്രാവിഡ് വിശദമാക്കി.

ഹോഡ്ജിനെ നോട്ടമിട്ടു

ഹോഡ്ജിനെ നോട്ടമിട്ടു

ഈ സമയത്താണ് ബ്രാഡ് ഹോഡ്ജ് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഓസ്‌ട്രേലിയയില്‍ ഉജ്ജ്വല ടി20 റെക്കോര്‍ഡുള്ള ബാറ്റ്‌സ്മാനായിരുന്നു അദ്ദേഹം. അഞ്ചോ, ആറോ ഐപിഎല്ലുകളില്‍ ഹോഡ്ജ് കളിച്ചു കഴിയുകയും ചെയ്തു. എന്നാല്‍ വളരെ മോശം പ്രകടനമായിരുന്നു ടൂര്‍ണമെന്റില്‍ അദ്ദേഹത്തിന്റേത്.

ഐപിഎല്ലില്‍ ഹോഡ്ജിന് എവിടെയാണ് പിഴച്ചതെന്ന് കണക്കുകള്‍ വച്ച് പരിശോധിച്ചു. എന്തുകൊണ്ടാണ് ഇന്ത്യയില്‍ അദ്ദേഹം ഫ്‌ളോപ്പായി മാറിയതെന്നും തിരിച്ചറിഞ്ഞു. ഫാസ്റ്റ് ബൗളിങിനെതിരേ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് ഹോഡ്ജ്. സ്പിന്നെതിരേ അദ്ദേഹം അത്ര തിളങ്ങിയിട്ടുമില്ല, പ്രത്യേകിച്ചും ലെഗ് സ്പിന്നിനെതിരേ. അതേസമയം, ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ റണ്ണെടുക്കാന്‍ ഹോഡ്ജ് മിടുക്കനായിരുന്നുവെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടിയതായി ദ്രാവിഡ് വിശദമാക്കി.

ഫിനിഷറുടെ റോള്‍

ഫിനിഷറുടെ റോള്‍

പേസ് ബൗളിങിനെതിരേയുള്ള മിടുക്കും സ്പിന്നിനെതിരേ പതറുന്നതും മനസ്സിലാക്കിയ ശേഷം രാജസ്ഥാനില്‍ ഫിനിഷറുടെ റോള്‍ ഹോഡ്ജിനു നല്‍കാന്‍ ദ്രാവിഡ് നിര്‍ദേശിക്കുകയായിരുന്നു. ഡെത്ത് ഓവറുകളില്‍ ഭൂരിഭാഗം ടീമുകളും പേസര്‍മാരെയാണ് ആശ്രയിക്കുന്നത് ഇത് മനസ്സിലാക്കിയായിരുന്നു ദ്രാവിഡ് ഹോഡ്ജിന് ഈ റോള്‍ നല്‍കാന്‍ ആവശ്യപ്പെട്ത്.

ഓരോ കളിയിലും സാഹചര്യം കൂടി നോക്കിയാണ് ഹോഡ്ജിനെ ഞങ്ങള്‍ ഇറക്കിയിരുന്നത്. അവസാനത്തെ നാലോ, അഞ്ചോ ഓവറില്‍ എതിര്‍ ടീമുകള്‍ പേസര്‍മാരെ ദൗത്യമേല്‍പ്പിക്കുമ്പോള്‍ അവര്‍ക്കെതിരേ അനായാസം റണ്ണെടുക്കാന്‍ സാധിക്കുന്ന ഹോഡ്ജിനെ കയറൂരി വിടുകയായിരുന്നു പ്ലാന്‍. ഇത് മനസ്സില്‍ കണ്ടാണ് ലേലത്തില്‍ ഹോഡ്ജിനെ വാങ്ങിയതെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

ഹോഡ്ജിന് താല്‍പ്പര്യമില്ലായിരുന്നു

ഹോഡ്ജിന് താല്‍പ്പര്യമില്ലായിരുന്നു

രാജസ്ഥാന്‍ ടീമിലേക്കു കൊണ്ടു വന്ന ശേഷം ഫിനിഷറുടെ റോളിലാണ് കളിക്കേണ്ടി വരികയെന്നും എന്താണ് പ്ലാനെന്നും ഹോഡ്ജുമായി സംസാരിച്ചു. നേരത്തേ ബാറ്റിങില്‍ മുന്‍നിരയില്‍ കളിച്ചു കൊണ്ടിരുന്ന അദ്ദേഹത്തിന് ഈ റോള്‍ ഏറ്റെടുക്കാന്‍ വലിയ താല്‍പ്പര്യമില്ലായിരുന്നു. എന്നാല്‍ ഫാസ്റ്റ് ബൗളിനെതിരേയും സ്പിന്നര്‍മാര്‍ക്കെതിരേയുമുള്ള പ്രകടനങ്ങളുടെ കണക്ക് ഹോഡ്ജിനെ ബോധ്യപ്പെടുത്തിക്കൊടുത്തു. രാജസ്ഥാനെപ്പോലൊരു ടീമിന് വാലറ്റത്ത് വമ്പനടിക്കാരനായ ഒരു ബാറ്റ്‌സ്മാന്‍ ഇല്ലെന്നും അദ്ദേഹത്തെ ധരിപ്പിച്ചു. ഇതിനു ശേഷമാണ് രാജസ്ഥാനു വേണ്ടി ഫിനിഷറുടെ റോളില്‍ ഇറങ്ങാമെന്നു ഹോഡ്ജ് സമ്മതം മൂളിയതെന്നും ദ്രാവിഡ് വെളിപ്പെടുത്തി.

ഏറ്റവും അനുയോജ്യമായ റോള്‍

ഏറ്റവും അനുയോജ്യമായ റോള്‍

ഹോഡ്ജ് ഐപിഎല്ലില്‍ തന്റെ ആദ്യ മൂന്നു സീസണുകളും ചെലവഴിച്ചത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടിയായിരുന്നു. പിന്നീട് താരം കൊച്ചി ടസ്‌കേഴ്‌സ് കേരള ടീമിലുമെത്തി. ഈ ടീമുകള്‍ക്കൊന്നും തിളങ്ങാന്‍ ഹോഡ്ജിനായില്ല. തുര്‍ന്നാണ് അദ്ദേഹം രാജസ്ഥാനിലെത്തിയത്.

ഐപിഎല്ലില്‍ എന്തുകൊണ്ടാണ് മുന്‍ സീസണുകളില്‍ തിളങ്ങാന്‍ സാധിക്കാതിരുന്നതെന്നും അവസാനത്തെ അഞ്ചോ, ആറോ ഓവറാണ് നിങ്ങളുടെ ബാറ്റിങിന് ഏറ്റവും അനുയോജ്യമെന്നും ഹോഡ്ജുമായി സംസാരിച്ചു. ഐപിഎല്ലിലെ ഫ്‌ളോപ്പെന്ന ചീത്തപ്പേര് മാറ്റാന്‍ എന്താണ് ചെയ്യേണ്ടതെന്ന കാര്യവും അദ്ദേഹവുമായി ചര്‍ച്ച നടത്തിയെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

രണ്ടു സീസണുകളാണ് ഹോഡ്ജ് രാജസ്ഥാനു വേണ്ടി കളിച്ചത്. 2013ല്‍ രാജസ്ഥാന്‍ പ്ലേഓഫിലെത്തിയ സീസണില്‍ 41.85 ശരാശരിയില്‍ അദ്ദേഹം 218 റണ്‍സ് നേടിയിരുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, August 4, 2020, 15:30 [IST]
Other articles published on Aug 4, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X