ഇന്ത്യന്‍ താരങ്ങളും പ്രിയ ഭക്ഷണവും... കോലിയും രാഹുലും ഒരുപോലെ, ധോണിക്ക് ചിക്കന്‍ വിട്ട് കളിയില്ല

മുംബൈ: കളിക്കളത്തില്‍ ഒറ്റക്കെട്ടായി വിജയം മാത്രം ലക്ഷ്യമിട്ട് പോരാടുമെങ്കിലും ഭക്ഷണ കാര്യത്തില്‍ ടീം ഇന്ത്യയിലെ ഓരോ താരത്തിന്റെയും ടേസ്റ്റ് വ്യത്യസ്തമാണ്. ചിലര്‍ക്കു വിദേശ ഭക്ഷണ സാധനങ്ങളോടാണ് പ്രിയമെങ്കില്‍ മറ്റു ചിലരുടെ വീക്ക്‌നെസ് ഹോംലി ഫുഡാണ്. വ്യത്യസ്തമായ സംസ്‌കാരങ്ങളില്‍ നിന്നു വരുന്നതിനാല്‍ തന്നെ പലരുടെയും ഭക്ഷണപ്രിയവും വ്യത്യസ്തമാണ്. ചിലരുടെ മാത്രമാണ് ഫേവറിറ്റുകള്‍ തമ്മില്‍ നേരിയ സാമ്യമെങ്കിലുള്ളത്.

കോലിയൊഴിഞ്ഞാല്‍ അടുത്ത നായകന്‍ രോഹിത്തല്ല, നറുക്ക് വീഴുക ശ്രേയസിന്! കാരണങ്ങള്‍ നോക്കാം

സിഎസ്‌കെ ജയിക്കുന്നു, ആര്‍സിബി തോല്‍ക്കുന്നു... അന്നും ഇന്നും! കാരണമെന്ത്? ദ്രാവിഡ് പറയുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ വിവിധ താരങ്ങളും അവരുടെ ഫേവറിറ്റ് ഭക്ഷണവും എന്തൊക്കെയാണെന്നു നോക്കാം.

വിരാട് കോലി

വിരാട് കോലി

ഇന്ത്യന്‍ നായകനും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ മറ്റാരേക്കാളും ശ്രദ്ധ പുലര്‍ത്തുകയും ചെയ്യുന്ന വിരാട് കോലിക്കു പ്രിയം ജപ്പാനീസ് ഭക്ഷണത്തോടാണ്. സുഷിയെന്ന ജപ്പാനീസ് വിഭവമാണ് അദ്ദേഹത്തിന്റെ ഫേവറിറ്റ്. പഞ്ചാബിയായതിനാല്‍ തന്നെ ആലൂ പൊറാട്ട, ചോലെ ബട്ടൂരെ എന്നിവയും ചിക്കന്‍ കൊണ്ടുള്ള ഐറ്റംസും കോലിക്കു ഇഷ്ടമാണ്.

നേരത്തേ ഭക്ഷണത്തിന്റെ കാര്യത്തില്‍ കോലിക്കു ഒരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. തെരുവോരങ്ങളിലെ ഭക്ഷണ സാധനങ്ങളും നൂഡില്‍സുമെല്ലാം അദ്ദേഹം മുമ്പ് കഴിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അവയൊക്കെ കോലി ഉപേക്ഷിച്ചിരിക്കുകയാണ്.

എംഎസ് ധോണി

എംഎസ് ധോണി

മുന്‍ നായകനും ഇതിഹാസ താരവുമായ എംഎസ് ധോണി ഭക്ഷണപ്രിയനാണ്. ചിക്കനാണ് അദ്ദേഹത്തിന്റെ ഫേവറിറ്റ്. ചിക്കന്‍ കൊണ്ടുണ്ടാക്കുന്ന എന്തും ധോണി കഴിക്കും. കബാബുകള്‍, ചിക്കന്‍ ബട്ടര്‍ മസാല, ചിക്കന്‍ ടിക്ക പിസ്സ എന്നിവയെല്ലാം അദ്ദേഹത്തിന്റെ ഫേവറിറ്റിന്റെ കൂട്ടത്തിലുണ്ട്. ചിക്കന്‍ ബട്ടര്‍ മസാലയോടുള്ള പ്രിയം തന്റെ ട്വിറ്റര്‍ പേജിലൂടെ വരേ നേരത്തേ ധോണി വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

ചിക്കന്‍ മാത്രമല്ല മധുര പലഹാരങ്ങളോടും ധോണിക്കു പ്രിയമാണ്. ഇക്കൂട്ടത്തില്‍ ഏറ്റവുമിഷ്ടം കാരറ്റ് ഹല്‍വയാണ്. മാത്രമല്ല ഒരു ദിവസം പോലും വിടാതെ പാല്‍ കുടിക്കുന്ന ശീലവും അദ്ദേഹത്തിനുണ്ട്.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയും ഭക്ഷണ കാര്യത്തില്‍ ഒട്ടും പിനന്നിലല്ല. വടാ പാവ്, പാവ് ഭജി എന്നിവയ്‌ക്കൊപ്പം ആലു പൊറാട്ടയും ഹിറ്റ്മാന്റെ ഫേവറിറ്റ് ലിസ്റ്റിലുണ്ട്. ചൈനീസ് കസിനാണ് രോഹിത്തിന്റെ പ്രിയപ്പെട്ട വിദേശ ഭക്ഷണയിനം. കൂടാതെ മുട്ടയോടും അദ്ദേഹത്തിന് പ്രത്യേക ഇഷ്ടമുണ്ട്.

ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

ഇന്ത്യയുടെ പ്രമുഖ പേസര്‍ ഭുവനേശ്വര്‍ കുമാറിന് കൂടുതല്‍ പ്രിയം വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങളോടാണ്. അക്കൂട്ടത്തില്‍ കദീ ചാവലാണ് പേസറുടെ ഫേവറിറ്റ്. കൂടാതെ അമ്മ പാകം ചെയ്യുന്ന കറുത്ത പയര്‍ കൊണ്ട് ഉണ്ടാക്കുന്ന കറിയും ഭുവിക്ക് ഇഷ്ടമാണ്.

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

വെറ്ററന്‍ സ്പിന്നറും നിലവില്‍ ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യവുമായ ആര്‍ അശ്വിന്‍ ഇന്ത്യന്‍ താരങ്ങളില്‍ പൂര്‍ണ വെജിറ്റേറിയനാണ്. ഭുവിയെപ്പോലെ തന്നെ അമ്മയുണ്ടാക്കുന്ന ഭക്ഷണത്തിനോട് അശ്വിന് പ്രത്യേക ഇഷ്ടം തന്നെയുണ്ട്. സമയം കിട്ടുമ്പോഴെല്ലാം വീട്ടില്‍ നിന്നു ഭക്ഷണം കഴിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. അമ്മയുണ്ടാക്കുന്ന പനീര്‍ കാപ്‌സിക്കമാണ് അശ്വിന്റെ പ്രിയവിഭവം.

യുസ്വേന്ദ്ര ചഹല്‍

യുസ്വേന്ദ്ര ചഹല്‍

നിശ്ചിത ഓവര്‍ ടീമിലെ മികച്ച സ്പിന്നറും അതുപോലെ രസികനുമായ യുസ്വേന്ദ്ര ചഹല്‍ ഭക്ഷണ പ്രിയനാണ്. ബട്ടര്‍ ചിക്കന്‍, ഗാര്‍ലിക് നാന്‍, ചോലെ കുല്‍ച്ചെ, പാനി പുരി, ധാല്‍ ടാഡ്ക്ക, പച്ച ചട്‌നി എന്നിവയാണ് 29 കാരനായ ചഹലിനു പ്രിയപ്പെട്ട ഭക്ഷണണങ്ങള്‍.

റിഷഭ് പന്ത്

റിഷഭ് പന്ത്

എംഎസ് ധോണിയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ ടീമിലെത്തിയ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ പ്രിയ ഭക്ഷണങ്ങള്‍ ആലു പൊറാട്ടയും ചോലെ ബട്ടൂരെയുമാണ്. കൂടാതെ ഐസ്‌ക്രീം കിട്ടിയാലും പന്ത് വിടില്ല.

കെഎല്‍ രാഹുല്‍

കെഎല്‍ രാഹുല്‍

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെപ്പോലെ ജപ്പാനീസ് ഭക്ഷണങ്ങളോട് പ്രത്യേകം ഇഷ്ടം തന്നെ യുവ ബാറ്റ്‌സ്മാനും ഇപ്പോള്‍ നിശ്ചിത ഓവര്‍ ടീം വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലിനുമുണ്ട്.

ഹാര്‍ദിക് പാണ്ഡ്യ

ഹാര്‍ദിക് പാണ്ഡ്യ

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഭക്ഷണകാര്യത്തില്‍ മറ്റുള്ളവരെപ്പോലെയല്ല. കുറച്ച് മാഗിയും ഗ്രീന്‍ ടീയും കിട്ടിയാല്‍ അതു തന്നെ ഹാര്‍ദിക്കിന് ധാരാളമാണ്.

പരിക്ക് മാറിയ ശേഷം ദേശീയ ടീമിനു വേണ്ടി വീണ്ടും കളിക്കാന്‍ തയ്യാറെടുക്കുകയാണ് 26കാരനായ താരം.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

രോഹിത് ശര്‍മയോടൊപ്പം ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലെ സ്ഥിരം ഓപ്പണറായ ശിഖര്‍ ധവാനെ ഗബ്ബാറെന്നാണ് ആരാധകരും പ്രിയപ്പെട്ടവരും വിളിക്കുന്നത്. തായ് ഭക്ഷണ സാധനങ്ങളോട് ധവാന് പ്രത്യേക ഇഷ്ടം തന്നെയുണ്ട്. ആലു പൊറാട്ടയും ഹൈദാരാബാദി ബിരിയാണിയുമാണ് അദ്ദേഹത്തിനു ഇഷ്ടമുള്ള ഇന്ത്യന്‍ വിഭവങ്ങള്‍.

മുഹമ്മദ് ഷമി

മുഹമ്മദ് ഷമി

ഇന്ത്യന്‍ പേസാക്രമണത്തിലെ അവിഭാജ്യ ഘടകമാണ് ബംഗാളില്‍ നിന്നുള്ള പേസര്‍ മുഹമ്മദ് ഷമി. ഇടയ്ക്കു ചില വിവാദങ്ങളിലും കേസിലുമെല്ലാം അകപ്പെട്ടെങ്കിലും അവെയല്ലാം മറികടന്ന് താരം ശക്തമായി തിരിച്ചുവരികയായിരുന്നു. ബിരിയാണിയാണ് ഷമിയുടെ പ്രിയ വിഭവം. എല്ലാ ബിരിയാണികളും താരത്തിനു ഇഷ്ടമാണ്. മട്ടന്‍ ബിരിയാണിയാണ് അവയില്‍ മുന്നിട്ടുനില്‍ക്കുന്നതെന്നു മാത്രം.

ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

ഇന്ത്യയുടെ പേസാക്രണത്തിന്റെ കുന്തമുനയാണ് ജസ്പ്രീത് ബുംറ. ഐസിസി ഏകദിന റാങ്കിങില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്ന ബുംറ ഗുജറാത്തിയായതിനാല്‍ തന്നെ വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തോടാണ് കൂടുതല്‍ പ്രിയം. ഡോക്ക്‌ലയെന്ന മധുര പലഹാരവും മറ്റു ഇന്ത്യന്‍ മധുരപലഹാരങ്ങളും ബുംറയ്ക്കു ഇഷ്ടമാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Wednesday, March 25, 2020, 15:11 [IST]
Other articles published on Mar 25, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X