വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിന്‍ഡീസ് ചെറിയ മീനല്ല... ഭീതിയോടെ ഇന്ത്യ മൂന്നാമങ്കത്തിന്, ഭുവിയും ബുംറയും തിരിച്ചെത്തും

പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിട്ടുനില്‍ക്കകുയാണ്

By Manu
Buwiയും Bumraയും തിരിച്ചെത്തും | OneIOndia Malayalam

പൂനെ: നേരത്തേ കരുതിയതുപോലെ വെസ്റ്റ് ഇന്‍ഡീസിനെ അങ്ങനെയങ്ങ് തീര്‍ത്തുകളയാനാവില്ലെന്നു ബോധ്യമായ ടീം ഇന്ത്യ ശനിയാഴ്ച ഏകദിന പരമ്പരയിലെ മൂന്നാമത്തെ മല്‍സരത്തിനിറങ്ങും. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 1-0ന് ലീഡ് ചെയ്യുന്ന ഇന്ത്യ രണ്ടാം ജയം ലക്ഷ്യമിട്ടാണ് വീണ്ടും പാഡണിയുന്നത്. ആദ്യ മല്‍സരത്തില്‍ ആധികാരികമായി ജയിച്ച ഇന്ത്യയെ രണ്ടാം മല്‍സരത്തില്‍ വിന്‍ഡീസ് ടൈയില്‍ കുരുക്കിയിരുന്നു. വന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും അത് പ്രതിരോധിക്കാനാവാതെയാണ് ഇന്ത്യ ടൈ കൊണ്ട് തൃപ്തിപ്പെട്ടത്.

സച്ചിന്‍ ഇനി അധികകാലം തലപ്പത്തുണ്ടാവില്ല!! കോലി തകര്‍ക്കും എല്ലാം... ഈ റെക്കോര്‍ഡുകള്‍ ഭീഷണിയില്‍സച്ചിന്‍ ഇനി അധികകാലം തലപ്പത്തുണ്ടാവില്ല!! കോലി തകര്‍ക്കും എല്ലാം... ഈ റെക്കോര്‍ഡുകള്‍ ഭീഷണിയില്‍

സെലക്ഷന്‍ വിവാദം വീണ്ടും; പുറത്തായതിന്റെ കാരണം അറിയില്ലെന്ന് ജാദവ്; മറുപടിയുമായി ചീഫ് സെലക്ടര്‍ സെലക്ഷന്‍ വിവാദം വീണ്ടും; പുറത്തായതിന്റെ കാരണം അറിയില്ലെന്ന് ജാദവ്; മറുപടിയുമായി ചീഫ് സെലക്ടര്‍

ടെസ്റ്റില്‍ വിന്‍ഡീസിനെ തൂത്തുവാരിയ ഇന്ത്യക്കു കനത്ത വെല്ലുവിളിയാണ് ഏകദിനത്തില്‍ നേരിടേണ്ടി വരുന്നത്. അതുകൊണ്ട് തന്നെ സമ്മര്‍ദ്ദത്തോടെയാവും ഇന്ത്യ പൂനെയില്‍ മൂന്നാമങ്കത്തില്‍ ഇറങ്ങുക.

 ബൗളര്‍മാരുടെ ദയനീയ പ്രകടനം

ബൗളര്‍മാരുടെ ദയനീയ പ്രകടനം

കഴിഞ്ഞ രണ്ട് മല്‍സരങ്ങളിലും ഇന്ത്യന്‍ ബൗളിങ് നിര ദയനീയ പ്രകടനമാണ് നടത്തിയത്. രണ്ടു കളികളിലും വിന്‍ഡീസിന് റണ്‍സ് ദാനം ചെയ്ത ബൗളര്‍മാര്‍ 300ല്‍ കൂടുതല്‍ റണ്‍സെടുക്കാന്‍ അവസരമൊരുക്കുകയും ചെയ്തു. മുന്‍നിര പേസര്‍മാരായ ഭുവനേശ്വര്‍ കുമാറിനും ജസ്പ്രീത് ബുംറയ്ക്കും വിശ്രമം നല്‍കിയ ഇന്ത്യയുടെ വീക്കനെസ് വിന്‍ഡീസ് ശരിക്കും തുറന്നുകാട്ടുകയായിരുന്നു.
ഇതോടെയാണ് ശേഷിച്ച മൂന്നു മല്‍സരങ്ങളില്‍ ഭുവിയെയും ബുംറയെയും തിരിച്ചുവിളിക്കാന്‍ സെലക്ടര്‍മാര്‍ നിര്‍ബന്ധിതരായത്. രണ്ടു പേരും മൂന്നാം ഏകദിനത്തില്‍ പ്ലെയിങ് ഇലവനില്‍ ഉണ്ടാവുമെന്നാണ് വിവരം.

കോലിയുടെ തകര്‍പ്പന്‍ ഫോം

കോലിയുടെ തകര്‍പ്പന്‍ ഫോം

ബൗളര്‍മാര്‍ വന്‍ ഫ്‌ളോപ്പായി മാറിയെങ്കിലും ബാറ്റ്‌സ്മാന്‍മാരുടെ മിന്നുന്ന പ്രകടനം ഇന്ത്യക്കു പ്ലസ് പോയിന്റാണ്. ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഇന്ത്യന്‍ ബാറ്റിങിന് ചുക്കാന്‍ പിടിക്കുന്നത്. കഴിഞ്ഞ രണ്ട് മല്‍സരങ്ങളിലും താരം സെഞ്ച്വറി അടിച്ചുകൂട്ടിയിരുന്നു. രണ്ടാം ഏകദിനത്തില്‍ സെഞ്ച്വറി നേടിയതോടെ 10,000 റണ്‍സ് ക്ലബ്ബിലും കോലി അംഗമായി.
എന്നാല്‍ ശിഖര്‍ ധവാന്റെ മോശം ഫോം ഇന്ത്യയെ അലട്ടുന്നുണ്ട്. രണ്ടു കളികളില്‍ നിന്നും 33 റണ്‍സ് മാത്രമാണ് താരം നേടിയത്. അതിന് ഇനിയുള്ള മല്‍സരങ്ങളില്‍ പ്രായശ്ചിത്തം ചെയ്യാനായിരിക്കും ധവാന്റെ ശ്രമം.

ബാറ്റിങ് പിച്ച്

ബാറ്റിങ് പിച്ച്

ആദ്യ രണ്ടു മല്‍സരങ്ങളിലേതു പോലെ തന്നെ മൂന്നാം ഏകദിനത്തിലും റണ്ണൊകുമെന്നാണ് പ്രവചനം. ബാറ്റ്‌സ്മാന്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ മറ്റൊരു റണ്‍മഴയ്ക്കായിരിക്കും ക്രിക്കറ്റ് പ്രേമികള്‍ സാക്ഷിയായേക്കുക. പൂനെയില്‍ ഒരു ടീമിന്റെ ആദ്യ ഇന്നിങ്‌സിലെ ശരാശരി സ്‌കോര്‍ 294 റണ്‍സാണ്. ഈ ഗ്രൗണ്ടിലെ ഉയര്‍ന്ന സ്‌കോര്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യ നേടിയ 356 റണ്‍സാണ്. ഇന്ത്യ പിന്തുടര്‍ന്ന് ജയിച്ച സ്‌കോര്‍ കൂടിയാണിത്. അതുകൊണ്ടു തന്നെ 300 റണ്‍സെടുത്താല്‍ പോലും ഈ പിച്ചില്‍ ജയമുറപ്പിക്കാന്‍ ഇന്ത്യക്കും വിന്‍ഡീസിനും കഴിയില്ലെന്നു ചുരുക്കം.

സാധ്യതാ ടീം

സാധ്യതാ ടീം

ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, അമ്പാട്ടി റായുഡു, എംഎസ് ധോണി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ.
വെസ്റ്റ് ഇന്‍ഡീസ്- ജാസണ്‍ ഹോള്‍ഡര്‍ (ക്യാപ്റ്റന്‍), കിരെണ്‍ പവല്‍, ചന്ദര്‍പോള്‍ ഹേംരാജ്, ഷെയ് ഹോപ്പ്, മര്‍ലോണ്‍ സാമുവല്‍സ്, ഷിംറോണ്‍ ഹെറ്റ്മിര്‍, റോമെന്‍ പവല്‍, ആഷ്‌ലി നഴ്‌സ്, കെമര്‍ റോച്ച്, ദേവേന്ദ്ര ബിഷു, ഒബെദ് മക്ക്‌കോയ്.

Story first published: Friday, October 26, 2018, 12:24 [IST]
Other articles published on Oct 26, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X